Wild Nature

ഹവായ് അഗ്നിപര്‍വ്വതത്തില്‍ അസാധാരണഫൗണ്ടന്‍ ; ലാവാപ്രവാഹ ത്തിന് 150 അടി വരെ ഉയരം

ഹവായ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ലാവാ ഫൗണ്ടന്‍. ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നായ കിലൗയയുടെ ഗര്‍ത്തത്തിലാണ് ഡിസംബര്‍ 23 ന് സ്ഫോടനം ആരംഭിച്ചത്. പൊട്ടിത്തെറിയും തീയും പുകയും ലാവാപ്രവാഹവും 150 മുതല്‍ 165 അടി വരെ (45 മുതല്‍ 60 മീറ്റര്‍ വരെ) എത്തി. വെബ്ക്യാമില്‍ കടും ചുവപ്പ് നിറത്തിലുള്ള ലാവയുടെ ശക്തമായ ഉറവയുടെ ദൃശ്യങ്ങ ള്‍ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച പൊട്ടിത്തെറിയുടെ 12-ാം എപ്പിസോഡായിരുന്നു. ഫയര്‍ ഷോയുടെ കാഴ്ചകള്‍ കാണുന്നതിനായി പാര്‍ക്കിനുള്ളിലെ സൈറ്റുകളിലേക്ക് ആളുകള്‍ ഒഴുകുകയാണ്. Read More…