നേപ്പാളിലെ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അകപ്പെട്ട തമിഴ്‌നാട് തീർഥാടകർ മരണമുഖത്തുനിന്ന് അദ്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തി. കൈലാസ് മാനസസരോവർ തീർഥാടനത്തിന് പോയ 21 അംഗ സംഘമാണ് വൻതോതിൽ ചെളിയും പാറക്കല്ലുകളും കുത്തിയൊലിച്ചെത്തിയപ്പോൾ ഒരു കുന്നിൻ മുകളിൽ അഭയം പ്രാപിച്ച് രക്ഷപ്പെട്ടത്. ചെന്നൈയിൽ തിരിച്ചെത്തിയ സംഘാംഗങ്ങൾ തങ്ങൾ നേരിട്ട നടുക്കുന്ന അനുഭവങ്ങളും അവിശ്വസനീയ രക്ഷാപ്രവർത്തന നിമിഷങ്ങളും പങ്കുവെച്ചു. കുമ്പകോണം ആസ്ഥാനമായുള്ള ട്രാവൽ ഏജൻസി വഴി മൂന്ന് ബസുകളിലായി സഞ്ചരിച്ചിരുന്ന 57 അംഗ സംഘത്തിന്റെ ഭാഗമായിരുന്നു ഇവർ. ഓഗസ്റ്റ് 26-ന് സയാബ്രുബേസിയിൽ Read More…
Tag: Landslide
മരണത്തെ തൊട്ടുരുമ്മി ബൈക്കർ; സെക്കൻഡുകളുടെ വ്യത്യാസം, മലയിടിച്ചിലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടൽ! വീഡിയോ
പശ്ചിമ ബംഗാളിലെ കാളിംപോംഗ് ജില്ലയിലുള്ള ബിന്ദുവിൽ കൂറ്റൻ മണ്ണിടിച്ചിലിൽ നിന്ന് ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. റോഡിലേക്ക് വൻതോതിൽ പാറയും മണ്ണും അപ്രതീക്ഷിതമായി പതിച്ചപ്പോൾ ഓടിമാറാൻ സെക്കൻഡുകൾ മാത്രമാണ് ഇയാൾക്ക് ലഭിച്ചത്. ഈ ഭീതിജനകമായ രംഗങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. നിർണ്ണായകമായ ഈ പാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും യാത്രക്കാർക്കിടയിൽ ഭീതി പടരുകയും ചെയ്തു. മറ്റൊരു സംഭവത്തിൽ, സോജില ചുരത്തിന് സമീപമുള്ള സോനാമാർഗ് രംഗാ മോഡ് പ്രദേശത്ത് കനത്ത മേഘവിസ്ഫോടനത്തെ തുടർന്ന് ശക്തമായ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. Read More…


