കസക് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന റഷ്യയിലെ അല്‍തായ് പ്രദേശത്തെ ബര്‍ലിന്‍സ്‌കോയ് തടാകവും അതിലൂടെ കടന്നുപോകുന്ന ഗുഡ്‌സ് ട്രെയിനും പ്രശസ്തമാണ്. വേനല്‍ക്കാലത്ത് തടാകത്തിന്റെ നിറം പിങ്ക് ആകുന്നതും അതിലെ ജലോപരിതലത്തില്‍ തൊട്ട് കടന്നുപോകുന്ന റെയില്‍പാളവും അതിലൂടെ പോകുന്ന ഗുഡ്‌സ് ട്രെയിനുമാണ് ഇതിന് കാരണം. പിങ്ക് തടാകത്തിന് മുകളിലൂടെ പൊങ്ങിക്കിടക്കുന്ന പോലെ തോന്നിപ്പിച്ച് നീങ്ങുന്ന പഴയ ചരക്ക് തീവണ്ടി പൊങ്ങിക്കിടക്കുന്നത് കാണുന്നത് തികച്ചും വിചിത്രമായ ഒരു അനുഭവമാണ്. സൈബീരിയയിലെ ഏറ്റവും വലിയ ഉപ്പ് നിക്ഷേപമാണ് ബര്‍ലിന്‍സ്‌കോയ് തടാകം. ഒരുപക്ഷേ ചാവുകടലിനേക്കാള്‍ Read More…