The Origin Story

ശൈശവ വിവാഹ നിരോധനത്തിനു പിന്നിലെ പോരാളി, ഇന്ത്യയിലെ ആദ്യത്തെ ലേഡീഡോക്ടറും; രുഖ്മാബായിയുടെ ജീവിതം

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു കാലത്ത് സമൂഹത്തെ വെല്ലുവിളിക്കുകയും ശൈശവ വിവാഹം നിര്‍ത്താനുള്ള സുപ്രധാന നിയമത്തിലേക്ക് നയിക്കുകയും ചെയ്ത രുഖ്മാബായിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യാ ചരിത്രത്തില്‍ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്ത ആദ്യത്തെ വനിത. ഒരു പക്ഷേ ഇന്ത്യയിലെ ആദ്യത്തെ ലേഡീഡോക്ടറായി മാറാനുള്ള നിയോഗം പ്രതിസന്ധികളെ വെല്ലുവിളിക്കാനുള്ള അവരുടെ കരുത്തിനെ സൂചിപ്പിക്കുന്നതാണ്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയും ബാലവിവാഹത്തിന് ഇരയാകുകയും ചെയ്ത ഒരു കാലഘട്ടത്തില്‍, രുഖ്മാബായി റൗട്ട് സമൂഹത്തെ വെല്ലുവിളിക്കുകയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുകയും ചെയ്തു. Read More…