Sports

500 ഗോള്‍ സംഭാവനകള്‍; കിലിയന്‍ എംബാപ്പേ മെസ്സിയേയും നെയ്മറേയും പിന്നിലാക്കി

ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അനേകം നാഴികക്കല്ലുകളാണ് ഫുട്‌ബോള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഈ നാഴികക്കല്ലുകള്‍ ഇനി ഫ്രഞ്ച് ഫുട്‌ബോള്‍സ്റ്റാര്‍ കിലിയന്‍ എംബാപ്പേയ്ക്ക് പോകുമോ? ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനെന്ന നിലയില്‍ അദ്ദേഹം ഗോളുകളും അസിസ്റ്റുമായി ഇപ്പോള്‍ 516 ഗോള്‍ സംഭാവനകള്‍ നേടിയ പ്രായം കുറഞ്ഞയാളായി. വെറും 26 വയസ്സുള്ളപ്പോള്‍ 500 ഗോള്‍ സംഭാവനകള്‍ കവിയുന്ന ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി എംബാപ്പ മാറി. ലയണല്‍ മെസ്സി ഈ പ്രായത്തില്‍ 486 ഗോളുകളില്‍ അവകാശം Read More…

Featured Sports

ഫ്രാന്‍സില്‍ ലീഗ് 2 ഫുട്‌ബോള്‍ക്ലബ്ബിനെ സ്വന്തമാക്കി കിലിയന്‍ എംബാപ്പേ

ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഫ്രഞ്ച് ഫുട്‌ബോളര്‍മാരില്‍ എന്തായാലും കിലിയന്‍ എംബാപ്പേ ഉണ്ടാകുമെന്ന് ഉറപ്പ്. വെറും 25 വയസ്സിനുള്ളില്‍ അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങളില്‍ സ്വന്തമായി ഫുട്‌ബോള്‍ ക്ലബ്ബും. ഫ്രാന്‍സില്‍ ലീഗ് 2 ല്‍ കളിക്കുന്ന കെയ്ന്‍ ഫുട്‌ബോള്‍ ക്ലബ്ബ് വാങ്ങിയിരിക്കുകയാണ് കിലിയന്‍ എംബാപ്പേ. ക്ലബ്ബില്‍ താരം ഇതിനകം ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിദ്ധീകരണമായ ലെ പാരിസിയന്‍ എംബാപ്പെ കേനിന്റെ ഭൂരിഭാഗം ഓഹരി ഉടമയാകാന്‍ 20 മില്യണ്‍ യൂറോയില്‍ താഴെ ചെലവഴിക്കും എന്ന് പ്രതീക്ഷിക്കുന്നു. 5 മില്യണ്‍ മൂല്യമുള്ള Read More…

Sports

യൂറോപ്പിലെ ഏറ്റവും സമ്പന്നനായ ഫുട്‌ബോളര്‍ ആരാണെന്നറിയാമോ? ഇംഗ്‌ളണ്ടിന്റെ നായകന്‍ രണ്ടാമന്‍

യൂറോപ്പില്‍ കളിക്കുന്ന ഏറ്റവും സമ്പന്നനായ ഫുട്‌ബോളര്‍ ആരാണെന്നറിയാമോ? ഫ്രാന്‍സിന്റെ ഇതിഹാസതാരം കിലിയന്‍ എംബാപ്പേ. പുതിയ റിപ്പോര്‍ട്ട് പ്രകാരം യൂറോപ്പിലെ മറ്റേതൊരു കളിക്കാരനേക്കാളും ഇരട്ടിയിലേറെയാണ് കൈലിയന്‍ എംബാപ്പെ സമ്പാദിക്കുന്നത്. എല്‍ എക്യൂപ്പാണ് യൂറോപ്പില്‍ നടക്കുന്ന അഞ്ചു സുപ്രധാന ലീഗുകളിലെ ഏറ്റവും സമ്പന്നരായ കളിക്കാരെ പട്ടിക ചെയ്തത്. കരാര്‍ എംബാപ്പെയെ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരനാക്കി, ഫോര്‍വേഡ് ഓരോ മാസവും 6 മില്യണ്‍ യൂറോയാണ് നേടുന്നത്. പട്ടികയിലെ രണ്ടാമത്തെ കളിക്കാരന്റെ ഇരട്ടിയിലധികം പ്രതിഫലം Read More…

Sports

യൂറോയും കോപ്പാഅമേരിക്കയും ശേഷം ഒളിമ്പിക്‌സും ; മെസ്സിയും എംബാപ്പേയും ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വരുമോ

അര്‍ജന്റീന ഒളിമ്പിക്‌സില്‍ കളിക്കാന്‍ യോഗ്യത നേടിയതു മുതല്‍ ആരാധകരുടെ മനസ്സുകളില്‍ ഉയരുന്ന ചോദ്യം മെസ്സി ആഗോളകായിക മേളയ്ക്ക് ഉണ്ടാകുമോ എന്നതാണ്. ഇന്റര്‍ മിയാമിയിലെ ക്ലബ് പ്രതിബദ്ധതകളും ഈ വേനല്‍ക്കാലത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റും ഉള്ളതിനാല്‍ ഒളിമ്പിക്‌സില്‍ ഇതിഹാസതാരം അര്‍ജന്റീനയ്ക്കായി പന്തു തട്ടാനെത്തുമോ എന്ന ആകാംഷയിലാണ് അര്‍ജന്റീനയ്ക്ക് പുറമേ ഫ്രാന്‍സിലെയും ആരാധകര്‍. ഫ്രഞ്ച് ഇതിഹാസതാരം എംബാപ്പേയും മെസ്സിയും ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വരുന്നത് അവര്‍ സ്വപ്‌നം കാണുകയാണ്. അതേസമയം പാരീസിലെ പങ്കാളിത്തത്തെക്കുറിച്ച് എട്ട് തവണ ബാലണ്‍ ഡി ഓര്‍ Read More…

Sports

കിലിയന്‍ എംബാപ്പേ പിഎസ്ജി വിടുമെന്ന് ഉറപ്പായി ; താരത്തിന് വേണ്ടി കാത്തുനില്‍ക്കുന്നത് വമ്പന്മാര്‍

ഏഴു വര്‍ഷമായി ഫ്രഞ്ച് ലീഗില്‍ വന്‍ പിഎസ്ജി യുടെ കുന്തമുനയായ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേ ഈ സമ്മറില്‍ ക്ലബ്ബ് വിടുമെന്ന് ഉറപ്പായി. ക്ലബ്ബുമായി പുതിയ കരാറില്‍ ഇതുവരെ ഏര്‍പ്പെട്ടിട്ടില്ലാത്ത എംബാപ്പേ ഫ്രീ ഏജന്റായി മാറുന്നതോടെ ക്ലബ്ബ് വിടും. 25 കാരനായ എംബാപ്പെ 2017 മുതല്‍ ലീഗ് 1 ചാമ്പ്യന്‍മാരോടൊപ്പമാണ്. രണ്ട് വര്‍ഷം മുമ്പ് ക്ലബ്ബുമായി ഏര്‍പ്പെട്ട കരാറാണ് പൂര്‍ത്തിയാകുന്നത്. പിഎസ്ജിക്കൊപ്പം അഞ്ച് കിരീടങ്ങള്‍ നേടിയ എംബാപ്പോ യൂറോപ്പിലെ പുതിയ ക്ലബ്ബാണ് തേടുന്നത്. അദ്ദേഹത്തിന്റെ നോട്ടം സ്പാനിഷ് Read More…

Celebrity

കിലിയന്‍ എംബാപ്പേയുടെ കാമുകിയെ കണ്ടിട്ടുണ്ടോ? ബെല്‍ജിയന്‍ മോഡല്‍ സുന്ദരി സ്‌റ്റെഫാനി റോസിന്റെ കഥ വിചിത്രമാണ്

സ്‌പോര്‍ട്‌സ് താരങ്ങളും അവരുടെ പ്രണയവും എക്കാലത്തും ആരാധകര്‍ക്ക് കൗതുകം ഉണര്‍ത്തുന്ന കാര്യമാണ്. ഫുട്‌ബോളിലെ നവപ്രതിഭയും രണ്ടു തവണ സ്വന്തം രാജ്യത്തെ ലോകകപ്പ് ഫൈനലിലേക്ക് നയിക്കുകയും ചെയ്ത പിഎസ്ജിയുടെ കിലിയന്‍ എംബാപ്പേയുടെ കാമുകിയും ബെല്‍ജിയന്‍ മോഡലുമായ സ്‌റ്റെഫാനി റോസ് ബെര്‍ട്രാമിന്റെയും കഥ കൗതുകകരമാണ്. 28 വയസ്സുള്ളപ്പോള്‍ തന്നെ മോഡലിംഗിലൂടെ വ്യവസായത്തിലെ ഒരു പ്രമുഖ വ്യക്തിയായി മാറിയയാളാണ് റോസ് ബെര്‍ട്രാം. പ്രശസ്ത ബ്രാന്‍ഡുകള്‍ക്കായി റാംപുകളില്‍ നടക്കുന്ന അവര്‍ പതിമൂന്നാം വയസു മുതല്‍ മോഡലിംഗിലേക്ക് പ്രവേശിച്ചു. എംബാപ്പേയ്ക്ക് മുമ്പ് പിഎസ്ജി റൈറ്റ് Read More…

Featured Sports

നാലു കളിയായി, ഗോള്‍ നേടാനാകാതെ താരം; കിലിയന്‍ എംബാപ്പേ സ്വന്തം കരിയര്‍ നശിപ്പിക്കുന്നു?

ലിയോണേല്‍ മെസ്സി, ക്രിസ്ത്യാനോ യുഗത്തിന് ശേഷം ആരാണെന്ന ചോദ്യത്തിന് മുമ്പായിരുന്നെങ്കില്‍ ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. അത് ഫ്രഞ്ച്താരം കിലിയന്‍ എംബാപ്പേ എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവതാരം ഏറെ വിമര്‍ശിക്കപ്പെടുകയാണ്. രണ്ടു ലോകകപ്പുകളില്‍ ഫ്രാന്‍സിനെ ഫൈനലിലേക്ക് അയച്ച എംബാപ്പേയുടെ കരിയര്‍ ശരിയായ ദിശയിലല്ലെന്നാണ് അവര്‍ പറയുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ന്യൂകാസിലിനെതിരെ പാരീസ് സെന്റ് ജെര്‍മെയ്ന്‍ 4-1 ന് തോറ്റതിന് ശേഷം, എംബാപ്പെയ്ക്ക് നേരെ വിമര്‍ശനങ്ങളുടെ കുത്തൊഴുക്കാണ്. ന്യൂകാസിലിനെതിരേ താരത്തിന്റെ പ്രേതമാണ് കളിച്ചതെന്നായിരുന്നു കളിയെഴുത്തുകാരുടെ വിമര്‍ശനം. ഗോള്‍ Read More…