Celebrity

‘യേ ദോസ്തീ ഹം നഹീ തോഡേംഗേ’…. ചാക്കോച്ചനൊപ്പമുള്ള മനോഹര നിമിഷങ്ങളുമായി മഞ്ജു  

ചോക്ലേറ്റ് ഹീറോയായി വന്ന് ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് കുഞ്ചാക്കോ ബോബന്‍. മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന് 47 വയസ് തികഞ്ഞിരിയ്ക്കുന്നു. നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയത്. ചാക്കോച്ചന്റെ പ്രിയപ്പെട്ട സുഹൃത്തായ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ജന്മാദിനാശംസകള്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടേയും യാത്രകളുടെ മനോഹരമായ ചിത്രങ്ങള്‍ ചേര്‍ത്തു വെച്ചു കൊണ്ടുള്ള ഒരു കൊളാഷ് വീഡിയോയാണ് മഞ്ജു പങ്കുവെച്ചത്. ഷോലെ എന്ന ചിത്രത്തിലെ ‘യേ ദോസ്തീ ഹം നഹീ തോഡേംഗേ’ എന്ന ഗാനത്തിനൊപ്പമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. Read More…