ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പോർമുഖം ശക്തമാക്കാൻ ഒരുങ്ങി കെഎസ്‌യു. തെറ്റായ തീരുമാനങ്ങൾക്കെതിരെ വിരൽചൂണ്ടുന്നത് ധിക്കാരമാണെങ്കിൽ തങ്ങൾ ആ ധിക്കാരം തുടരുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. ഈ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന കെഎസ്‌യുവിന്റെ ആരോപണങ്ങൾ സതീശൻ തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് അലോഷ്യസിന്റെ ഈ ശക്തമായ പ്രതികരണം. ഇതേ വിഷയത്തിൽ മുഖ്യമന്ത്രിയെ തള്ളി ലോയേഴ്‌സ് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. തുടക്കം മുതൽ വിവാദമായ ഈ നിയമനത്തിൽ, കോൺഗ്രസ് അനുഭാവമുള്ളവരുടെ പേരുകൾ ഒഴിവാക്കിയെന്ന് മാത്രമല്ല, Read More…
Tag: KSU
ബെഡ് കിട്ടാതെ രോഗികൾ പുറത്ത്, മന്ത്രിക്ക് അകത്ത് ഫോട്ടോഷൂട്ട്: പരിയാരത്ത് വിവാദം പുകയുന്നു
കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റു പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കടുത്ത വിമർശനവുമായി കെഎസ്‌യു രംഗത്തെത്തി. സാധാരണക്കാരായ രോഗികൾ ഐസിയു കിടക്കകൾക്കായി കാത്തിരിക്കുമ്പോൾ, യാതൊരുവിധ അടിയന്തര ചികിത്സാ ഉപകരണങ്ങളും (ബിപി കഫ്, മോണിറ്റർ തുടങ്ങിയവ) ഉപയോഗിക്കാതെ മന്ത്രി ഐസിയു സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ആരോപിച്ചു. ഫർഹാൻ മുണ്ടേരിയുടെ പോസ്റ്റ് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുകളിൽ പാലിക്കേണ്ട ചില മര്യാദകളും നിയമങ്ങളും Read More…


