Featured Sports

അഭിഷേക് ഇല്ലെങ്കിലും സഞ്ജുവിനെ ഓപ്പണറാക്കരുത്, വാഷിങ്ടൻ സുന്ദർ വരണം: വിമര്‍ശിച്ച് ശ്രീകാന്ത്

മുംബൈ: ട്വന്റി20 ലോകകപ്പിൽ നമീബിയയ്ക്കെതിരായ ഇന്ത്യയുടെ മത്സരത്തിൽ സഞ്ജു സാംസണെ കളിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. അഭിഷേക് ശർമയ്ക്കു വിശ്രമം അനുവദിച്ചാലും സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തരുതെന്നാണ് ശ്രീകാന്തിന്റെ നിലപാട്. സഞ്ജുവിന് ലഭിച്ച അവസരങ്ങളൊന്നും താരം ശരിയായി വിനിയോഗിച്ചിട്ടില്ലെന്നും അതിനാല്‍ ഫോമിലല്ലാത്ത സഞ്ജുവിനെ ടീമില്‍ കളിപ്പിക്കരുതെന്നുമാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. താനായിരുന്നു ക്യാപ്റ്റനെങ്കില്‍ സഞ്ജുവിനെ മാറ്റിനിര്‍ത്തി വാഷിങ്ടണ്‍ സുന്ദറിനെ ഓപ്പണറായി പരീക്ഷിക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അഭിഷേക് ശര്‍മയ്ക്ക് പകരക്കാരനാകാന്‍ സഞ്ജുവിന് കഴിയില്ലെന്നാണ് ശ്രീകാന്തിന്‍റെ വിലയിരുത്തല്‍. Read More…