Crime

കോഴിക്കോട് ബീഫ് ഫ്രൈയെ ചൊല്ലി കുടിയന്മാരുടെവക പൊരിഞ്ഞ അടി

കോഴിക്കോട് നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കളുടെ കയ്യാങ്കളി. ഹോട്ടലിലെത്തിയ മദ്യപ സംഘം മറ്റൊരു സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മര്‍ദനത്തില്‍ പരുക്കേറ്റയാളെ പൊലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി സംഘര്‍ഷാന്തരീക്ഷത്തില്‍ അഴിഞ്ഞാടിയ ലഹരിസംഘത്തിനെതിരെ കേസെടുക്കാതെ പൊലീസ് ശാസിച്ചുവിട്ടു.  നടക്കാവിലെ ഹോട്ടിലിലെത്തിയ ആദ്യ സംഘം പിന്നാലെയെത്തിയ സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വാങ്ങി നല്‍കാനാകില്ലെന്ന് രണ്ടാം സംഘവും വാങ്ങിത്തരണമെന്ന് ആദ്യസംഘവും നിലപാടെടുത്തു. വാക്കേറ്റമായി. ഇതോടെ ഹോട്ടലില്‍ നിന്നിറങ്ങാന്‍ Read More…

Crime

യുവാവ് ഓടിയത് പ്രകൃതിവിരുദ്ധ പീഡനം പേടിച്ച്; മാലമോഷണം ആരോപിച്ച് ജനം തല്ലിച്ചതച്ചു, എല്ലാം വീട്ടുടമസ്ഥന്റെ നാടകം

അതിഥി തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച് ജനക്കൂട്ടവും പൊലീസും. മാല മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് മർദ്ദനം നടത്തിയത്. കോഴിക്കോട് കൂടറഞ്ഞിയിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരം ജോലി ചെയ്യാനുണ്ടെന്ന് പറഞ്ഞ് അസാമുകാരനായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ജോലി കഴിഞ്ഞതിനു ശേഷം ബോഡി മസാജിനായി വീട്ടുടമസ്ഥൻ നിര്‍ബന്ധിച്ചു. ഈ സമയം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇയാള്‍ ശ്രമം നടത്തിയതായി യുവാവ് പറയുന്നു. ഇത് കണ്ട് പേടിച്ച് യുവാവ് വീട്ടിൽ നിന്ന് ഇറങ്ങി ഓടി. പന്തികേട് മണത്ത വീട്ടുടമസ്ഥൻ യുവാവ് ഓടുന്ന സിസിടിവി Read More…

Crime

വീട്ടില്‍ വരുത്തി, നഗ്നനാക്കി ചിത്രങ്ങളെടുത്തു; യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി, അറസ്റ്റ്

കോഴിക്കോട്‌: കുന്ദമംഗലത്ത്‌ ഹണി ട്രാപ്പില്‍ കുടുക്കി യുവാവില്‍നിന്നും പണം തട്ടിയ കേസില്‍ രണ്ടു യുവതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്‌റ്റില്‍. മാവേലിക്കര സ്വദേശി ഗൗരി നന്ദ(20), തിരൂരങ്ങാടി പാണഞ്ചേരി സ്വദേശി അന്‍സിന (28), ഭര്‍ത്താവ്‌ മുഹമ്മദ്‌ അഫീഫ്‌ (30) എന്നിവരെയാണു പോലീസ്‌ പിടികൂടിയത്‌. യുവാവുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. മലപ്പുറം സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയതിനു പിന്നാലെ അയാളെ നഗ്നനാക്കി ചിത്രങ്ങൾ എടുക്കുകയും പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. Read More…

Crime

മൂന്ന് ദിവസം മുൻപ് നാട്ടിലെത്തി; വിദ്യാർഥിനി ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, യുവാവ് കസ്റ്റഡിയിൽ

ബി.ഫാം വിദ്യാർഥിനിയെ ആൺസുഹൃത്തിന്റെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്∙ എരഞ്ഞിപ്പാലത്താണ് സംഭവം. അത്തോളി സ്വദേശിനിയായ ആയിഷ റഷ (21) ആണ് മരിച്ചത്. ബി.ഫാമിന് മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്നു ദിവസം മുമ്പാണ് ആൺ സുഹൃത്ത് ബഷീറുദ്ദീന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. കോഴിക്കോട്ടെ ജിമ്മിൽ ട്രെയിനറാണ് ബഷീറുദ്ദീൻ. ഇയാൾ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തതായും മർദിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. കോഴിക്കോട്ടെത്തിയെങ്കിലും ആയിഷ അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ആയിഷയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബഷീറുദീനെ പൊലീസ് Read More…

Crime

കോഴിക്കോട്ട് 15കാരിയെ സമപ്രായക്കാരായ രണ്ടുപേര്‍ചേര്‍ന്ന് പീഡിപ്പിച്ചു, 11കാരൻ ദൃശ്യം ഫോണിൽ പകർത്തി

കോഴിക്കോട് ഫറോക്കിൽ പതിനഞ്ചുകാരിയെ സുഹൃത്തുക്കൾ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. സംഭവത്തിൽ കുറ്റാരോപിതരായ ആൺകുട്ടികളെ ചൊവ്വാഴ്ച കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യൂസി) മുമ്പിൽ ഹാജരാക്കാൻ നിർദേശം. ഇതുസംബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി. നല്ലളം സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുൻപ് ആണ് സംഭവം. സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൾ ചേർന്നാണ് പീഡനത്തിനിരയാക്കിയതെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. ഒപ്പം ഉണ്ടായിരുന്ന പതിനൊന്നുകാരൻ ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു. കൗൺസിലിങ്ങിനിടെ പെൺകുട്ടി വിവരം പുറത്തു പറയുകയായിരുന്നു. പതിനൊന്നുകാരൻ പകർത്തിയ പീഡന ദൃശ്യം പിന്നീട് പലരിലും Read More…

Crime

ഊണുമുറക്കവും ഒന്നിച്ച്; 30വര്‍ഷത്തെ സൗഹൃദത്തിലേയ്ക്ക് പ്രതീക്ഷിക്കതെ ഒരു സ്ത്രീ; കൂട്ടുകാരനെ കഴുത്തറുത്ത് കൊന്നതെന്തിന്?

കുഞ്ഞുന്നാളിലെ മുതല്‍ ഒരുമിച്ച് കളിച്ചു വളര്‍ന്നവര്‍. ഭക്ഷണവും കിടപ്പും ഒരുമിച്ച്. കോഴിക്കോട് സ്വദേശികളായ ജയരാജനേയും മഹേഷിനേയും കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഇവിടെ നാട്ടുകാര്‍. മഹേഷിനെ കഴുത്തറുത്ത് കൊന്നശേഷം ജയരാജ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. 30 വര്‍ഷത്തോളമായി സുഹൃത്തുക്കളായിരുന്ന ഇരുവരും കോയമ്പത്തൂരില്‍ ബേക്കറി നടത്തുകയായിരുന്നു. 51കാരനായ മഹേഷും 48കാരനായ ജയരാജനും അയല്‍വാസികളാണ് . കോയമ്പത്തൂരിലെ ബേക്കറിക്കച്ചവടം ലാഭകരമായതോടെ പലയിടത്തായി ഭൂമിയും കാറും ഇരുവരും വാങ്ങികൂട്ടി. ഇക്കഴിഞ്ഞ ദിവസമാണ് മഹേഷിനെ കൊലപ്പെടുത്തിയശേഷം ജയരാജന്‍ ജീവനൊടുക്കിയ വാര്‍ത്ത നാട്ടില്‍ അറിയുന്നത്. Read More…