Crime

16കാരിക്ക് പീഡനം: അനുരൂപിന്റെ ജോലി തെറിക്കും; വനിതാസുഹൃത്ത് ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കോവളത്ത്‌ ആന്ധ്രാപ്രദേശ് സ്വദേശിയായ പതിനാറുകാരിയെ സ്പാ കേന്ദ്രത്തിൽ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ കോർപ്പറേഷൻ ജോലിയിൽ നിന്ന് പിരിച്ചുവിട്ടേക്കും. നിലവിൽ സസ്പെൻഷനിലുള്ള ഇയാൾക്കെതിരെ വകുപ്പുതല നടപടികൾ ശക്തമാക്കുകയാണ്. കേസിന്റെ അന്വേഷണച്ചുമതല തിരുവനന്തപുരം കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണർക്കാണ് നൽകിയിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘം ആന്ധ്രയിലെത്തി പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നും കുട്ടി പഠിച്ചിരുന്ന സ്കൂളിൽ നിന്നും മൊഴിയെടുക്കും. ഇതോടൊപ്പം മറ്റൊരു തദ്ദേശസ്ഥാപനത്തിൽ താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപിന്റെ വനിതാ സുഹൃത്തിനെ Read More…