Crime

ദുരാത്മാക്കളെ ഒഴിപ്പിക്കാന്‍ ആഭിചാരം; യുവതിയെ മദ്യം കുടിപ്പിച്ചു; ബീഡി വലിപ്പിച്ചു, ഭസ്മം തീറ്റിച്ചു; ഭര്‍ത്താവും മന്ത്രവാദിയും പിടിയില്‍, അമ്മായിയമ്മ ഒളിവില്‍

കോട്ടയം: മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കള്‍ കൂടിയിട്ടുണ്ടെന്നു പറഞ്ഞ് ആഭിചാരക്രിയയുടെ പേരില്‍ യുവതിക്കു പത്തു മണിക്കൂര്‍ നീണ്ട ക്രൂരമായ ശാരീരിക, മാനസിക പീഡനം. ഭര്‍ത്താവും മന്ത്രവാദിയും അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. യുവാവിന്റെ മാതാവും കൂട്ടുപ്രതികളും ഒളിവിലാണ്. പത്തനംതിട്ട പെരുന്തുരുത്തി ഭാഗത്ത് പന്നിക്കുഴി മാടാച്ചിറ വീട്ടില്‍ ശിവദാസ്(54), യുവതിയുടെ ഭര്‍ത്താവായ മണര്‍കാട് തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ ദാസ്(26), ഇയാളുടെ പിതാവ് ദാസ് (55)എന്നിവരെയാണ് ഇന്നലെ മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്.പ്രണയവിവാഹിതരാണ് യുവതിയും ഭര്‍ത്താവും. യുവതിയുടെ ശരീരത്തില്‍ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കള്‍ Read More…

Crime

ഭാര്യയെ കൊന്നു കുഴിച്ചുമൂടിയ അതേ സ്ഥലത്ത് ജോലി തുടര്‍ന്ന് സോണി, ഞെട്ടിത്തരിച്ച് നാട്ടുകാര്‍

അയര്‍ക്കുന്നം: ഭാര്യയെ കൊന്നു കുഴിച്ചുമൂടിയ അതേ സ്ഥലത്തു തന്നെ രണ്ടു ദിവസം ജോലി തുടര്‍ന്നു സോണി. അയര്‍ക്കുന്നത്ത് ഭാര്യ അല്‍പ്പനയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സോണിയുടെ ക്രൂര മനോഭാവം നാട്ടുകാരെ ഞെട്ടിച്ചു. ഈ മാസം ഒമ്പതിനും പത്തിനും ഭാര്യക്കൊപ്പം സോണി ഇളപ്പാനിയിലെ നിര്‍മാണം നടക്കുന്ന വീട്ടില്‍ മണ്ണുപണിക്ക് എത്തിയിരുന്നു. ഇരുവര്‍ക്കും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടെന്നു മറ്റുള്ളവര്‍ക്കു തോന്നാത്ത രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റവും. സംഭവമുണ്ടായ 14ന് രാവിലെ 7ന് ദമ്പതികള്‍ ഓട്ടോറിക്ഷയില്‍ ഇവിടെ എത്തിയെങ്കിലും ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അല്‍പനെയെ Read More…

Crime

കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ്‌ കഴുത്തുഞെരിച്ച്‌ കൊന്നു, ഭിന്നശേഷിക്കാരനായ ഇളയ മകനെ കൊലപ്പെടുത്താനുള്ള ശ്രമം മൂത്തമകന്‍ തടഞ്ഞു

പാലാ: കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ്‌ കിടപ്പുമുറിയില്‍ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. കിടങ്ങൂര്‍ സൗത്ത്‌ ഏലക്കോടത്ത്‌ കെ.എസ്‌. രമണി (70) യെയാണ്‌ ഭര്‍ത്താവ്‌ കട്ടപ്പന ഇലവന്തിക്കല്‍ ഇ.ആര്‍. സോമന്‍ (74) അര്‍ധരാത്രിക്കുശേഷം കൊലപ്പെടുത്തിയത്‌. ഭിന്നശേഷിക്കാരനായ ഇളയ മകന്‍ ശ്രീകുമാറിനെയും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്താന്‍ ഇയാള്‍ ശ്രമം നടത്തി. എന്നാല്‍ ബഹളം കേട്ട്‌ ഉണര്‍ന്നുവന്ന മൂത്തമകന്‍ സുനിത്ത്‌ ഇതു തടഞ്ഞു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സുനിത്ത്‌ ബന്ധുക്കളെയും പഞ്ചായത്തംഗത്തെയും വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ പോലീസ്‌ സംഘം സ്‌ഥലത്തെത്തി. ഇതോടെ വീടിന്റെ കിടപ്പുമുറിക്കുള്ളില്‍ Read More…