യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളില്‍ പെടുന്ന ഒഡീഷയിലെ കൊണാര്‍ക്ക് സൂര്യക്ഷേത്രം ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ വാസ്തുവിദ്യാ വിസ്മയങ്ങളില്‍ ഒന്നാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതും 19-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കുഴിച്ചെടുത്തതുമായ ഇതിന്റെ കഥകളും അതിന്റെ ഡിസൈന്‍ പോലെ തന്നെ ആകര്‍ഷകമാണ്. ക്രിസ്തുവര്‍ഷം 1244-1255 നും ഇടയില്‍ കിഴക്കന്‍ ഗംഗാ രാജവംശത്തിലെ നരസിംഹദേവ ഒന്നാമന്‍ രാജാവ് പണികഴിപ്പിച്ച, കൊണാര്‍ക്കിലെ ക്ഷേത്രം, സൂര്യദേവന് സമര്‍പ്പിക്ക പ്പെട്ടതാണ്. അതിലെ കൊത്തുപണികള്‍ പ്രതീകാത്മകതയാല്‍ സമ്പന്നവും കലയും ശാസ്ത്രവും ഉള്‍പ്പെട്ടതുമാണ്. 24 കൊത്തുപണികളുള്ള ചക്രങ്ങളും ഏഴ് Read More…