Featured Spotlight

കൊല്ലത്ത് ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയി; വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ

കൊല്ലത്ത് ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും വിവാഹത്തിനുപോയി. അഞ്ചൽ ഇ.എസ്.ഐ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് സംഭവം. ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് 18 പേർ വിവാഹത്തിനു പോയതെന്നാണ് ആശുപത്രിയിലെത്തിയവരുടെ ആരോപണം. ആശുപത്രി പൂട്ടി പോയതോടെ രോഗികൾ കഷ്ടത്തിലാവുകയും യുവജന സംഘടനകൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധവുമായെത്തുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ ജില്ലാ കലക്ടടർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. പുനലൂർ തഹസിൽദാർ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിൽ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ട്. വിളപ്പിൽശാലയിൽ ചികിത്സ ലഭിക്കാൻ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ Read More…

Crime

‘ഏത് വേദനയും ഒറ്റ ദിവസം കൊണ്ട് തടവി മാറ്റും’; തിരുമ്മൽ ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വൈദ്യൻ പിടിയിൽ

കൊല്ലം കരുനാഗപ്പള്ളിയിൽ തിരുമ്മൽ ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ചേർത്തല തുറവൂർ പള്ളിത്തോട് സ്വദേശി ചന്ദ്രബാബു എന്ന സഹലേഷ് കുമാർ പിടിയിൽ. കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്. എത്ര പഴക്കമുള്ള വേദനയും ഒറ്റ ദിവസം കൊണ്ട് തടവി മാറ്റിത്തരാമെന്ന് സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയായിരുന്നു ചികിത്സ. സോഷ്യൽ മീഡിയ പരസ്യം കണ്ടാണ് കണ്ണൂർ സ്വദേശിനി പ്രതിയെ സമീപിച്ചത്. നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയ യുവതിയോട് പ്രതി ലൈംഗികാതിക്രമശ്രമം നടത്തുകയായിരുന്നു. യുവതി തനിക്ക് നേരിട്ട ദുരനുഭവം വീട്ടുകാരോട് Read More…

Crime

‘ പറഞ്ഞാല്‍ അനുസരിക്കില്ല, തോന്നുമ്പോള്‍ വരും, പോകും’; മക്കളുടെ മുമ്പില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി, എഫ്ബി ലൈവ്

മക്കളുടെ മുമ്പില്‍ ഗൃഹനാഥന്‍ ഭാര്യയെ വെട്ടിക്കൊന്നു. പുനലൂര്‍ വാളക്കോട്‌ കലയനാട്‌ ചരുവിള വീട്ടില്‍ ശാലിനി(39)യാണു കൊല്ലപ്പെട്ടത്‌. സംഭവശേഷം ഫെയ്‌സ്‌ബുക്കില്‍ കൊലപാതക വിവരം വിശദീകരിച്ച ഭര്‍ത്താവ്‌ ഐസക്ക്‌ (48) പിന്നീട്‌ പുനലൂര്‍ പോലീസില്‍ കീഴടങ്ങി. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ ഐസക്കും ശാലിനിയും വെവ്വേറെയാണ്‌ താമസിച്ചിരുന്നത്‌. ഇന്നലെ രാവിലെ ആറോടെ ശാലിനിയുടെ വീട്ടിലെത്തിയ ഐസക്‌ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. പത്തൊന്‍പതും പതിനൊന്നും വയസുള്ള രണ്ട്‌ ആണ്‍കുട്ടികളും ഈ വീട്ടിലുണ്ടായിരുന്നു. സംശയത്തെത്തുടര്‍ന്നാണ്‌ ക്രൂരകൃത്യം നടത്തിയതെന്ന്‌ പോലീസ്‌ അറിയിച്ചു. പുനലൂരിലെ സ്വകാര്യ അണ്‍ Read More…