Sports

അടുത്ത സുഹൃത്തുക്കള്‍, പക്ഷേ ഒരു അതിര്‍വരയുണ്ട്; കോഹ്ലിയുമായുള്ള ബന്ധത്തെക്കുറിച്ച് ധോണി

ഒരു ദശകത്തോളം ഒരുമിച്ചു കളിച്ച അടുത്ത സുഹൃത്തുക്കളാണെങ്കിലും തങ്ങള്‍ക്കിടയില്‍ ഒരു വരയുണ്ടെന്ന് വിരാട്‌കോഹ്ലിയെക്കുറിച്ച് എം.എസ്. ധോണി. തന്റെ പിന്‍ഗാമിയായ കോഹ്ലിയുമായുള്ള ബന്ധത്തിന്റെ സൂക്ഷ്മതകള്‍ ധോണി ഒരു അഭിമുഖത്തിലാണ് കോഹ്ലി വെളിപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററായി മാറിയ കോഹ്ലിയെ ഓരോ ചുവടിലും ഉപദേശിച്ചയാളാണ് ധോണി. 2008-ല്‍ ധോണി എന്നത് ഒരു വലിയ പേര് ആയിരുന്നപ്പോഴാണ് കോഹ്ലി അരങ്ങേറ്റം കുറിച്ചത്. അദ്ദേഹം ഇന്ത്യയെ ടി20 ലോകകപ്പിലേക്കും ഓസ്ട്രേലിയയില്‍ സിബി സീരീസ് വിജയത്തിലേക്കും നയിച്ചു. ഇന്ത്യ ഇതുവരെ സൃഷ്ടിച്ചിട്ടുള്ളതില്‍ വച്ച് Read More…

Sports

ഇന്ത്യന്‍ ടീമില്‍ ആകെ താളപ്പിഴ ; അടുത്ത മത്സരത്തില്‍ രോഹിത് ഉണ്ടായേക്കില്ല ; വിരാട്‌കോഹ്ലി വീണ്ടും നായകനാകുമോ?

ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് പരമ്പരയില്‍ തുടര്‍തോല്‍വികള്‍ നേരിട്ടതോടെ ഇന്ത്യന്‍ ടീമിനുള്ളിലെ കുഴപ്പങ്ങളും അഭിപ്രായഭിന്നതകളും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. രോഹിത് ശര്‍മയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയിലും ഗൗതം ഗംഭീറിന്റെ മുഖ്യപരിശീലകന്റെ ഫലപ്രാപ്തിയെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. സിഡ്നിയില്‍ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ജയിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യ പല ഓപ്ഷനുകള്‍ തിരയുകയാണ്. ജൂലൈയില്‍ ഹെഡ് കോച്ചിന്റെ റോള്‍ ഏറ്റെടുത്തതു മുതല്‍ ടീമിലെ ചില കളിക്കാരുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതില്‍ ഗംഭീര്‍ വെല്ലുവിളികള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുണ്ട്. Read More…

Sports

വിരാട്‌ കോഹ്ലി റെക്കോഡിനരികില്‍ ; 172 റണ്‍സ് മാത്രം അകലെ, ചാംപ്യന്‍സ് ട്രോഫിയില്‍ കൂടുതല്‍ റണ്‍സ്

മൂന്ന് സെഞ്ചുറികളും ആറ് അര്‍ധസെഞ്ചുറികളും അദ്ദേഹത്തിന്റെ സമ്പാദ്യത്തില്‍ ഉള്‍പ്പെടുന്നു. വിരാട് ഇപ്പോള്‍ ലക്ഷ്യമിടുന്നത് ഒരു വലിയ റെക്കോര്‍ഡാണ്, അതില്‍ നിന്ന് 172 റണ്‍സ് മാത്രം അകലെയാണ്. 13 മത്സരങ്ങളില്‍ നിന്ന് 529 റണ്‍സ് നേടിയ വിരാട് നിലവില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യയുടെ നാലാമത്തെ താരമാണ്. 701 റണ്‍സുമായി ശിഖര്‍ ധവാനാണ് എലൈറ്റ് പട്ടികയില്‍ ഒന്നാമത്. 2013, 2017 ചാമ്പ്യന്‍സ് ട്രോഫികളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ശിഖര്‍ 10 മത്സരങ്ങളില്‍ നിന്ന് Read More…

Sports

ഇംഗ്‌ളീഷ് ചോദ്യങ്ങള്‍ അവഗണിച്ചു; കോഹ്ലിയ്ക്ക് പിന്നാലെ രവീന്ദ്ര ജഡേജയോടും ഓസീസ് മാധ്യമങ്ങള്‍ ഇടഞ്ഞു

ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫിക്കായുള്ള ക്രിക്കറ്റ് പരമ്പരയിലെ ഇപ്പോഴത്തെ ഏറ്റവും വലിയ വിശേഷം ഇന്ത്യന്‍ താരങ്ങളും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും തമ്മിലുള്ള പോര് കൂടിയാണ്. നേരത്തേ സൂപ്പര്‍താരം വിരാട്‌കോഹ്ലി മാധ്യമ പ്രവര്‍ത്തകനുമായി നടത്തിയ ഏറ്റുമുട്ടലിന് പിന്നാലെ ഇപ്പോള്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്രജഡേജയും ഓസീസ് മാധ്യമങ്ങളുടെ അനിഷ്ടത്തിന് ഇരയായി. തന്നെ സമീപിച്ച മാധ്യമപ്രവര്‍ത്തകന്റെ ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ വിസമ്മതിച്ചതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയുടെ ആദ്യ പരിശീലന Read More…

Sports

‘തന്നേക്കാള്‍ മകനിഷ്ടം കോഹ്ലിയെ’ ; 11വയസ്സുള്ള മകന്റെ ആരാധന പറഞ്ഞ് ഓസ്‌ട്രേലിയന്‍ ഇതിഹാസം

ന്യൂഡല്‍ഹി: ലോകക്രിക്കറ്റിലെ ഗ്‌ളോബല്‍ ഐക്കണ്‍ എന്ന നിലയിലുള്ള വിരാട്‌കോഹ്ലിയുടെ സ്റ്റാറ്റസ് ആരും നിഷേധിക്കാന്‍ ഇടയില്ല. താരത്തിന്റ സ്‌കില്ലും നിശ്ചയദാര്‍ഢ്യവും നേതൃത്വപാടവവും ലോകത്തുടനീളം അനേകം ആരാധകരെയാണ് നേടിക്കൊടുത്തിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഇതിഹാസതാരം ആദം ഗില്‍ക്രിസ്റ്റ് കോഹ്ലിക്ക് ഓസ്‌ട്രേലിയയിലുള്ള ആരാധനയുടെ ഒരു കഥ പങ്കുവെച്ചു. അതില്‍ തന്നെ തഴഞ്ഞ് മകന്‍ ആര്‍ച്ചി വിരാട്‌കോഹ്ലിയെ എങ്ങിനെ ആരാധിക്കുന്നു എന്ന് വ്യക്തമാക്കി. 2018/19 ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയുടെ കാലത്താണ് ഗില്‍ക്രിസ്റ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ 11 വയസ്സുള്ള മകനെക്കുറിച്ച് പറയുന്നതിനിടയില്‍ ആര്‍ച്ചി തന്നോട് വിരാട് Read More…