പരീശീലക സ്ഥാനത്തേക്ക് ഗൗതംഗംഭീര്‍ പുതിയതായി എത്തുന്നതോടെ ഇന്ത്യന്‍ ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ ഉണ്ടായേക്കമെന്ന് സൂചന. എല്ലാ ഫോര്‍മാറ്റിലേക്കും ഒരു നായകനെന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറി ഇന്ത്യ വെവ്വേറെ നായകന്മാരെ പരീക്ഷിച്ചേക്കാന്‍ സാധ്യത. രോഹിത്ശര്‍മ്മ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ടി 20 നായകനായും ഏകദിന ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ കെ.എല്‍. രാഹുലിനെയും നായകനാക്കിയേക്കുമെന്നാണ് കേള്‍ക്കുന്നത്. 2024ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിത്ശര്‍മ്മ കുട്ടിക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 159 Read More…
Tag: KL Rahul
ടി20 ലോകകപ്പ് സഞ്ജുവിന് വീണ്ടും നിരാശയാകുമോ? രാഹുലിനെയും പന്തിനെയും തിരഞ്ഞെടുക്കുമെന്ന് സൂചന
2022 ടി20 ലോകകപ്പ് ടീമില്‍ നിന്നും 2023 ഏകദിന ലോകകപ്പ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം, സഞ്ജു സാംസണ്‍ മറ്റൊരു അവഗണിക്കലിന് കൂടി ഇരയാകുമോ? 2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഞായറാഴ്ച തെരഞ്ഞെടുക്കാനിരിക്കെ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ടര്‍മാര്‍ സഞ്ജുവിനെ തഴയുമോ എന്ന് മലയാളികള്‍ക്കൊപ്പം രാജസ്ഥാന്‍ ആരാധകരും ഉറ്റുനോക്കുകയാണ്. നിലവില്‍ സ്‌പെയിനിലുള്ള ചീഫ് സെലക്ടര്‍ ഇന്ത്യന്‍ നായകനെ കാണാന്‍ ഡല്‍ഹിയില്‍ എത്തുന്നുണ്ട്. ടീമിലെ വിക്കറ്റ് കീപ്പിംഗ് റോളിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍. ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, Read More…
കെ.എല്‍. രാഹുല്‍ രഞ്ജി കളിച്ചിട്ട് നാലു വര്‍ഷമായില്ലേ? എന്നിട്ടും അദ്ദേഹത്തിന് കരാര്‍ കിട്ടിയല്ലോ; ശ്രേയസിനെ ന്യായീകരിച്ച് കെ.കെ.ആര്‍.
രഞ്ജിട്രോഫി കളിക്കാത്തതിന്റെ പേരില്‍ ബിസിസിഐ കരാറില്‍ നിന്നും തള്ളിയ ശ്രേയസ് അയ്യരെ ന്യായീകരിച്ച് ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെ.കെ.ആര്‍.). ഇന്ത്യയുടെ തിരക്കിട്ട അന്താരാഷ്ട്ര ഷെഡ്യൂളില്‍ നിന്നും ഐപിഎല്ലിന് മുമ്പായി അല്‍പ്പം വിശ്രമം എടുക്കന്നതിന് വേണ്ടിയാണ് ശ്രേയസ് അയ്യര്‍ പരിക്ക് അഭിനയിക്കുന്നതെന്ന ആക്ഷേപത്തിനാണ് ക്ലബ്ബ് മറുപടി പറഞ്ഞത്. താരത്തിന്റെ പരിക്കിന്റെ അവസ്ഥ താരത്തിന് മാത്രം അറിയാവുന്ന കാര്യമാണെന്നും അതുവെച്ച് ബിസിസിഐ കരാറില്‍ നിന്നും ഒഴിവാക്കിയത് ശരിയല്ലെന്നും പറഞ്ഞു. ഏകദിന ലോകകപ്പിനിടെ അയ്യര്‍ എങ്ങനെ വേദന സംഹാരി Read More…
കായികക്ഷമത നഷ്ടമാകുന്ന രാഹുലും ജഡേജയും ; രണ്ടുപേര്‍ക്കും കൂടി 36 മാസത്തിനിടയില്‍ പരിക്കേറ്റത് 11 തവണ
ഇംഗ്‌ളണ്ടിനെതിരേ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ രണ്ടാം ടെസ്റ്റില്‍ ജയിച്ച് തിരിച്ചുവരാന്‍ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ഏറ്റ വന്‍ തിരിച്ചടിയാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടേയും കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ.എല്‍. രാഹുലിന്റെയും പരിക്ക്. ഇരുവര്‍ക്കും തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നത് ഇന്ത്യയ്ക്കും ഐപിഎല്ലിലെ അവരുടെ ഫ്രാഞ്ചൈസികള്‍ക്കും ആശങ്കയാകുന്നുണ്ട്. ഇരുവരേയും തുടര്‍ച്ചയായി പരിക്ക് ബാധിക്കുന്നത് ശരീരം ദുര്‍ബ്ബലപ്പെടുന്നതിന്റെയും കളിയെ പ്രായം ബാധിക്കുന്നതിന്റെയും സൂചനയായിട്ട് വേണം കണക്കാക്കാന്‍. രവീന്ദ്ര ജഡേജയ്ക്ക് 35, കെ.എല്‍.രാഹുലിന് 31 എന്നിങ്ങനെയാണ് ഇരുവരുടേയും പ്രായം. 2021 മുതല്‍ ഇപ്പോള്‍ വരെ ഇന്ത്യന്‍ Read More…
ലോകകപ്പ് ടീമില്‍ എടുത്തപ്പോള്‍ എന്തെല്ലാമായിരുന്നു? വിമര്‍ശകര്‍ക്ക് കെ.എല്‍. രാഹുലിന്റെ മറുപടി ബാറ്റുകൊണ്ട്
പരിക്കേറ്റ് ടീമിന് പുറത്തായിരുന്നു കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ.എല്‍. രാഹുലിനെ ഏകദിന ലോകകപ്പ് ടീമിലെടുത്തപ്പോള്‍ എന്തായിരുന്നു കോലാഹലം. വിമര്‍ശകരും കളിയെഴുത്തുകാരുമെല്ലാം ഈ തെരഞ്ഞെടുപ്പിനെ രൂക്ഷമായി എതിര്‍ത്തിരുന്നു. എന്നാല്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേിയയ്ക്ക് എതിരേ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത് കെ.എല്‍. രാഹുലിന്റെ ബാറ്റുകളായിരുന്നു. മുന്‍നായകന്‍ വിരാട്‌കോഹ്ലിയുമായി ക്രീസില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ രാഹുല്‍ പുറത്താകാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അദ്ദേഹം പുറത്താകാതെ നേടിയ 97 റണ്‍സ് ഇന്ത്യയെ ആറ് വിക്കറ്റിന്റെ വിജയത്തിലേക്ക് കൊണ്ടുപോകുന്നതില്‍ നിര്‍ണായകമായി. വിരാട് കോഹ്ലിയുമായി Read More…





