Sports

രോഹിത് ആറാം നമ്പറില്‍ ബാറ്റു ചെയ്താല്‍ ഗുണകരമാകുമോ? കെ.എല്‍. രാഹുലിനായി വീണ്ടും ത്യാഗം ചെയ്യുന്നു

ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ രണ്ടാം മത്സരത്തില്‍ തോല്‍വി അറിയേണ്ടി വന്നത് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചിരിക്കുന്നത്. പരമ്പരയിലെ അടുത്ത മൂന്ന് മത്സരങ്ങളും ഇതോടെ നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് റണ്‍സ് നേടാന്‍ കഴിയാതെ പോകുന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി. അതേസമയം ശനിയാഴ്ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിലും കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളും തന്നെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്നാണ് സൂചനകള്‍. നായകന്‍ രോഹിത് ശര്‍മ്മ ആറാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്യാനിറങ്ങും. Read More…

Sports

കെ.എല്‍. രാഹുലിന്റെ പുറത്താകല്‍ ശരിയോ തെറ്റോ? ഇന്റര്‍നെറ്റില്‍ ചര്‍ച്ച കൊഴുക്കുന്നു

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കളിക്കളത്തിലെ വിവാദ നിമിഷങ്ങള്‍ കൊണ്ട് എല്ലാക്കാലത്തും സമ്പന്നമായിട്ടുണ്ട്. ഇത്തവണത്തെ പതിപ്പിലും അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുല്‍ വിവാദ ഡിആര്‍എസ് കോളിന്റെ ഇരയായി കളം വിട്ടതാണ് ആദ്യ ദിവസത്തെ സംഭവം. ആദ്യ സെഷനില്‍ ഇന്ത്യയുടെ വിക്കറ്റുകള്‍ ഒന്നൊന്നായി കൊഴിഞ്ഞുവീഴുമ്പോള്‍ പതറാതെ നില്‍ക്കുകയായിരുന്നു കെ.എല്‍. രാഹുല്‍. 74 പന്തില്‍ 26 റണ്‍സ് എടുത്തു ക്ഷമയോടെ നിന്ന താരം സ്റ്റാന്റായി എന്ന് തോന്നിയിടത്തുവെച്ചായിരുന്നു Read More…

Sports

ഫോംവീണ്ടെടുക്കാന്‍ എ-ടീമിനൊപ്പം വിട്ടു ; അവിടെയും കെ.എല്‍. രാഹുല്‍ വന്‍ പരാജയം

വെറ്ററന്‍ താരം കെ.എല്‍. രാഹുലിന് ഇതെന്തുപറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഫോം മങ്ങിയ താരത്തിന് അത് വീണ്ടെടുക്കാന്‍ വേണ്ടിയാണ് ഇന്ത്യന്‍ എ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് അയച്ചത്. എന്നാല്‍ അവിടെയും താരം വന്‍ പരാജയമാകുകയാണ്. മെല്‍ബണില്‍ നടന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ താരം പുറത്തായ രീതി ക്രിക്കറ്റ് പണ്ഡിറ്റുകളെ വരെ ഞെട്ടിച്ചിരിക്കുകയാണ്. ബാറ്റിംഗ് ആരംഭിച്ച കെ എല്‍ രാഹുല്‍ 44 പന്തില്‍ 10 റണ്‍സിന് പുറത്തായി. അതേ മത്സരത്തിലെ ആദ്യ ഇന്നിംഗ്സില്‍ 4 പന്തില്‍ 4 റണ്‍സ് മാത്രം വഴങ്ങി Read More…

Sports

“ഇത് രാഹുലിന്റെ അവസാന ടെസ്റ്റ് മത്സരം?”: കളിയുടെ അവസാനത്തിലെ ആംഗ്യം സംസാരമാകുന്നു

കുറച്ചുകാലമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ അകത്തും പുറത്തുമായിട്ടാണ് കെ.എല്‍. രാഹുല്‍ നില്‍ക്കുന്നത്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം താരം തിരിച്ചുവന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പക്ഷേ ന്യൂസിലന്റിനോട് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. അതുകൊണ്ടു തന്നെ ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റതിന് ശേഷം കെഎല്‍ രാഹുല്‍ അങ്ങിനെയൊരു ആംഗ്യം കാട്ടിയത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വിരമിക്കലിന്റെ സൂചനയാണോ എന്ന ആശങ്കയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായ ക്ലിപ്പില്‍, കളി അവസാനിച്ചതിന് ശേഷം Read More…

Sports

പാണ്ഡ്യ ടി20 നായകനാകും, കെ.എല്‍. രാഹുല്‍ ഏകദിനത്തിന്; ഇന്ത്യന്‍ ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് സാധ്യത

പരീശീലക സ്ഥാനത്തേക്ക് ഗൗതംഗംഭീര്‍ പുതിയതായി എത്തുന്നതോടെ ഇന്ത്യന്‍ ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ ഉണ്ടായേക്കമെന്ന് സൂചന. എല്ലാ ഫോര്‍മാറ്റിലേക്കും ഒരു നായകനെന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറി ഇന്ത്യ വെവ്വേറെ നായകന്മാരെ പരീക്ഷിച്ചേക്കാന്‍ സാധ്യത. രോഹിത്ശര്‍മ്മ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ടി 20 നായകനായും ഏകദിന ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ കെ.എല്‍. രാഹുലിനെയും നായകനാക്കിയേക്കുമെന്നാണ് കേള്‍ക്കുന്നത്. 2024ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിത്ശര്‍മ്മ കുട്ടിക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 159 Read More…

Sports

ടി20 ലോകകപ്പ് സഞ്ജുവിന് വീണ്ടും നിരാശയാകുമോ? രാഹുലിനെയും പന്തിനെയും തിരഞ്ഞെടുക്കുമെന്ന് സൂചന

2022 ടി20 ലോകകപ്പ് ടീമില്‍ നിന്നും 2023 ഏകദിന ലോകകപ്പ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം, സഞ്ജു സാംസണ്‍ മറ്റൊരു അവഗണിക്കലിന് കൂടി ഇരയാകുമോ? 2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഞായറാഴ്ച തെരഞ്ഞെടുക്കാനിരിക്കെ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ടര്‍മാര്‍ സഞ്ജുവിനെ തഴയുമോ എന്ന് മലയാളികള്‍ക്കൊപ്പം രാജസ്ഥാന്‍ ആരാധകരും ഉറ്റുനോക്കുകയാണ്. നിലവില്‍ സ്‌പെയിനിലുള്ള ചീഫ് സെലക്ടര്‍ ഇന്ത്യന്‍ നായകനെ കാണാന്‍ ഡല്‍ഹിയില്‍ എത്തുന്നുണ്ട്. ടീമിലെ വിക്കറ്റ് കീപ്പിംഗ് റോളിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍. ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, Read More…

Sports

കെ.എല്‍. രാഹുല്‍ രഞ്ജി കളിച്ചിട്ട് നാലു വര്‍ഷമായില്ലേ? എന്നിട്ടും അദ്ദേഹത്തിന് കരാര്‍ കിട്ടിയല്ലോ; ശ്രേയസിനെ ന്യായീകരിച്ച് കെ.കെ.ആര്‍.

രഞ്ജിട്രോഫി കളിക്കാത്തതിന്റെ പേരില്‍ ബിസിസിഐ കരാറില്‍ നിന്നും തള്ളിയ ശ്രേയസ് അയ്യരെ ന്യായീകരിച്ച് ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെ.കെ.ആര്‍.). ഇന്ത്യയുടെ തിരക്കിട്ട അന്താരാഷ്ട്ര ഷെഡ്യൂളില്‍ നിന്നും ഐപിഎല്ലിന് മുമ്പായി അല്‍പ്പം വിശ്രമം എടുക്കന്നതിന് വേണ്ടിയാണ് ശ്രേയസ് അയ്യര്‍ പരിക്ക് അഭിനയിക്കുന്നതെന്ന ആക്ഷേപത്തിനാണ് ക്ലബ്ബ് മറുപടി പറഞ്ഞത്. താരത്തിന്റെ പരിക്കിന്റെ അവസ്ഥ താരത്തിന് മാത്രം അറിയാവുന്ന കാര്യമാണെന്നും അതുവെച്ച് ബിസിസിഐ കരാറില്‍ നിന്നും ഒഴിവാക്കിയത് ശരിയല്ലെന്നും പറഞ്ഞു. ഏകദിന ലോകകപ്പിനിടെ അയ്യര്‍ എങ്ങനെ വേദന സംഹാരി Read More…

Sports

കായികക്ഷമത നഷ്ടമാകുന്ന രാഹുലും ജഡേജയും ; രണ്ടുപേര്‍ക്കും കൂടി 36 മാസത്തിനിടയില്‍ പരിക്കേറ്റത് 11 തവണ

ഇംഗ്‌ളണ്ടിനെതിരേ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ രണ്ടാം ടെസ്റ്റില്‍ ജയിച്ച് തിരിച്ചുവരാന്‍ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ഏറ്റ വന്‍ തിരിച്ചടിയാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടേയും കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ.എല്‍. രാഹുലിന്റെയും പരിക്ക്. ഇരുവര്‍ക്കും തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നത് ഇന്ത്യയ്ക്കും ഐപിഎല്ലിലെ അവരുടെ ഫ്രാഞ്ചൈസികള്‍ക്കും ആശങ്കയാകുന്നുണ്ട്. ഇരുവരേയും തുടര്‍ച്ചയായി പരിക്ക് ബാധിക്കുന്നത് ശരീരം ദുര്‍ബ്ബലപ്പെടുന്നതിന്റെയും കളിയെ പ്രായം ബാധിക്കുന്നതിന്റെയും സൂചനയായിട്ട് വേണം കണക്കാക്കാന്‍. രവീന്ദ്ര ജഡേജയ്ക്ക് 35, കെ.എല്‍.രാഹുലിന് 31 എന്നിങ്ങനെയാണ് ഇരുവരുടേയും പ്രായം. 2021 മുതല്‍ ഇപ്പോള്‍ വരെ ഇന്ത്യന്‍ Read More…

Sports

ലോകകപ്പ് ടീമില്‍ എടുത്തപ്പോള്‍ എന്തെല്ലാമായിരുന്നു? വിമര്‍ശകര്‍ക്ക് കെ.എല്‍. രാഹുലിന്റെ മറുപടി ബാറ്റുകൊണ്ട്

പരിക്കേറ്റ് ടീമിന് പുറത്തായിരുന്നു കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ.എല്‍. രാഹുലിനെ ഏകദിന ലോകകപ്പ് ടീമിലെടുത്തപ്പോള്‍ എന്തായിരുന്നു കോലാഹലം. വിമര്‍ശകരും കളിയെഴുത്തുകാരുമെല്ലാം ഈ തെരഞ്ഞെടുപ്പിനെ രൂക്ഷമായി എതിര്‍ത്തിരുന്നു. എന്നാല്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേിയയ്ക്ക് എതിരേ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത് കെ.എല്‍. രാഹുലിന്റെ ബാറ്റുകളായിരുന്നു. മുന്‍നായകന്‍ വിരാട്‌കോഹ്ലിയുമായി ക്രീസില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ രാഹുല്‍ പുറത്താകാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അദ്ദേഹം പുറത്താകാതെ നേടിയ 97 റണ്‍സ് ഇന്ത്യയെ ആറ് വിക്കറ്റിന്റെ വിജയത്തിലേക്ക് കൊണ്ടുപോകുന്നതില്‍ നിര്‍ണായകമായി. വിരാട് കോഹ്ലിയുമായി Read More…