കടലില്‍ മുങ്ങിത്താഴുകയായിരുന്ന യുവതിയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി യഥാര്‍ത്ഥ ഹീറോയായി ബ്രസീലിന്റെ ഒളിമ്പിക് കൈറ്റ് സര്‍ഫര്‍ ബ്രൂണോ ലോബോ. തന്റെ ഉപകരണങ്ങളുടെ സഹായത്തോടെ യുവതിയെ നടുക്കടലില്‍ നിന്നും ലോബോ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി. വടക്കുകിഴക്കന്‍ സംസ്ഥാനമായ മാരന്‍ഹാവോയിലെ സ്വന്തം പട്ടണമായ സാവോ ലൂയിസിനടുത്ത് പ്രാദേശിക സമയം വൈകുന്നേരം 5.40 നായിരുന്നു സംഭവം. തീരത്ത് കൈറ്റ് സര്‍ഫിംഗ് നടത്തുകയും തന്റെ ക്യാമറ പരീക്ഷിക്കുകയും ചെയ്യുകയായിരുന്നു ബ്രൂണോ. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ലോബോ തന്നെ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഇട്ടിട്ടുണ്ട്. ”കൈറ്റ് സര്‍ഫിംഗിനിടയില്‍ Read More…