കൊച്ചി: സ്ഥാവര വസ്തുക്കളുടെ ജപ്തി ചെണ്ട കൊട്ടി നാട്ടുകാരെ അറിയിക്കുന്ന രീതി അവസാനിപ്പിച്ചതിനു പിന്നാലെ, കിണ്ണം മുട്ടി വിളംബരം ചെയ്യുന്ന നടപടിയും ചരിത്രമാകുന്നു. രാജഭരണകാലത്ത് തുടങ്ങി സിവിൽ നടപടിക്രമത്തിന്റെ ഭാഗമായി ഇന്നും തുടരുന്ന ഈ കാലഹരണപ്പെട്ട രീതി ഒഴിവാക്കാൻ ഹൈക്കോടതി റൂൾ കമ്മിറ്റി തീരുമാനിച്ചതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ജപ്തി ചെയ്യുന്ന വസ്തുവിന് സമീപത്തു വെച്ച് ചെണ്ടകൊട്ടിയോ മറ്റു പരമ്പരാഗത രീതികളിലോ വിളംബരം ചെയ്യണമെന്നും ഉത്തരവിന്റെ പകർപ്പ് കോടതിയിലും വസ്തുവിലും പതിപ്പിക്കണമെന്നുമാണ് നിലവിലെ നിയമം. ചെണ്ടകൊട്ടിയുള്ള വിളംബരം Read More…

