ഉത്തര്‍പ്രദേശില്‍ 8പേരെ കൊന്നു തിന്നുകയും 22 പേര്‍ക്ക് ഗുരതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത ചെന്നായ്ക്കൂട്ടത്തില്‍ അഞ്ചാമനും പിടിയില്‍. ഏഴ് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ എട്ട് പേരാണു ചെന്നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ ഒരു പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടതോടെയാണു ചെന്നായയെ പിടികൂടാന്‍ യു.പി. സര്‍ക്കാര്‍ ‘ഓപ്പറേഷന്‍ ഭേദിയ’ പ്രഖ്യാപിച്ചത്. ആറ് ചെന്നായകള്‍ ചേര്‍ന്നാണ് ആക്രമണങ്ങള്‍ നടത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അവയില്‍ നാലെണ്ണത്തെ നേരത്തെ പിടികൂടിയിരുന്നു. കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയ ആണ്‍ ചെന്നായയാണത്രേ ഇന്നലെ പിടിയിലായത്. Read More…