Good News

ഹൃദയം കീഴടക്കി കുരുന്നുകൾ: സ്കൂളിൽ ചായ ഉണ്ടാക്കി കിന്റർഗാർട്ടനിലെ കുട്ടികൾ; കണ്ണെടുക്കാൻ തോന്നുന്നില്ലന്ന് സോഷ്യൽ മീഡിയ

കുരുന്നുകളുടെ മനോഹരമായ വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ജമ്മു കാശ്മീരില്‍ ഒരു കൂട്ടം കിന്റർഗാർട്ടൻ കുട്ടികൾ സ്കൂളിൽഅവര്‍ക്കും പ്രിന്‍സിപ്പലിനുംവേണ്ടി സന്തോഷത്തോടെ ചായ തയ്യാറാക്കുന്ന ഹൃദയ സ്പർശിയായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുന്നത്. അധ്യാപകരുടെ സാന്നിധ്യത്തിൽ സ്കൂൾ യൂണിഫോം ധരിച്ച് ചായപ്പൊടിയും പഞ്ചസാരയും പാലും കലർത്തുന്ന കൊച്ചുകുട്ടികളുടെ ചാരുതയാര്‍ന്ന ദൃശ്യങ്ങൾ ആളുകളുടെ മനം കവര്‍ന്നു. ജമ്മുവിലെ ആർ എസ് പുരയിലുള്ള കോട്‌ലി ഗാല ബനയിലെ മോണ്ടിസോറി നർഗീസ് ദത്ത് പബ്ലിക് സ്‌കൂളിൽ ചിത്രീകരിച്ച ഈ വൈറൽ Read More…

Lifestyle

കുട്ടികളെ പല്ല് തേയ്ക്കാന്‍ പഠിപ്പിക്കേണ്ടത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികളുടെ പല്ലുകള്‍ വളരെ പെട്ടെന്നാണ് കേടാകുന്നത്. പല്ലുകള്‍ നല്ല രീതിയില്‍ പരിപാലിയ്ക്കാത്തതു കൊണ്ടാണ് കുട്ടികളുടെ പല്ലുകള്‍ വേഗത്തില്‍ കേടാകുന്നത്. മധുരസാധനങ്ങളും, ചോക്കലേറ്റുകളുമൊക്കെ ഇഷ്ടമുള്ളവരാണ് കുട്ടികള്‍. അതുകൊണ്ട് തന്നെ അവ കൂടുതല്‍ കഴിയ്ക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ പല്ലുകള്‍ വേഗത്തില്‍ കേടാകാറുമുണ്ട്. കുട്ടികളുടെ പല്ലുകളില്‍ കേട് വരാതിരിക്കാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം….. * ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – പല്ല് തേയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് നിങ്ങള്‍ കുട്ടികളെ പഠിപ്പിച്ച് കൊടുക്കണം. കൃത്യമായ രീതിയില്‍ പല്ല് തേയ്ക്കാന്‍ കുട്ടികളെ Read More…

Hollywood

ചെലവ് 10 മില്യണ്‍ ഡോളര്‍; സമ്പാദിച്ചത് 792 മില്യണ്‍; ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ കുട്ടികളുടെ സിനിമ

എഴുപതുകളുടെ പകുതി മുതല്‍ ടിക്കറ്റ് ജാലകത്തില്‍ ആധിപത്യം പുലര്‍ത്തുന്ന നിരവധി ബിഗ് ബജറ്റ് സിനിമകള്‍ തീയേറ്ററില്‍ എത്തിയിട്ടുണ്ട്. സ്റ്റാര്‍ വാര്‍സ്, ജാസ്, റൈഡേഴ്‌സ് ഓഫ് ദി ലോസ്റ്റ് ആര്‍ക്ക്, 80-കളുടെ തുടക്കം വരെ ബോക്സ് ഓഫീസ് ഭരിച്ചിരുന്നു. പിന്നെ, ചെറിയ ബഡ്ജറ്റില്‍ ഒരു കുട്ടികളുടെ സിനിമയുമായി ഒരു മഹാനായ സംവിധായകന്‍ അതിന്റെ ഫോര്‍മുല മാറ്റിമറിച്ചു. 1982 ല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് സംവിധാനം ചെയ്ത ദി എക്‌സ്ട്രാ ടെറസ്ട്രിയല്‍ (ഇ.ടി.) ഭൂമിയില്‍ കുടുങ്ങിപ്പോയ ഒരു അന്യഗ്രഹ ജീവിയുമായി ഒരു Read More…

Health

പ്ലീസ് പുകവലി നിര്‍ത്തൂ.. കുഞ്ഞുങ്ങള്‍ക്കായി; മക്കളെ ഹൃദ്രോഗികളാക്കരുത്

വീട്ടിലിരുന്നു പുകവലിക്കുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കുക. മക്കളോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണിത്‌. മക്കളേയും രോഗികളാക്കുകയാണ്‌ ഇത്തരക്കാര്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. വീട്ടില്‍ പുകവലിക്കുന്നവരുടെ മക്കള്‍ക്കു ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണു റിപ്പോര്‍ട്ട്‌. മാതാപിതാക്കളുടെ പുകവലിശീലം കുട്ടികളുടെ ഹൃദയധമനികളെ ബാധിക്കുന്നുവെന്നാണ്‌ പുതിയ ഗവേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. ഓസ്‌ട്രിയന്‍ ഗവേഷകരാണ്‌ ഇതു സംബന്ധിച്ചു പഠനം നടത്തിയത്‌. പുകവലിക്കാര്‍ പുറത്തേക്കു തള്ളുന്ന പുക ശ്വസിക്കുന്ന കുട്ടികളില്‍ ഉയര്‍ന്ന മാനസിക സമ്മര്‍ദത്തിനും ഹൃദയരക്‌തം വഹിക്കുന്ന ധമനികള്‍ ചുരുങ്ങുന്നതിനും കാരണമാകുന്നുവെന്നാണ്‌ ഗവേഷണ ഫലം. ഇത്തരം കുട്ടികളില്‍ കൊളസ്‌ട്രോളിന്റെ Read More…

Health

കുട്ടികളുടെ ഒരു ദിവസം ആരംഭിക്കാം, ചില നല്ല ശീലങ്ങളിലൂടെ

ഉറക്കമുണര്‍ന്നതിന് ശേഷമുള്ള കുട്ടികളുടെ ആദ്യ മണിക്കൂറുകള്‍ അവരുടെ മാനസികാവസ്ഥയും ഊര്‍ജ്ജ നിലയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ്. ഉന്മേഷകരമായ ഒരു ദിവസത്തിന് മികച്ച തുടക്കം പ്രധാനമാണ് . കുട്ടികളെ സംബന്ധിച്ചിടത്തോളം, ഈ കാലഘട്ടം മാനസികവും ശാരീരികവുമായ വികാസത്തിന് നിര്‍ണായകമാണ്. ഒരു നല്ല പ്രഭാത ദിനചര്യയിലൂടെ വെല്ലുവിളികളെ നേരിടാനും ആത്മവിശ്വാസം വളര്‍ത്താനും ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും മാതാപിതാക്കള്‍ കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട് . മികച്ച പ്രഭാതം കുട്ടികളെ ഉത്സാഹത്തോടെയിരിക്കാന്‍ സഹായിക്കും. ഇതിനായി ചില വഴികള്‍ ഇതാ പ്രഭാത സ്ട്രെച്ചുകള്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ഫോക്കസ് Read More…

Lifestyle

കുട്ടികളെ ശ്രദ്ധിക്കാന്‍ സമയമില്ലേ? വലിയ വില കൊടുക്കേണ്ടിവരും !

തിരക്കേറിയ ജീവിതത്തില്‍ ഇന്ന് കുട്ടികളെ പോലും ശ്രദ്ധിക്കാന്‍ സമയമില്ലാതെ ഇരിക്കുകയാണ് മാതാപിതാക്കള്‍ക്ക്. എന്നാല്‍ ഈ ശ്രദ്ധക്കുറവ് കുട്ടികളുടെ മാനസിക-ശാരീരിക വളര്‍ച്ചയെയും ബാധിക്കാറുണ്ട്. കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… കുട്ടിയോടൊപ്പം സമയം ചെലവഴിക്കുക – എത്ര വലിയ തിരക്കാമെങ്കിലും അച്ഛനമ്മമാര്‍ കുട്ടികള്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കണം. അവരോടൊപ്പം കളിക്കുകയും മറ്റും ചെയ്ത് പരസ്പരം ഇടപഴകുന്നതിനുള്ള സാഹചര്യം ഒരുക്കണം. ഇവിടെ കുട്ടിയുടെ ഇഷ്ടത്തിനു വേണം പ്രാമുഖ്യം നല്‍കാന്‍. ഈ ഇഷ്ടത്തെ കുട്ടിക്കു പ്രയോജനകരമായ രീതിയില്‍ മാറ്റിയെടുക്കുകയും Read More…

Lifestyle

കുട്ടികള്‍ ഭിത്തിയില്‍ കുത്തിവരച്ച് കളിക്കട്ടെ… അനായാസം വൃത്തിയാക്കാന്‍ വഴിയുണ്ട്‌

കുട്ടികളുള്ള വീട്ടുകളിലെ ചുമരുകളില്‍ അവര്‍ കുത്തിവരക്കുന്നത് സാധാരണയാണ്. ഭിത്തികളിലെ ഈ വൃത്തികേട് ഒഴിവാക്കാനായി കുട്ടികളെഅതില്‍ നിന്നും തടയുന്നവരാണ് പലരും. എന്നാല്‍ ഇത്തരത്തിലുള്ള വികൃതികള്‍ അവരില്‍ കൗതുകവും ഭാവനയും വളരുന്നതിന്റെ അടയാളമാണെന്ന് നിങ്ങള്‍ക്കറിയാമോ? കുട്ടികള്‍ വൃത്തികേടാക്കിയാലും ഭിത്തി പഴയ പോലെ തന്നെ വൃത്തിയാക്കാനുള്ള ചില വിദ്യകളുണ്ട്. പെന്‍സിലുകൊണ്ടുള്ള വരകളാണ് അധികമെങ്കില്‍ സാധാരണ ഇറേസറുകള്‍ ഉപയോഗിച്ച് വരകള്‍ നീക്കം ചെയ്യാം. എന്നാല്‍ പടരാതെ സാവധാനം വൃത്തിയാക്കാനായി ശ്രദ്ധിക്കണം. ഇറേസറില്‍ പെന്‍സില്‍ കറ പിടിച്ചിട്ടുണ്ടോയെന്നു നോക്കണം. ഗ്രാഫൈറ്റ് ആഗിരണം ചെയ്യാനായി ഗം Read More…

Oddly News

‘യെവന്‍ പുലിയാണ് ​കേട്ടോ’ ! മൃഗങ്ങളുടെ ശബ്ദം അനുകരിച്ച് വൈറല്‍ ആയ കൊച്ചു മിടുക്കന്‍

മൃഗങ്ങള്‍ കുട്ടികള്‍ക്ക് പലപ്പോഴും ഒരു കൗതുകമാണ്. ചിലര്‍ അവയുടെ ശബ്ദങ്ങള്‍ അനുകരിക്കാനും ശ്രമിക്കാറുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള ഒരു ആണ്‍കുട്ടി സ്‌കൂളിലെ ഒരു ചടങ്ങില്‍ മൃഗങ്ങളുടെ ശബ്ദം അനുകരിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട്, കുട്ടി നായ്ക്കുട്ടിയുടെയും മയിലിന്റെയും കാക്കയുടെയും ആടിന്റെയും ശബ്ദങ്ങള്‍ അനുകരിക്കുന്നു. ചടങ്ങില്‍ പങ്കെടുക്കുന്ന ആളുകള്‍ അവന്റെ പ്രകടനം ആസ്വദിച്ച് ആ കൊച്ചു കലാകാരന് വേണ്ടി കയ്യടിക്കുന്നതും കാണാം. വീഡിയോ പങ്കിട്ടുകൊണ്ട് ഉപയോക്താവ് എഴുതിയത് ഇങ്ങനെ ‘ഛോട്ടാ കലാകര്‍’. കുട്ടി തന്റെ കഴിവ് Read More…