ഒഡിഷയിലെ ബൊലാംഗീർ ജില്ലയിൽ വിവാഹദിവസം ഭർത്താവിനൊപ്പം മടങ്ങുകയായിരുന്ന നവവധുവിനെ മുൻകാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെ കന്ധമാലിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങളോടൊപ്പം വധൂവരന്മാർ മടങ്ങുന്നതിനിടെയാണ് നാടകീയമായ ഈ സംഭവം നടന്നത്. ബദബന്ദയ്ക്ക് സമീപം തർഭ റോഡിൽ വെച്ച് മൂന്നംഗ സംഘം ഇവരുടെ വാഹനം തടയുകയായിരുന്നു. വരനായ ഹരിബന്ധു പട്ടേലിനെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം പ്രതിയും കൂട്ടാളികളും ചേർന്ന് വധുവിനെ ബലമായി വാഹനത്തിൽ നിന്ന് വലിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന് പിന്നാലെ വരൻ തർഭ പോലീസ് Read More…
Tag: Kidnap
വിവാഹ അഭ്യര്‍ഥന നിരസിച്ചു; യുവതിയുടെ മകനെ തട്ടിക്കൊണ്ടുപോയ ‘രഹസ്യകാമുകന്‍’ അറസ്‌റ്റില്‍
ലഖ്‌നൗ: വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു വീട്ടമ്മയുടെ നാലുവയസുകാരന്‍ മകനെ തട്ടിക്കൊണ്ടു പോയ യുവാവിനെ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ഞായറാഴ്‌ച ഉത്തര്‍പ്രദേശിലാണ് സംഭവം. കുട്ടിയുടെ അമ്മ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ വീടിനു പുറത്തുനിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അയോധ്യയില്‍ നിന്നുള്ള പുഷ്‌പ വില്‍പ്പനക്കാരനായ സുധാകര്‍ സിങ്ങി(24)നെയാണ് സുഹൈല്‍ദേവ് എക്‌സ്‌പ്രസില്‍ കുട്ടിയുമായി യാത്ര ചെയ്യുന്നതിനിടെ ലഖ്‌നൗ റെയില്‍വേ സ്‌റ്റേഷനില്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. അമ്മയെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നു സിങ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. Read More…
മുഖത്ത് മുളകുപൊടി വിതറി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, കാറില്‍ തൂങ്ങി അച്ഛന്‍ -വീഡിയോ
പിതാവിന്റെ മുഖത്ത് മുളകുപൊടി വിതറിയശേഷം വീടിനുള്ളില്‍നിന്ന് എല്‍.കെ.ജി. വിദ്യാര്‍ഥിയായ മൂന്നു വയസുകാരനെ തട്ടിക്കൊണ്ടു പോയി. നിമിഷങ്ങള്‍ക്കകം കുട്ടിയെ രക്ഷപ്പെടുത്തി തമിഴ്‌നാട് പോലീസ്. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ പട്ടാപകലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോകലിന്റെ നിമിഷങ്ങള്‍ സി.സി.ടിവിയില്‍ പതിഞ്ഞിരുന്നു. കുട്ടിയെ സ്‌കൂളില്‍നിന്നു കൂട്ടിക്കൊണ്ടുവന്നതിനു തൊട്ടുപിന്നാലെയാണു സംഭവം.കര്‍ണാടക രജിസ്‌ട്രേഷന്‍നുള്ള വെളുത്ത കാറില്‍നിന്നു ഹെല്‍മെറ്റ് ധരിച്ച ഒരാള്‍ വീട്ടിലേക്ക് കയറി, നിമിഷങ്ങള്‍ക്കുള്ളില്‍ കുട്ടിയെ കൊണ്ടുപോകുന്നത് കാണാം. പിതാവ് കാറിന്റെ പിന്നാലെ ഓടി അതിന്റെ വാതിലില്‍ പറ്റിപ്പിടിച്ച് വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. “പ്രതി ഒളിവിലാണ്. Read More…
ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് മരണംവരെ തടവ്
കാഞ്ഞങ്ങാട്: വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി പി.എ. സലീമിന് (40) ഇരട്ട ജീവപര്യന്തം. മരണംവരെ പ്രതി തടവില്‍ കഴിയണമെന്നും ഹോസക്കദുര്‍ഗ് ഫാസ്റ്റ്ട്രാക്ക് കോടതി ഉത്തരവിട്ടു. കഴിഞ്ഞവര്‍ഷം മേയ് 15 ന് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. പുലര്‍ച്ചെ മൂന്നുമണിയോടെ കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ പുറത്തുപോയ സമയത്താണ് സലീം വീടിന്റെ മുന്‍വാതിലിലൂടെ കയറി കുട്ടിയെ തട്ടിക്കൊണ്ടു പോയത്. അര കിലോമീറ്റര്‍ അകലെയുള്ള വയലില്‍വച്ചാണു കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് സ്വര്‍ണക്കമ്മല്‍ Read More…
പട്ടാപ്പകൽ യുവതിയെ തട്ടിക്കൊണ്ടുപോകുന്ന ഭർത്താവും സുഹൃത്തുക്കളും: നാസിക്കിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്
പട്ടാപ്പകൽ റോഡിലൂടെ നടക്കുകയായിരുന്ന ഒരു യുവതിയെ തന്റെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടു പോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ നാസിക്കിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് നഗരത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. പ്രണയവിവാഹത്തിന് ശേഷം യുവതി മാതൃ വീട്ടിലേക്ക് മടങ്ങിപോയിരുന്നു. തുടർന്ന് സിന്നാർ-ഷിർദി റോഡിൽ പാൻഗ്രി ബസ് സ്റ്റാൻഡിന് സമീപം അമ്മയോടൊപ്പം നടക്കുമ്പോൾ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് അവളെ ബലമായി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവതിയുടെ അമ്മയെ പലതവണ സംഘം തള്ളിയിട്ടു. തട്ടിക്കൊണ്ടുപോയതിനെ Read More…
പ്രണയിനിയെ വിവാഹമാലോചിച്ചപ്പോള്‍ നിരസിച്ചു ; 23 കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയി കാമുകനും സംഘവും- വീഡിയോ
പട്ടാപ്പകല്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം കേരളത്തില്‍ ഉണ്ടാക്കിയ വിവാദം ഇതുവരെ അടങ്ങിയിട്ടില്ല. സമാനസംഭവം കര്‍ണാടകയിലെ ഹസ്സന്‍ ജില്ലയിലും. പട്ടാപ്പകല്‍ സ്‌കൂള്‍ അദ്ധ്യാപികയായ 23 കാരിയെ തട്ടിക്കൊണ്ടുപോയി. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ബന്ധുക്കളില്‍ ഒരാളാണ് തട്ടിക്കൊണ്ടു പോകല്‍ സംഭവത്തിന് പിന്നിലെന്നാണ് വിവരം. രാവിലെ എട്ട് മണിയോടെ ബിട്ടഗൗഡനഹള്ളി ഗ്രാമത്തില്‍ നിന്ന് സ്‌കൂളിലേക്ക് പോകുകയായിരുന്ന യുവതിയെ ബന്ധുവായ രാമുവും രണ്ട് പേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇര സഹായത്തിനായി നിലവിളിക്കുന്നതും ആളുകള്‍ അവളെ സാവധാനം നീങ്ങുന്ന Read More…






