Featured Spotlight

‘ഇതുമിട്ട് അങ്ങോട്ട് പോയാല്‍’; അഫ്ഗാൻ മാധ്യമപ്രവർത്തകയോട് കഴുത്തറുക്കുമെന്ന ആംഗ്യം; പാക്ക് മന്ത്രിയുടെ ‘ ‘ആക്‌ഷൻ’, വിവാദം– വിഡിയോ

ന്യൂഡൽഹി: താലിബാനുമായുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും അഫ്ഗാൻ സ്ത്രീകളോടുള്ള നിലപാടിനെക്കുറിച്ചും ചോദ്യം ഉന്നയിച്ച അഫ്ഗാൻ മാധ്യമപ്രവർത്തകയോട് ഭീഷണിയുടെ സ്വരത്തിൽ ആംഗ്യം കാണിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സംഭവം. വിഷയം പുറത്തുവന്നതോടെ വലിയ തരത്തിലുള്ള പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്നത്. താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങളിൽ പാകിസ്ഥാന്റെ നിലപാടെന്താണെന്നും, മുൻപ് സൗഹൃദത്തിലായിരുന്നപ്പോൾ ഇത് തിരുത്താൻ എന്തുകൊണ്ട് ശ്രമിച്ചില്ലെന്നും മാധ്യമപ്രവർത്തക ചോദിച്ചു. എന്നാൽ ചോദ്യത്തിന് മറുപടി നൽകുന്നതിന് പകരം പ്രകോപിതനായ മന്ത്രി, മാധ്യമപ്രവർത്തകയുടെ Read More…