ഓസ്‌ക്കര്‍ ജേതാവും വിഖ്യാത സംഗീതകാരനുമായ എ.ആര്‍.റഹ്മാന്റെ മകളും സംഗീതസംവിധാന രംഗത്തേക്ക്. യുകെ-ഇന്ത്യ കോ-പ്രൊഡക്ഷന്‍ ചിത്രമായ ‘ലയണസ്’ എന്ന അന്താരാഷ്ട്ര പ്രൊജക്ടില്‍ സംഗീതം ഒരുക്കിക്കൊണ്ടാണ് റഹ്മാന്റെ മകള്‍ സംഗീത സംവിധായികയാകുന്നത്. ഇക്കാര്യം നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2020ല്‍ ‘ഫാരിഷ്ടണ്‍’ എന്ന സ്വതന്ത്ര സിംഗിളിലൂടെ സംഗീത വ്യവസായത്തിലേക്ക് കടന്നയാളാണ് ഖദീജ. പിതാവ് എ ആര്‍ റഹ്മാനാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. ‘ലയണസ്’ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവും തോന്നുന്നതായി തന്റെ ആവേശം പ്രകടിപ്പിച്ചുകൊണ്ട് ഖദീജ പറഞ്ഞു. ”സോഫിയ രാജകുമാരിയുടെ Read More…