നേപ്പാളിലെ പർവതാരോഹണത്തിനിടെ മലയാളി വനിത കുടുങ്ങി. തിരുവല്ല സ്വദേശിനിയായ സീന സാറ മജ്നുവാണ് ലൊബൂച്ചെ പർവതത്തിൽ അപകടത്തിൽപ്പെട്ടത്. തിരികെ താഴേക്ക് ഇറങ്ങുന്നതിനിടെ വീഴുകയായിരുന്നുവെന്ന് സീന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. കുടുംബത്തിന്റെ അഭ്യർഥനയെത്തുടർന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി വിദേശകാര്യ മന്ത്രാലയവുമായും നേപ്പാളിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 21-നാണ് സീന നേപ്പാളിലേക്ക് യാത്രതിരിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വളരെ അവശന നിലയിലാണ് സീന കാണപ്പെടുന്നത്. പർവതത്തിൽ നിന്ന് താഴേക്ക് Read More…

