Featured Spotlight

“സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം, രംഗത്തിറക്കിയാൽ വലിയനാശം; പർദ്ദ അതിനാണ്”: വിവാദനിലപാടിലുറച്ച് കാന്തപുരം

കൊച്ചി: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും അവർ പൊതുരംഗത്തിറങ്ങിയാൽ വലിയ നാശത്തിന് കാരണമാകുമെന്നുമുള്ള വിവാദ നിലപാട് ആവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ സംഘടിപ്പിച്ച കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമുണ്ടാകുമെന്നതിനാലാണ് ഇസ്‌ലാം അവർക്ക് പർദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളതെന്നും ഖുർആൻ പഠിപ്പിക്കുന്നതും ബുദ്ധിപരമായി ചിന്തിച്ചാലും ഇതാണ് ശരിയെന്നും കാന്തപുരം പറഞ്ഞു. ഈ കാര്യങ്ങൾ പറയാൻ തങ്ങൾക്കുള്ള Read More…

Featured Movie News

”കേരളം കേരളം’ സുരേഷ് ഗോപി പാടി, പാട്ടെഴുതിയ ‘അടിയന്റെ’ പേര് നാവിന് വഴങ്ങില്ലേ?’ വിമർശിച്ച് ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: കേരളം, കേരളം എന്ന പ്രശസ്തമായ ഗാനം ലോക്‌സഭയിൽ ആലപിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ‘കേരളം’ എന്ന പേര് ഔദ്യോഗികമാക്കിയ ബിൽ പാസായതിന്റെ സന്തോഷത്തിലാണ് സുരേഷ് ഗോപി സഭയിൽ ഈ പാട്ടുപാടിയത്. എന്നാൽ ആ ഗാനം രചിച്ച തന്റെ പേര് പരാമർശിക്കാതിരുന്നതാണ് ശ്രീകുമാരൻ തമ്പിയെ ചൊടിപ്പിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ പേര് കേന്ദ്രമന്ത്രിയുടെ നാവിന് വഴങ്ങാത്തതുകൊണ്ടാകാം ‘ഒരു മഹാകവി’ എന്ന ലേബലിൽ തന്നെ ഒതുക്കിയതെന്ന് അദ്ദേഹം തുറന്നടിച്ചു. Read More…

Featured Sports

അവസാന പന്തിൽ സിക്സറടിച്ച് ജയിപ്പിച്ചത് ഏദൻ ആപ്പിൾ ടോം! ബാബ അപരാജിതിന് സെഞ്ച്വറി, കേരളത്തിന് തകര്‍പ്പന്‍ ജയം

അഹമ്മദാബാദ്‌ : വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റില്‍ രാജസ്‌ഥാനെതിരേ രണ്ട്‌ വിക്കറ്റിന്റെ ഉജ്വല ജയവുമായി കേരളം. അവസാന പന്ത്‌ വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ 344 റണ്ണെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നാണ്‌ കേരളം തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത രാജസ്‌ഥാന്‍ 50 ഓവറില്‍ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 343 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത കേരളം അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി. കളം നിറഞ്ഞു കളിച്ച ബാബാ അപരാജിതാണു (116 പന്തില്‍ 126 റണ്ണും ഒരു വിക്കറ്റും Read More…