ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സി.പി.എമ്മിനെതിരെ താൻ ഉന്നയിച്ച വിമർശനങ്ങളിൽ പൂർണ്ണമായും ഉറച്ചുനിൽക്കുന്നുവെന്നും ഇടതുപക്ഷ നയങ്ങളിൽ നിന്ന് സി.പി.എം മാറിയിട്ടുണ്ടെന്നും ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. സിപിഎം-ബിജെപി ഡീൽ ആരോപണം ഉന്നയിച്ചത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞതുകൊണ്ടാണെന്നും പിണറായി വിജയനോട് തനിക്ക് വ്യക്തിപരമായ എതിർപ്പില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇൻഡ്യ സഖ്യത്തിന്റെ ഒരുമയ്ക്ക് നിരക്കാത്ത രീതിയിലാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ പെരുമാറിയതെന്ന് സി.പി.എമ്മിനെ Read More…

