കണ്ണൂർ ചെറുപുഴയിൽ കനത്ത മഴയ്ക്കിടെ മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട നീന്തൽ പരിശീലകൻ തിരുവനന്തപുരം സ്വദേശി ആർ. രാജേഷി (37) ന്റെ മൃതദേഹം കണ്ടെത്തി. തേജസ്വിനി പുഴയ്ക്കു നടുവിലെ തുരുത്തിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രാജേഷ് രക്ഷപ്പെട്ട് വനത്തിൽ കയറിപ്പറ്റിയിട്ടുണ്ടാകാമെന്ന കുടുംബാംഗങ്ങളുടെ സംശയത്തെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ കേരള, കർണാടക വനംവകുപ്പുകളുടെ സംയുക്ത സംഘം കർണാടക വനത്തിനുള്ളിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം മലയോരത്തുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും Read More…

