Featured Spotlight

കൊടുങ്ങല്ലൂരിൽ ബി ഗോപാലകൃഷ്ണന് സീറ്റില്ല; ഉമ്മൻ ചാണ്ടിയുടെ മരുമകൻ വര്‍ഗീസ് ജോര്‍ജ് ട്വൻ്റി 20 സ്ഥാനാർത്ഥി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരുമകൻ കൊടുങ്ങലൂർ മണ്ഡലത്തിൽ ട്വൻ്റി 20 സ്ഥാനാർത്ഥി . ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവ് വര്‍ഗീസ് ജോര്‍ജാണ് മത്സരത്തിന് ഇറങ്ങുന്നത്. എന്‍ ഡി എയുടെ സഖ്യകക്ഷിയായി മാറിയ ശേഷമുള്ള ട്വിന്റി 20യുടെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. ഇതോടെ കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണന് സീറ്റില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എൻഡിഎയുടെ ഘടകകക്ഷിയായ ട്വന്റി20ക്ക് ഈ സീറ്റ് വിട്ടുനൽകാൻ തീരുമാനിച്ചതോടെയാണിത്. ഡോ. വർഗീസ് Read More…

Featured Spotlight

സ്വതന്ത്ര സ്‌ഥാനാര്‍ഥിയാകാന്‍ സുധാകരന് മേൽ സമ്മര്‍ദം; കൈകോർക്കാൻ കൈപ്പത്തി, ‘ഗൗരിയമ്മ’ ആവർത്തിക്കുമോ?

സി.പി.എം. നേതൃത്വവുമായി അകന്നുനിൽക്കുന്ന മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരനെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ വിവിധ ഭാഗങ്ങളിൽനിന്ന് സമ്മർദം ശക്തമാകുന്നു. പാർട്ടി അംഗത്വം പുതുക്കാതെ അദ്ദേഹം വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ, അനുനയ ചർച്ചകൾ സി.പി.എം. അവസാനിപ്പിച്ചതാണ് പുതിയ നീക്കങ്ങൾക്ക് വഴിതുറന്നത്. ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ സുധാകരന്റെ നിലപാട് നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അദ്ദേഹം മത്സരത്തിന് തയ്യാറാണെന്ന് സൂചന നൽകിയാൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ നേരിട്ട് Read More…

Featured Spotlight

പേര്‌ വെട്ടി പാര്‍ട്ടി; ‘അല്‍പ്പം ‘ഷുഗറുണ്ട്‌’, ജയചന്ദ്രനും മറ്റ്‌ നേതാക്കള്‍ക്കും അതുണ്ട്‌’; നീരസം മറയ്‌ക്കാതെ ‘മണിയാശാന്‍’

ഇടുക്കി: ഹൈറേഞ്ചിലെ സി.പി.എം. ഉരുക്കുകോട്ടയായ ഉടുമ്പന്‍ചോലയില്‍ മുന്‍മന്ത്രിയും സിറ്റിങ്‌ എം.എല്‍.എയുമായ എം.എം. മണിക്ക്‌ ഇക്കുറി സീറ്റില്ല. ജില്ലാ സെക്രട്ടേറിയറ്റ്‌ മണിയുടെ പേരാണ്‌ നിര്‍ദേശിച്ചതെങ്കിലും കെ.കെ. ജയചന്ദ്രനെ ഉള്‍പ്പെടുത്തി സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ പട്ടിക തിരുത്തി. വിജയസാധ്യത കണക്കിലെടുത്താണ് ഇടുക്കി ജില്ലാ നേതൃത്വം മണിയെ നിർദേശിച്ചത്. എന്നാൽ സംസ്ഥാന നേതൃത്വം മണി വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. ഉടുമ്പന്‍ചോലയില്‍ മുമ്പ്‌ മൂന്നുതവണ എം.എല്‍.എയായിരുന്ന ജയചന്ദ്രന്‍ നിലവില്‍ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗമാണ്‌. സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ Read More…

Featured Spotlight

മറിയ ഉമ്മന്‍ മത്സരിക്കുമോ? ഡി.സി.സി. ലിസ്റ്റില്‍ പേരില്ല, വാഴയ്ക്കനുവേണ്ടി രമേശ്, ഫില്‍സണ്‍ മാത്യൂസിനുവേണ്ടി സതീശന്‍

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ മറിയയുടെ പേര് ഉള്‍പ്പെടുത്താതെ കോട്ടയം ഡി.സി.സി. സ്ഥാനാര്‍ഥികളുടെ പരിഗണനാ പട്ടിക കെ.പി.സി.സിക്ക് കൈമാറി.അടുത്തയിടെ സമൂഹ മാധ്യമങ്ങളില്‍ മറിയ ഉമ്മന്‍ സജീവമായതോടെയാണ് സ്ഥാനാര്‍ഥിയായാകാനുള്ള സാധ്യത ഉണ്ടെന്ന പ്രചരണമുണ്ടായത്. കാഞ്ഞിരപ്പള്ളി സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് മറിയ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും വാര്‍ത്ത വന്നിരുന്നു. ഇതിനിടെയാണു ഡി.സി.സി. നല്‍കിയ സാധ്യതാ പട്ടികയില്‍ മറിയയുടെ പേര് ഒഴിവാക്കിയത്. കെ.പി.സി.സി. വിളിച്ചു ചേര്‍ത്ത തെരഞ്ഞെടുപ്പ് ഒരുക്ക യോഗത്തില്‍ എല്ലാ ഡി.സി സി.കളോടും സ്ഥാനാര്‍ഥികളുടെ Read More…

Featured Spotlight

പേരാവൂരില്‍ മത്സരിക്കാന്‍ കെ.കെ ശൈലജ; സണ്ണി ജോസഫിനെതിരെ കളത്തിലിറങ്ങും, തലശ്ശേരിയിൽ ഷംസീറിന് പകരം കാരായി രാജൻ?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി സി.പി.എം. ജില്ലാനേതൃത്വങ്ങള്‍ സമര്‍പ്പിച്ച പ്രാഥമികപട്ടികയില്‍ മുന്‍മന്ത്രി കെ.കെ. ശൈലജയുടെ പേരില്ല. കഴിഞ്ഞതവണ ശൈലജ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച മട്ടന്നൂരില്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥി ആരായാലും ജയിക്കുമെന്നാണ്‌ ജില്ലാനേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ശൈലജയെ മത്സരരംഗത്ത് നിന്ന് മാറ്റിനിർത്തില്ല. യുഡിഎഫിന്റെ കൈവശമുള്ള പേരാവൂർ മണ്ഡലം തിരിച്ചുപിടിക്കാൻ സണ്ണി ജോസഫിനെതിരെ ശൈലജയെ കളത്തിലിറക്കും. പേരാവൂരില്‍ മത്സരിക്കാന്‍ കെ.കെ ശൈലജ. മത്സരിക്കാന്‍ തയ്യാറെന്ന് കെ.കെ ശൈലജ ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റില്‍ നിലപാടറിയിച്ചു. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട അന്തിമതീരുമാനം അടുത്ത സെക്രട്ടേറിയറ്റില്‍ പാര്‍ട്ടി Read More…

Featured Spotlight

യുഡിഎഫിന്റെ ആദ്യ സ്ഥാനാര്‍ത്ഥി; ബേപ്പൂരില്‍ പി.വി. അന്‍വര്‍ മത്സരിക്കും, സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷന്‍

ബേപ്പൂരില്‍ പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പി.വി.അന്‍വര്‍ അടുത്ത ബേപ്പൂര്‍ എംഎല്‍എ ആകുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. ആദ്യമായാണ് അന്‍വര്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഔദ്യോഗിക നേതൃത്വത്തില്‍ നിന്ന് പ്രതികരണം ഉണ്ടാകുന്നത്. യുഡിഎഫിന്റെ ആദ്യ സ്ഥാനാര്‍ഥിപ്രഖ്യാപനം കൂടിയാണിത്.  ബേപ്പൂരില്‍ ഇതിനകം പ്രചരണം തുടങ്ങിവെച്ചിരിക്കുന്ന പി.വി. അന്‍വര്‍ ഇന്ന് രാവിലെ ചാലിയം ഹാര്‍ബര്‍ സന്ദര്‍ശിച്ച് മത്സത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവന്‍വര്‍ ബേപ്പൂരില്‍ വിജയം നേടുമെന്ന കെ.പി.സി.സി. അദ്ധ്യക്ഷന്‍ സണ്ണിജോസഫും വ്യക്തമാക്കി. ഇതോടെ യുഡിഎഫിന്റെ ആദ്യ സ്ഥാനാര്‍ത്ഥി Read More…