Sports

എട്ടുഗോളുകള്‍ക്ക് കേരള ബ്‌ളാസ്‌റ്റേഴ്‌സ് മുംബൈസിറ്റിയെ പഞ്ഞിക്കിട്ടു; പെപ്രയ്ക്കും നോവയ്ക്കും ഹാട്രിക്

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ പഴയ 5-0 ന്റെ തോല്‍വിക്ക് കിടിലന്‍ മറുപടി പറഞ്ഞ് കേരളാബ്‌ളാസ്‌റ്റേഴ്‌സ് മുംബൈസിറ്റിയെ പഞ്ഞിക്കിട്ടു. പുതിയ പരിശീലകനു കീഴില്‍ പുതിയ താരങ്ങളുമായി ഇറങ്ങിയ ബ്‌ളാസ്‌റ്റേഴ്‌സ് ഏകപക്ഷീയമായ എട്ടു ഗോളുകള്‍ക്കാണ് മുംബൈ സിറ്റിയെ തോല്‍പ്പിച്ചത്. ബ്‌ളാസ്‌റ്റേഴ്‌സിന്റെ പുതിയതാരം നോവയും പഴയതാരം ക്വാമി പെപ്രയും ഹാട്രിക്കുകള്‍ നേടിയപ്പോള്‍ ഇഷാന്‍ പണ്ഡിത ഇരട്ടഗോളുകളുമായി തിളങ്ങി. റിസര്‍വ് ടീമുമായിട്ടാണ് മുംബൈസിറ്റി കളത്തിലെത്തിയത്. ആദ്യ പകുതിയില്‍ 3മൂന്ന് ഗോളുകള്‍ക്ക് മുന്നിലായിരുന്ന ടീം രണ്ടാം പകുതിയില്‍ അഞ്ചുഗോളുകള്‍ കൂടി നേടി. 32,50,53 മിനിറ്റുകളിലായിരുന്നു പെപ്രയുടെ Read More…

Sports

ആറു രാജ്യങ്ങളിലായി 20 വര്‍ഷത്തെ പരിചയം, എട്ടു ടീമുകള്‍ ; സ്റ്റാറേ മഞ്ഞപ്പടയുടെ സ്റ്റാറാകുമോ ?

ന്യൂഡല്‍ഹി: മലയാളികളുടെ പ്രിയപ്പെട്ട ഇവാന്‍ വുകുമിനോവിക്ക് വിട്ട ഒഴിവിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് പുതിയ പരിശീലകനായി കൊണ്ടുവന്ന മൈക്കല്‍ സ്റ്റാറെ ചില്ലറക്കാരനല്ല. 48 കാരനായ സ്വീഡിഷ് പരിശീലകന്‍ ദശകങ്ങള്‍ നീണ്ട കരിയറില്‍ ആറു രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് മലയാളത്തിന്റെ മഞ്ഞപ്പടയുടെ നിരയിലേക്ക് വരുന്നത്. ഏഷ്യയില്‍ മൂന്നാമത്തെ രാജ്യത്ത് സ്റ്റാറേയ്ക്ക് സ്റ്റാറാകാന്‍ കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സ്വീഡിഷ് വംശജനായ ഈ സ്‌കോട്ട്‌ലന്റുകാരന്‍, സ്വീഡന്‍, ഗ്രീസ്, ചൈന, യുഎസ്എ, നോര്‍വേ, തായ്‌ലന്റ് എന്നീ രാജ്യങ്ങളില്‍ ടീമിനെ പരിശീലിപ്പിച്ച Read More…

Sports

ഇവാന്‍ വുകുമിനോവിക് കേരളബ്‌ളാസ്‌റ്റേഴ്‌സ് വിട്ടു ; വിദേശ ഓഫറെന്ന് സൂചന, ആരാധകര്‍ക്ക് നിരാശ

കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍ ഇവാന്‍ വുകുമിനോവിക് ടീം വിട്ടു. ഒരു വര്‍ഷത്തെ കരാര്‍ കൂടി ബാക്കി നില്‍ക്കേയാണ് പരിശീലകന്‍ സ്ഥാനമൊഴിഞ്ഞത്. 2021 ല്‍ പരിശീലകനായി എത്തിയ വുകുമുനോവിക് പരിശീലിപ്പിച്ച മൂന്ന് സീസണിലും ടീമിനെ പ്‌ളേഓഫില്‍ എത്തിക്കുകയും ഒരു തവണ ഫൈനലിലേക്ക് ടീമിനെ നയിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിനും ടീമിനെ കിരീടത്തിലേക്ക് നയിക്കാനായില്ല. ഒരു വര്‍ഷത്തെ കരാര്‍ കൂടി ബാക്കി നില്‍ക്കേ ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു വുകുമുനോവിക് തീരുമാനം പ്രഖ്യാപിച്ചത്. വിദേശക്ലബ്ബില്‍ നിന്നുള്ള ഓഫര്‍ വന്നതിനാലാണ് വുകുമുനോവിക് ടീം വിടുന്നതെന്ന് Read More…

Sports

സഹോദരന്മാര്‍ ഒരുമിച്ച് കളത്തില്‍ ; കേരളബ്‌ളാസ്‌റ്റേഴ്‌സില്‍ അപൂര്‍വ്വ നിമിഷം

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബാണ് കേരള ബ്‌ളാസ്‌റ്റേഴ്‌സ്. കൊച്ചിയിലെ ആരാധകരുടെ ആരവത്തിനും ബഹളത്തിനും ഇടയില്‍ കളിക്കുക എന്നത് എതിര്‍ ടീമുകളെ സംബന്ധിച്ച് ഏറെ ഭീതിദവുമാണ്. വെള്ളിയാഴ്ച കൊച്ചിയിലെ തങ്ങളുടെ ഹോം മാച്ചില്‍ കേരള ബ്‌ളാസ്‌റ്റേഴ്‌സിനായി സഹോദരങ്ങള്‍ കളത്തിലിറങ്ങി അപൂര്‍വ്വത കൈവരിച്ചു. ബ്‌ളാസ്‌റ്റേഴ്‌സിന്റെ മലയാളി താരങ്ങളായ മുഹമ്മദ് അയ്മനും സഹോദരന്‍ മുഹമ്മദ് അസ്ഹറും മഞ്ഞപ്പടയ്ക്കായി കളത്തിലിറങ്ങി. 82 ാം മിനിറ്റില്‍ ക്വാമി പെപ്രയുടെ പകരക്കാരനായിട്ടാണ് അസ്ഹര്‍ കളത്തിലെത്തിയത്. ഇതോടെ സഹോദരങ്ങള്‍ ആദ്യമായി കളത്തില്‍ ഒരുമിച്ചു. ഇതാദ്യമായിട്ടാണ് Read More…