Spotlight

കേരള ജനത ആഗ്രഹിക്കുന്നത് തുടര്‍ഭരണ​മോ, അധികാര മാറ്റമോ? ഏപ്രില്‍ 9 ന് വിധിയെഴുതും

കേരള നിയമസഭയിലേയ്ക്ക് ഏപ്രില്‍ ഒമ്പതിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമായിരിക്കേ, ആരായിരിക്കും അടുത്ത തവണ ഭരണത്തിലേറുക എന്ന ചര്‍ച്ചയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. വിവിധ മാധ്യമസ്ഥാപനങ്ങള്‍ നടത്തിയ തിരഞ്ഞെടുപ്പ് സര്‍വേകളും വോട്ടര്‍മാരുടെ നേരിട്ടുള്ള അ​‍ഭിപ്രായങ്ങളും വിശദമായി ചര്‍ച്ചകള്‍ക്ക് വിധേയമാക്കി. എന്നാല്‍ എല്ലാ സര്‍വേക്കുമപ്പുറം വോട്ടര്‍മാര്‍ ഏപ്രില്‍ 9 ന് യഥാര്‍ത്ഥ വിധിയെഴുതും. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 10വര്‍ഷം ഒരു സര്‍ക്കാര്‍ തുടര്‍ച്ചായി ഭരണം നടത്തി മൂന്നാമതും ജനവിധി തേടാനിറങ്ങുമ്പോഴും ശക്തമായ ഭരണവിരുദ്ധ വികാരമൊന്നും കാണുന്നില്ല എന്നതും സര്‍വേകള്‍ പറയുന്നു. Read More…

Featured Spotlight

തലയില്‍ കൈ വച്ച് അനുഗ്രഹം; ‘കൂടെ നടക്കാം’, വേണ്ടെന്ന് മറുപടി, പിന്നാലെ നടന്ന് അഘോരി

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഘോരി സന്യാസിമാർ എത്തിയത് കൗതുകമായി. നെടുങ്കാട് ഭാഗത്ത് വീടുകൾ തോറും കയറി വോട്ട് ചോദിക്കുന്നതിനിടയിലാണ് കാറിലെത്തിയ മൂന്നംഗ സന്യാസി സംഘം സ്ഥാനാർത്ഥിയെ കാണാനെത്തിയത്. സന്യാസിമാർ അദ്ദേഹത്തെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുകയും ഏറെനേരം അവിടെ തുടരുകയും ചെയ്തു. കാശിയിൽ തപസ്സിലായിരുന്ന തങ്ങളെ ബി.ജെ.പി സ്ഥാനാർത്ഥികളെ അനുഗ്രഹിക്കാനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അയച്ചതെന്ന് ഇവർ അവകാശപ്പെട്ടു. സ്ഥാനാർത്ഥിക്കൊപ്പം പ്രചാരണത്തിൽ കൂടാൻ ഇവർ Read More…