പതിവായി ചോറ് കഴിക്കുകയും വ്യത്യസ്തതയ്ക്കായി ചപ്പാത്തിയും ചിക്കനും രുചിക്കുകയും ചെയ്യുന്ന മലയാളിയുടെ പ്രിയപ്പെട്ട ചപ്പാത്തിയുടെ ജന്മസ്ഥലം ഹരിയാനയാണെന്നാണ് കരുതപ്പെടുന്നത്. ചപ്പാത്തി മലയാളിയുടെ ഇഷ്ടപ്പെട്ട വിഭവമായി മാറിയിട്ട് വര്‍ഷം 101 വര്‍ഷമായി. 1924 ഏപ്രില്‍ 29 നായിരുന്നു ചപ്പാത്തിയുടെ കേരളത്തിലെ ഉദയം. കേരളത്തിന്റെ നവോത്ഥാനചരിത്രങ്ങളില്‍ ഇടം നേടിയിട്ടുള്ള ഒരു സുപ്രധാന സംഭവമാണ് വടക്കേ ഇന്ത്യയിലെ പ്രിയപ്പെട്ട ഭക്ഷണത്തെ കേരളത്തിന്റെ തീന്‍മേശയിലേക്ക് എത്തിച്ചത്. സമരം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് 1924 ഏപ്രിലില്‍ അമൃത്സറിൽ നിന്ന് സർദാർ ലാല് സിംഗിന്റെയും ബാബാ കൃപാൽ Read More…
Tag: Kerala
കേരളത്തിലെ ഭാവിവീടുകള്‍ ! പണിയാന്‍ 3 മാസം, അഴിച്ചെടുത്തുവിറ്റാൽ കാശ്! പ്രചാരമേറി ടെക്‌നോളജി
ഭാവി കേരളത്തിന്റെ കെട്ടിടനിര്‍മാണരീതി എന്ന് വിശേഷിപ്പിക്കുന്ന light gauge steel frame structure ( LGSFS) സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന വീടുകള്‍ക്ക് കേരളത്തില്‍ പ്രചാരം കൂടുന്നു. സ്റ്റീല്‍ ഫ്രെയിമും ഫൈബര്‍ സിമന്റ് ബോര്‍ഡുകളും ഉപയോഗിക്കുന്ന രീതിയാണിത്. അടിത്തറ കെട്ടിയതിന് ശേഷം light gauge steel frame ഉപയോഗിച്ച് പ്ലാന്‍ പ്രകാരം ചട്ടക്കൂട് പണിയുന്നു. ഇതിൽ ഫൈബർ സിമന്റ് പാനലുകൾ സ്ക്രൂ ചെയ്തു ഘടിപ്പിച്ച് ഭിത്തി നിർമിക്കുന്നു. ഇതേപോലെതന്നെ മേൽക്കൂരയും ട്രസ് ചെയ്ത് ഫൈബർ സിമന്റ് ബോർഡ് പിടിപ്പിക്കുന്നു. Read More…
കെ ഡ്രാമയിലെ താരം ഹാ-ജി വോണും കൂട്ടരും കേരളത്തില്‍ ഓണം ആഘോഷിക്കുന്നു
കൊറിയന്‍ ഡ്രാമയും അതിലെ താരങ്ങളും ഇന്ത്യയിലും ആരാധകര്‍ക്ക് സുപരിചിതരാണ്. പ്രത്യേകിച്ചും നടി ഹാ-ജി വോണ് ഏറെ ആരാധകരുണ്ട്. എന്തായാലും കൊറിയന്‍ നടിയിപ്പോള്‍ ഇന്ത്യാ സന്ദര്‍ശനത്തിലാണ്. അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ അവര്‍ തന്റെ യാത്രകളില്‍ നിന്നുള്ള ഫോട്ടോകളുടെ ഒരു പരമ്പര തന്നെ പോസ്റ്റ് ചെയ്യുന്നുണ്ട്. ‘മസാജ് റോഡ്’ എന്ന ഡാക്യുമെന്ററിയുടെ ചിത്രീകരണത്തിലാണ് അവര്‍. View this post on Instagram A post shared by 하지원 (@hajiwon1023) ദക്ഷിണേന്ത്യയിലും കേരളത്തിലുമാണെന്ന് സൂചിപ്പിക്കുന്ന തരം ചിത്രങ്ങളാണ് അടുത്തിടെ പങ്കുവെച്ചത്. എവിടെയാണെന്ന് Read More…
ഇന്ത്യയിൽ നോണ്‍- വെജ് ഭക്ഷണം കഴിക്കുന്നവരില്‍ കേരളം മുന്നിലെന്ന് സർവേ
2022-23 ലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം ജൂൺ 7 ന് പുറത്തിറക്കിയ സർവേ പ്രകാരം ഗ്രാമങ്ങളിലും നഗരങ്ങളിലും മുട്ട, മത്സ്യം, മാംസം എന്നിവയുൾപ്പെടെയുള്ള നോൺ-വെജിറ്റേറിയൻ ഭക്ഷണ ഉപഭോഗത്തിൽ കേരളം ഒന്നാമത്. ഗാർഹിക ഉപഭോഗച്ചെലവ് കാണിക്കുന്നത് കേരളത്തിലെ ഗ്രാമങ്ങളിലെ ജനങ്ങൾ അവരുടെ ഭക്ഷണച്ചെലവിന്റെ 23.5 ശതമാനം നോൺ-വെജിറ്റേറിയൻ ഇനങ്ങൾക്കായി നീക്കിവെക്കുമ്പോൾ നഗരവാസികൾ 19.8 ശതമാനം ചെലവഴിക്കുന്നു, ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. നോൺ-വെജിറ്റേറിയൻ ഭക്ഷണ ഉപഭോഗത്തിൽ കേരളത്തിന് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള അസമിലെ ഗ്രാമവാസികള്‍ Read More…
കേരളത്തില്‍ UDFന് മേധാവിത്തം, LDF മെച്ചപ്പെടും, ബി.ജെ.പി ക്ക് മൂന്ന് സീറ്റുവരെ- എക്സിറ്റ് പോൾ ഫലങ്ങൾ
ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. നാല് ഏജൻസികളുടെ സർവേ ഫലങ്ങളാണ് പ്രധാനമായി പുറത്തുവന്നത്. കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പറയുന്നത്. ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ, ടൈംസ് നൗ-ഇടിജി, എബിപി സീവോട്ടർ, ഇന്ത്യ ടിവി-സിഎൻഎക്സ് എന്നിവയുടെ സർവേകളാണ് പുറത്തുവന്നത്. കേരളത്തിൽ എൽഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് എബിപി സീ വോട്ടർ സർവേ പ്രവചിച്ചു. യുഡിഎഫിന് 17 മുതൽ 19 സീറ്റുവരെയും എൻഡിഎക്ക് ഒന്ന് മുതൽ മൂന്ന് Read More…
സാമ്പാര്‍ മലയാളിയുടേയോ തമിഴന്റെയോ അല്ല; തെക്കേ ഇന്ത്യന്‍ ജനതയെ ഭ്രമിപ്പിച്ച രുചിക്കൂട്ടിന്റെ ഉത്ഭവം മഹാരാഷ്ട്രയില്‍
ഇലവെച്ചുള്ള സദ്യയില്‍ രണ്ടാം ഒഴിച്ചുകറിയായി പച്ചക്കറികളുടേയും കായത്തിന്റേയും പുളിയുടേയുമെല്ലാം ഒന്നാന്തരം ചേരുവയായ സാമ്പാറാണ് വരുന്നത്. സ്വാദും മണവും കൊണ്ട് ദൂരെ നിന്നു തന്നെ കൊതിപ്പിക്കുന്ന ഈ വിഭവത്തിന്റെ ഉത്ഭവം എവിടെയാണ് എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? തമിഴ്‌നാട് എന്നായിരിക്കും മിക്കവരുടേയും ഉത്തരം. എന്തായാലും ദക്ഷിണേന്ത്യ എന്ന് ഉറപ്പിച്ചു പറയുന്നവരാകും കൂട്ടത്തിലെ ഭൂരിപക്ഷം പേരും. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. സാമ്പാറിന്റെ വേരുകള്‍ തപ്പിപ്പോയാല്‍ നിങ്ങള്‍ മിക്കവാറും ചെന്നു നില്‍ക്കുക പശ്ചിമേന്ത്യയിലെ മഹാരാഷ്ട്രയില്‍ ആയിരിക്കും. നമ്മുടെ സ്വന്തമെന്ന് നാം കരുതിയിരുന്ന Read More…