പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു താന്‍ ആദ്യമായി ഭര്‍ത്താവ് ആന്റണി തട്ടിലിനെ കണ്ടതെന്നും തങ്ങള്‍ 15 വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും കോവിഡ് കാലത്ത് ലിംവിംഗ് ടുഗദറില്‍ പോലുമായിരുന്നെന്നും നടി കീര്‍ത്തീസുരേഷ്. ഒരു ഓണ്‍ലൈന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം തന്റെ പ്രണയകാലവും ഭര്‍ത്താവുമായി ഉണ്ടായിരുന്ന ബന്ധവും വെളിപ്പെടുത്തിയത്. ഒരു പുതുവര്‍ഷത്തിലായിരുന്നു ആന്റണി തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്നും തന്നേക്കാള്‍ ഏഴുവയസ്സ് കൂടുതലുള്ളയാളാണ് ആന്റണിയെന്നും ആറ് വര്‍ഷമായി അവര്‍ ദീര്‍ഘദൂര ബന്ധത്തിലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2024 ഡിസംബറില്‍ ഗോവയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. Read More…
Tag: keerthy
വിവാഹം ഡിസംബറില്‍ ഗോവയില്‍വച്ച് ; കല്യാണവാര്‍ത്ത സ്ഥിരീകരിച്ച് നടി കീര്‍ത്തീസുരേഷ്
ദീര്‍ഘനാളായുള്ള പ്രണയത്തിന് ശേഷം ബാല്യകാല സുഹൃത്തും കാമുകനുമായ ആന്റണി തട്ടിലുമായുള്ള വിവാഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടി കീര്‍ത്തിസുരേഷ് നടത്തിയത് കഴിഞ്ഞയാഴ്ചയാണ്. എന്നാല്‍ ഡിസംബറില്‍ ഗോവയില്‍ വെച്ച് വിവാഹം നടക്കുമെന്ന് സ്ഥിരീകരണം നടത്തിയിരിക്കുകയാണ് നടി. തിരുപ്പതി ക്ഷേത്രദര്‍ശനത്തിന് പിന്നാലെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിസ്മസിന് തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന വരുണ്‍ ധവാന്‍ നായകനായ തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ബേബി ജോണ്‍’ എന്ന ചിത്രത്തിന് മുന്നോടിയായി നടി തിരുപ്പതി സന്ദര്‍ശിച്ച് ബാലാജി ഭഗവാന്റെ അനുഗ്രഹം തേടി. തിരുപ്പതി ക്ഷേത്രത്തിന് പുറത്ത് Read More…