Hollywood

പത്തുവര്‍ഷത്തെ അജ്ഞാതവാസം; കാമറൂണ്‍ ഡയസ് സിനിമയില്‍ സജീവമാകുന്നു, കീനുറീവ്‌സിന് നായികയാകും

ഹോളിവുഡ് സൂപ്പര്‍നായികമാരില്‍ ഒരാളായിരുന്ന കാമറൂണ്‍ ഡയസ് സിനിമയില്‍ നിന്നും എന്നന്നേക്കുമായി വിരമിക്കല്‍ പ്രഖ്യാപിച്ചത് അവരുടെ ആരാധകര്‍ക്ക് ഉണ്ടാക്കിയ നിരാശ ചില്ലറയായിരുന്നില്ല. എന്നാല്‍ ആരാധകര്‍ക്ക് സന്തോഷവര്‍ത്തമാനം സമ്മാനിച്ചുകൊണ്ട് താരം ഒരുപക്ഷേ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചേക്കാന്‍ സാധ്യത കാണുന്നുണ്ട്. ഒരു ദശാബ്ദത്തോളം ഒരു സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത നടി, ജോനാ ഹില്‍ സംവിധാനം ചെയ്ത് കീനു റീവ്സ് അഭിനയിച്ച ഒരു ഡാര്‍ക്ക് കോമഡി ‘ദ ഔട്ട്കം’ മില്‍ അഭിനയിക്കാനുള്ള ചര്‍ച്ചയിലാണ്. ഹില്ലും എസ്രാ വുഡും ചേര്‍ന്ന് എഴുതിയ ‘ദ ഔട്ട്കം’ മില്‍ Read More…

Hollywood

മടുത്തിട്ട് ജോണ്‍ വിക്കിനെ ഇനി കൊന്നുകളയാന്‍ കീനുറീവ്‌സ് ആവശ്യപ്പെട്ടു; തയ്യാറാകാതെ നിര്‍മ്മാതാക്കള്‍

നാട്ടിലെ ഹോളിവുഡ് സിനിമാ പ്രാന്തന്മാരായ കൊച്ചുകുട്ടിയോട് വരെ ചോദിച്ചുനോക്കിയാല്‍ അറിയാം ജോണ്‍വിക്ക് പരമ്പര സിനിമ ഉണ്ടാക്കിയ ലഹരി. എന്നാല്‍ സിനിമയിലെ നായകന്‍ കീനു റീവ്‌സിന് സിനിമ അത്ര ലഹരി നല്‍കുന്നില്ല. സിനിമയുടെ നാലു ഭാഗങ്ങള്‍ക്ക് ശേഷം ഇനി ജോണ്‍വിക്കിനെ അങ്ങു കൊന്നുകളയാന്‍ കീനു റീവ്‌സ് ആവശ്യപ്പെട്ടെന്ന് നിര്‍മ്മാതാവ് ബേസില്‍ ഇവാനിക് പറഞ്ഞു. കൊളൈഡറുമായുള്ള ഒരു അഭിമുഖത്തിലാണ് പരമ്പര ചിത്രത്തിന്റെ നിര്‍മ്മാതാവ് ബേസില്‍ ഇവാനിക് ഇക്കാര്യം പറഞ്ഞത്. ഏറ്റവും അവസാനം വന്ന സിനിമയില്‍ പാരീസിലെ സേക്ര-കൂവറില്‍ ജോണ്‍വിക്കും ബില്‍ Read More…