Crime

ഭർത്താക്കന്മാര്‍ക്കായി വ്രതം; നേരം പുലര്‍ന്നപ്പോള്‍ 12 നവവധുക്കള്‍ അപ്രത്യക്ഷര്‍; ഒപ്പം സ്വര്‍ണവും 30 ലക്ഷം രൂപയും!

ഭർത്താവിന്റെ ദീര്‍ഘായുസിനായി വടക്കേ ഇന്ത്യയില്‍ സ്ത്രീകള്‍ ആചരിക്കുന്ന പ്രധാന വ്രതവും ഉല്‍സവവുമാണ് കര്‍വ ചൗത്ത്. ഇത്തവണ ഒക്ടോബർ 10 നായിരുന്നു ഉല്‍സവം. കര്‍വാ ചൗത്ത് അനുഷ്ഠിക്കുന്ന സെലിബ്രിറ്റികളടക്കമുള്ളവര്‍ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ സിനിമാ കഥകളെ വെല്ലുന്നതരത്തില്‍ കര്‍വ ചൗത്ത് ദിനം നടന്ന ഒരു തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കർവാ ചൗത്ത് ആഘോഷിച്ചതിന് തൊട്ടുപിന്നാലെ 30 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ആഭരണങ്ങളും പണവുമായി കടന്നുകളഞ്ഞത് വേറെ ആരുമല്ല. 12 നവവധുക്കളാണ്! ഉത്തര്‍പ്രദേശിലെ അലിഗഡിലെ സസ്‌നി ഗേറ്റ് Read More…

Lifestyle

ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി കര്‍വ്വാ ചൗത്; വ്രതാഘോഷത്തിനിടെ ഭാര്യയ്ക്ക് ദാരുണാന്ത്യം

പഞ്ചാബിലെ ബര്‍ണാലയില്‍ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായുള്ള കര്‍വ്വാ ചൗത്ത് വ്രതാഘോഷത്തിനിടെ ഹൃദയസ്തംഭനം സംഭവിച്ച് ഭാര്യയ്ക്ക് ദാരുണാന്ത്യം. വ്രതദിവസത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തംവച്ച് ആഘോഷിക്കുന്നതിനിടെ കുഴഞ്ഞുവീണ ആശാ റാണി(59)യ്ക്കാണ് മരണം സംഭവിച്ചത്. ഹിന്ദു,സിഖ് മതവിശ്വാസികളായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനുമായി അനുഷ്ടിക്കുന്ന വ്രതമാണ് കര്‍വ്വാ ചൗത്ത്. സന്ധ്യവരെ ആഹാരം കഴിക്കില്ല, ഭര്‍ത്താവ് നല്‍കുന്ന വെള്ളം കുടിച്ചാണ് വ്രതം അവസാനിപ്പിക്കുക. വ്രതമെടുത്ത് വെള്ളിയാഴ്ച്ച വൈകിട്ട് ആശാ റാണിയും ഭര്‍ത്താവ് ടര്‍സേം ലാലും കൊച്ചുമകളും കൂടി സുഹൃത്തിന്റെ വീട്ടിലെ കര്‍വ്വാ ചൗത്ത് ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. Read More…

Celebrity

പിങ്ക് സൽവാറിൽ കിയാര, മെറൂൺ കുർത്തയിൽ സിദ്ധാർഥ്- പ്രണയത്തിൽ കുതിർന്ന കർവാ ചൗത്ത് ചിത്രങ്ങള്‍

ബോളിവുഡിന് ഏറെ പ്രിയങ്കരരായ ദമ്പതിമാരാണ് സിദ്ധാർത്ഥും കിയാരയും. ഇവർ രണ്ടാളും കേന്ദ്ര കഥാപാത്രങ്ങളായിയെത്തിയ ഷേർഷായുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. അന്നുമുതൽ ഇവരുടെ പ്രണയസാഫല്യത്തിനും വിവാഹത്തിനും വേണ്ടി ബോളിവുഡ് ആരാധകർ കാത്തിരുന്നു. അവസാനം ബിഗ് സ്‌ക്രീനിലെ താരവിവാഹം കണക്കെ മാജിക്കലായി ജയ്സാൽമീരിലെ ആഡംബര റിസോർട്ടിലവെച്ച് ഇവർ വിവാഹിതരായി. അതിന് ശേഷവും കരിയറിന്റെ എല്ലാ തിരക്കുകളും ആസ്വദിക്കുകയാണ് ദമ്പതിമാർ. സോഷ്യൽ മീഡിയ വഴി എല്ലാ വിശേഷങ്ങളും താരങ്ങൾ പങ്കിടാറുണ്ട്.ഇപ്പോഴിതാ തങ്ങളുടെ ആദ്യ കർവചൗത്തിന്റെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരങ്ങൾ. രണ്ടുപേരും Read More…