Crime Featured

ഞാന്‍ ഭാര്യയെ ഉപേക്ഷിക്കാം, നീ കാമുകിയാകണമെന്ന് യുവാവ്; പറ്റില്ലെന്ന് യുവതി; കൊലപാതകം

പ്രണയാഭ്യര്‍ഥന നിരസിച്ച കാമുകിയെ കൊലപ്പെടുത്തി യുവാവ്. കര്‍ണാടകയിലെ ഹാസൻ ജില്ലയിലെ ചന്ദനഹള്ളിയിൽ ബുധനാഴ്ചയാണ് ദാരുണ സംഭവം. ഇരുവരും കാറില്‍ സംസാരിച്ചിരിക്കവേ പ്രകോപിതനായ യുവാവ് കാര്‍ ചന്ദനഹള്ളി തടാകത്തിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. യുവാവ് നീന്തി രക്ഷപ്പെട്ടെങ്കിലും യുവതി മരിച്ചു. 32കാരി ശ്വേതയാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. ജോലിസ്ഥലത്തുവച്ചാണ് കൊല്ലപ്പെട്ട ശ്വേതയും പ്രതിയായ രവിയും പരിചയപ്പെടുന്നത്. രവി വിവാഹിതനാണ്. ശ്വേത, ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. പൊലീസ് പറയുന്നതനുസരിച്ച് കഴിഞ്ഞ കുറച്ച് നാളുകളായി രവി തന്റെ കാമുകിയാകാൻ ശ്വേതയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു . കാമുകിക്കു Read More…

Crime

വെള്ളം പോലും കൊടുത്തില്ല, ദുർമന്ത്രവാദത്തിനിടെ യുവതിയെ തല്ലിക്കൊന്നു- വീഡിയോ

കർണാടകയിലെ ശിവമോഗ ജില്ലയിൽ 45 വയസ്സുള്ള ഗീതമ്മ എന്ന യുവതിയെ ദുർമന്ത്രവാദത്തിനിടെ മകന്റെ മുന്നിലിട്ട് തല്ലിക്കൊന്നു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മകനെയും മറ്റ് രണ്ട് പേരെയും പോലീസ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഹോസ ജംബ്രാഘട്ട ഗ്രാമത്തിലെ താമസക്കാരിയായ ഗീതമ്മയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ സഞ്ജയ്, അകന്ന ബന്ധുക്കളായ ആശ, ഭർത്താവ് സന്തോഷ് എന്നിവരാണ് കേസിലെ പ്രതികൾ. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗീതമ്മ വെള്ളത്തിനായി യാചിക്കുമ്പോൾ ആശ Read More…