Movie News

ഇന്ത്യൻ രഹസ്യാന്വേഷണത്തിന്റെ പിതാവ്, ‘റോ’ സ്ഥാപകൻ ആർ.എൻ. കാവോയുടെ ജീവിതം സിനിമയാകുന്നു!

ഇന്ത്യൻ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (R&AW) സ്ഥാപക മേധാവി രമേശ്വർ നാഥ് കാവോയുടെ ജീവിതം ആസ്പദമാക്കി സിനിമ വരുന്നു. നിർമാതാവും സംവിധായകനുമായ കരൺ ജോഹറാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. റോ രൂപീകൃതമായതിന്റെ 58-ാം വാർഷിക ദിനമായ സെപ്റ്റംബർ 21-നാണ് ഈ വാർത്ത പുറത്തുവിട്ടത്. നിതിൻ ഗോഖലെയുടെ ‘ആർ.എൻ. കാവോ: ജന്റിൽമാൻ സ്‌പൈമാസ്റ്റർ’ എന്ന പുസ്തകത്തെ ആസ്പദമാക്കി ധർമ്മ പ്രൊഡക്ഷൻസും ലിയോ മീഡിയ കളക്ടീവും ചേർന്ന് നിർമിക്കുന്ന ഈ സിനിമ 2028 ഓഗസ്റ്റ് Read More…

Movie News

അവന്‍ മൗനം അർഹിക്കുന്നു… കോഫി വിത്ത്‌ കരണിൽ ഷാരുഖ് എത്തുമോ എന്ന ചോദ്യത്തിനുള്ള കരണിന്റെ മറുപടി വൈറൽ

ബോളിവുഡിലെ ഹിറ്റ് ജോഡികളായ ഷാരൂഖ് ഖാനും കരണ്‍ ജോഹറും ഒരുമിച്ചപ്പോൾ ബോളിവുഡിൽ ഒരുപാട് സൂപ്പർഹിറ്റുകൾ പ്രേക്ഷകർക്ക് മുന്നിലെത്തി. കരണിന്റെ സംവിധാനത്തില്‍ ഷാരൂഖ് നായകനായി എത്തിയ പല ചിത്രങ്ങളും വെള്ളിത്തിരയില്‍ ഉത്സവങ്ങളായി. സിനിമയ്ക്ക് പുറത്തും ഇരുവരും അടുത്ത കൂട്ടുകാരാണ്. പല പ്രതിസന്ധി ഘട്ടങ്ങളിലും ഇരുവരും പരസ്പരം പിന്തുണ നല്‍കിയിട്ടുണ്ട്. അടുത്തിടെ തന്റെ ജീവിതത്തില്‍ ഷാരൂഖിനുള്ള വലിയ റോളിനെ കുറിച്ച് കരണ്‍ മനസ് തുറന്നു സംസാരിച്ചിരുന്നു. സ്‌ത്രൈണതയുള്ള തന്റെ പെരുമാറ്റത്തെ പലരും പരിഹസിച്ചപ്പോള്‍ കൂടെനിന്ന വ്യക്തിയാണ് ഷാരൂഖെന്നും തന്റെ ലൈംഗികതയെ Read More…

Movie News

‘‘കരണ്‍ എന്റെ സുഹൃത്തല്ല, എന്റെ സുഹൃത്തിന്റെ മകനാണ്…’’- കരണ്‍ ജോഹറിനെക്കുറിച്ചുള്ള ഷാരൂഖ് ഖാന്റെ വാക്കുകള്‍ വൈറല്‍

ബോളിവുഡിന് ഏറെയിഷ്ടമുള്ള താരമാണ് സംവിധായകനും അവതാരകനുമായ കരണ്‍ ജോഹര്‍. പ്രണയസിനിമകളുടെ കാല്പനിക നിര്‍മ്മാതാവായ യാഷ് ജോഹറിന്റെ മകനായ കരണ്‍ അഭിനയത്തിലൂടെയാണ് ആദ്യം വെള്ളിത്തിരയിലെത്തുന്നത്. ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ സുഹൃത്തായി ‘ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേഗേ’ എന്ന ചിത്രത്തിലൂടെയാണ് കരണ്‍ സിനിമയിലെത്തുന്നത്. പിന്നീട് ഒന്നു രണ്ട് സിനിമകളില്‍ തെളിഞ്ഞെങ്കിലും തന്റെ മേഖല സംവിധാനമാണെന്ന് തിരിച്ചറിഞ്ഞ താരം അവിടെ തന്റെ സ്ഥാനം നേടിയെടുത്തു. അതോടെ കരണ്‍ തന്റെ മേഖലകളില്‍ തിളങ്ങാന്‍ തുടങ്ങി. ഇപ്പോള്‍ ഷാരൂഖ് ഖാനും കരൺ Read More…