Spotlight

കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി ചിങ്ങം ഒന്നിന് ചുമതലയേൽക്കും

തിരുവനന്തപുരം: കണ്ഠരര് രാജീവരർക്ക് പകരം അദ്ദേഹത്തിന്റെ മകൻ ബ്രഹ്മദത്തൻ ശബരിമലയിലെ പുതിയ തന്ത്രിയായി ചുമതലയേൽക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്. വരുന്ന ചിങ്ങം ഒന്നിന് താന്ത്രികാചാരപരമായ ചടങ്ങുകളോടെ ബ്രഹ്മദത്തൻ സ്ഥാനമേൽക്കും. അടുത്ത വർഷം കർക്കിടകം 31 വരെയായിരിക്കും ബ്രഹ്മദത്തന്റെ തന്ത്രി കാലാവധി. ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് അഭ്യർത്ഥിച്ച് കണ്ഠരര് രാജീവരർ നേരത്തെ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ ആരോപണവിധേയനായ പശ്ചാത്തലം കൂടി പരിഗണിച്ചാണ് ഈ മാറ്റം. Read More…

Crime

തന്ത്രി രാജീവരുടെ വീട്ടില്‍ എട്ടുമണിക്കൂർ നീണ്ട എസ്‌.ഐ.ടി. പരിശോധന; രേഖകൾ പിടിച്ചെടുത്തു

ചെങ്ങന്നൂര്‍: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്‌ഠര്‌ രാജീവരുടെ അറസ്‌റ്റിനു പിന്നാലെ, അദ്ദേഹത്തിന്റെ വസതിയായ മുണ്ടന്‍കാവിലെ താഴമണ്‍മഠത്തില്‍ എസ്‌.ഐ.ടി. പരിശോധന പൂർത്തിയായി. ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.50-ന്‌ വന്‍ പോലീസ്‌ അകമ്പടിയോടെയാണ്‌ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തില്‍ എസ്‌.ഐ.ടി. സംഘമെത്തിയത്‌. എട്ടു മണിക്കൂർ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് എസ്‌ഐടി സംഘം മടങ്ങിയത്. ബന്ധുക്കളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ അന്വേഷണസംഘം, സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട രേഖകൾ, ഇലക്ട്രോണിക് രേഖകൾ എന്നിവയെല്ലാം പരിശോധിച്ചു. വീട്ടിൽനിന്ന് ഇത്തരം ചില രേഖകൾ പിടിച്ചെടുത്തുവെന്നാണ് Read More…

Featured Spotlight

പോറ്റിയെ കേറ്റിയത് തന്ത്രി തന്നെ ! എല്ലാമറിയുന്നവന്‍ കണ്ഠര് രാജീവരെന്ന് എസ്ഐടി കണ്ടെത്തല്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റോടെ കേസില്‍ അതിനിര്‍ണായക നീക്കമാണ് പ്രത്യേക അനേഷണസംഘം നടത്തിയത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവര്‍ക്ക് രണ്ട് പതിറ്റാണ്ടിന്‍റെ ബന്ധമാണുള്ളതെന്ന് എസ്‌ഐടി പറയുന്നു. ശബരിമല സ്വര്‍ണക്കൊള്ള തന്ത്രിയുടെ മൗനാനുവാദത്തോടെയാണ് നടന്നതെന്നും, സ്പോണ്‍സര്‍ഷിപ്പിലെ കള്ളക്കളി തന്ത്രി അറിഞ്ഞു തന്നെയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് എസ്‌ഐടി തന്ത്രിയെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു ക്ഷേത്രത്തില്‍ തുടങ്ങിയ ബന്ധമാണ് തന്ത്രിയും പോറ്റിയും തമ്മിലുള്ളത്, പാളികള്‍ കൊണ്ടുപോയതിനെ തന്ത്രി എതിര്‍ത്തിരുന്നില്ല എന്നതുള്‍പ്പെടെ നിര്‍ണായക കണ്ടെത്തലുകളാണ് എസ്‌ഐടിയുടേത്. കൊച്ചിയിലെ Read More…