അടുത്തിടെ പുറത്തിറങ്ങിയ ‘ഇന്ത്യന്‍ 2: സീറോ ടോളറന്‍സ്’ എന്ന ചിത്രത്തിനായി വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും സംവിധായകന്‍ ശങ്കറും കൈകോര്‍ത്തിരുന്നു. ഇപ്പോള്‍, നിര്‍മ്മാതാക്കള്‍ അതിന്റെ തുടര്‍ച്ചയായ ‘ഇന്ത്യന്‍ 3: വാര്‍ മോഡ്’ തിയേറ്ററുകളില്‍ എത്തുന്നതിന് പകരം നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചേക്കുമെന്ന് സൂചന. ഇന്ത്യന്‍ 2 വിജയിക്കാത്ത സാഹചര്യത്തിലാണ് പുതിയ പരീക്ഷണം. കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നേരിട്ട് റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ 2വിന് തിയേറ്ററുകളില്‍ ലഭിച്ച മോശം പ്രതികരണമാണ് Read More…
Tag: kamalhasan
തിരക്കുകള്‍ക്കിടയില്‍ എഐ പഠിക്കാന്‍ കമല്‍ഹാസന്‍ അമേരിക്കയിലേക്ക്
ഇന്ത്യന്‍ സിനിമയില്‍ തന്നെ പല പുതുമകള്‍ക്കും കാരണഭൂതനായി മാറിയയാള്‍ കമല്‍ഹാസനാണ്. ഹോളിവുഡ് സ്‌റ്റൈല്‍ മേക്കപ്പിന്റെ കാര്യത്തിലും ഒടിടിയില്‍ ആദ്യ സിനിമ റിലീസ് ചെയ്യുന്ന കാര്യത്തിലും കാലേകൂട്ടി കാര്യങ്ങള്‍ കണ്ട കമല്‍ഹാസന്‍ സിനിമയുടെ ഓരോ പുതിയ സാങ്കേതിക വിഭാഗം വരുമ്പോഴും അത് പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. 90 ദിവസത്തെ എഐ കോഴ്‌സ് പഠിക്കുന്ന തെരക്കിലാണ് കമല്‍ഹാസന്‍. തിരക്കഥ, കഥ, സാങ്കേതിക വിദ്യ എന്നിവയുടെ രൂപത്തില്‍ ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ മുന്‍നിരക്കാരനായ താരം ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സിനിമയില്‍ അതിന്റെ ഉപയോഗവും പഠിക്കാനുള്ള Read More…
കമല്‍ഹാസന്‍ ഹിന്ദിയില്‍ അഭിനയിച്ചത് എന്തിനാണെന്ന് അറിയാമോ? മണിരത്‌നത്തെ ബോദ്ധ്യപ്പെടുത്താന്‍
ക്ലാസ്സിക് സിനിമകളായ ‘ചാച്ചി 420’ നും ‘ഏക് ദുജേ കേലിയേ’ യ്ക്കും പിന്നാലെ ഹിന്ദിസിനിമയില്‍ വീണ്ടും അഭിനയിക്കാമെന്ന് തീരുമാനം എടുത്തതിന് പിന്നില്‍ ചില പ്രത്യേക ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നതായി ഉലകനായകന്‍ കമല്‍ഹാസന്‍. ഈ മാസം 12 ന് പുറത്തുവരുന്ന ഇന്ത്യന്റെ രണ്ടാം ഭാഗം ഹിന്ദുസ്ഥാനി എന്ന പേരില്‍ ഹിന്ദിയില്‍ എത്തുന്നുണ്ട്. തനിക്ക് ഹിന്ദിയില്‍ വിപണിയുണ്ടെന്ന് വിഖ്യാത സംവിധായകന്‍ മണിരത്‌നത്തെ വിശ്വസിപ്പിക്കാന്‍ വേണ്ടിയാണ് ഹിന്ദിയിലേക്ക് വീണ്ടും ഇറങ്ങിയതെന്ന് താരം പറഞ്ഞു. പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ഹാസന്‍ പറഞ്ഞു, ”മണിരത്നത്തെ ബോധ്യപ്പെടുത്താന്‍ Read More…
മിനിറ്റിന് 10 കോടി; ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ നടന്‍, ഷാരൂഖിനെയും രജനീകാന്തിനെയും തോല്‍പ്പിച്ചു
ഒരാളുടെ താരമൂല്യത്തിനും പ്രശസ്തിയ്ക്കും എത്ര പ്രതിഫലം നല്‍കണം? സിനിമയില്‍ നടന്മാര്‍ കാലികമായി പ്രതിഫലം കൂട്ടുമ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യങ്ങളില്‍ ഒ്ന്നാണിത്. ഇതൊക്കെ വന്‍ ചര്‍ച്ചയായി നിലനില്‍ക്കുമ്പോഴും മുന്‍നിര താരങ്ങളുടെ ശമ്പളം ഓരോ വര്‍ഷവും കുതിച്ചുയരുകയാണ്. ഒരു സിനിമയില്‍ 100 കോടി രൂപവരെ ആള്‍ക്കാര്‍ പ്രതിഫലം വാങ്ങുമ്പോള്‍ സിനിമയിലെ ഒരു അതിഥി വേഷത്തിന് ഇത്രയും തുക വാങ്ങിയ നടനാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടനായി മാറിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്റെ മൂന്ന് സിനിമകള്‍ക്ക് ഷാരൂഖ് ഖാന്‍ Read More…
ഇന്ത്യന്‍ ടൂവില്‍ ബോളിവുഡ്താരം മനീഷാ കോയ്‌രാളയും ; സിനിമ ജൂണ്‍ 13 ന് റിലീസ് ചെയ്യും
വര്‍ഷങ്ങള്‍ക്ക് മുമ്പ് വമ്പന്‍ ഹിറ്റായി മാറിയ ഇന്ത്യന്‍ 1 ന്റെ രണ്ടാം ഭാഗത്തിനായി കമല്‍ഹാസന്റെ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ബോളിവുഡ് നായികമാരായിരുന്ന മനീഷാ കോയ്‌രാളയും ഊര്‍മ്മിളയും ആയിരുന്നു കമല്‍ഹാസന്‍ ഇരട്ടവേഷം ചെയ്ത സിനിമയില്‍ നായികമാരായി എത്തിയത്. ഇതിന്റെ തുടര്‍ച്ചയായി വരുന്ന സിനിമയുടെ രണ്ടാം ഭാഗത്ത് മനീഷാ കൊയ്‌രാളയും എത്തുമെന്ന് സൂചനകള്‍. ആദ്യ ഭാഗത്തില്‍ കമല്‍ഹാസന്റെ നായികയായി ഐശ്വര്യ എന്ന വേഷത്തിലായിരുന്നു മനീഷ കൊയ്‌രാള എത്തിയത്. ചന്ദ്രബോസുമായി ബന്ധപ്പെട്ട കമല്‍ഹാസന്‍ തന്റെ ചെറുപ്പമായി ചിത്രീകരിച്ച സേനാപതിയുമായുള്ള ഒരു Read More…
കമല്‍ഹാസന്‍ ഇന്ത്യാ മുന്നണിക്കൊപ്പം; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചെന്നൈയിലോ കോയമ്പത്തൂരിലോ ഇറങ്ങും
വിജയ് യുടെ രാഷ്ട്രീയപ്രവേശനമാണ് തമിഴ്‌നാട്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമെങ്കിലും അദ്ദേഹം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. എന്നാല്‍ തമിഴിലെ മറ്റൊരു സൂപ്പര്‍താരവും രാഷ്ട്രീയക്കാരനുമായ കമല്‍ ഹാസന്‍ തന്റെ മക്കള്‍നീതി മയ്യവുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ചെന്നൈയിലോ കോയമ്പത്തൂരിലോ യൂണിവേഴ്‌സല്‍ താരം മത്സരിക്കുമെന്നാണ് വിവരം. ബിജെപിയുടെ എതിരാളികളായ ഇന്ത്യാ ബ്‌ളോക്കിനൊപ്പം ആയിരിക്കും കമലിന്റെ പാര്‍ട്ടി മത്സരിക്കുക. ഈ ആഴ്ച ആദ്യമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ‘ബാറ്ററിടോര്‍ച്ച്’ ചിഹ്നം അനുവദിച്ചിരുന്നു. ഡിഎംകെയുമായും കോണ്‍ഗ്രസുമായും താരം കൈകോര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. 2018ല്‍ ആയിരുന്നു കമല്‍ഹാസന്‍ Read More…
2023 ല്‍ മിണ്ടാതിരുന്ന കമല്‍ഹാസന് തിരക്കോട് തിരക്ക് ; ഈ വര്‍ഷം വരാനിരിക്കുന്നത് മൂന്ന് വമ്പന്‍ ചിത്രങ്ങള്‍
ലോകേഷ് കനകരാജിന്റെ വന്‍ വിജയചിത്രമായ 2022 ല്‍ പുറത്തുവന്ന വിക്രത്തിന് ശേഷം കമല്‍ഹാന്‍ നായകനായി ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റേതായി പുറത്തുവന്ന ഏക സിനിമ വിജയ് യുടെ ലിയോയിലെ അതിഥിവേഷമായിരുന്നു. എന്നാല്‍ ഈ വര്‍ഷം കമലിന് തിരക്കോട് തിരക്കാണ്. അനേകം ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ടെലിവിഷന്‍ പരിപാടിയായ ബിഗ് ബോസ് സീസണ്‍ 7 തമിഴിന്റെ ശേഷിക്കുന്ന ചിത്രീകരണത്തിലുള്ള കമല്‍ അത് പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തഗ് ലൈഫിന്റെ ചിത്രീകരണത്തിലേക്ക് ജോയിന്‍ ചെയ്‌തേക്കും. Read More…