ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍-മണിരത്‌നം കൂട്ടുകെട്ട്, ‘തഗ് ലൈഫ്’ ശരിക്കും ഒരു പാന്‍ ഇന്‍ഡ്യന്‍ സിനിമയാണെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. ഒന്നിലധികം ചലച്ചിത്ര വ്യവസായങ്ങളില്‍ നിന്നുള്ള പവര്‍ഹൗസ് പ്രതിഭകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു വലിയ സിനിമാറ്റിക് അനുഭവമായിരിക്കും ഇതെന്നാണ് കമല്‍ നല്‍കുന്ന സൂചന. നായകന്‍ എന്ന ചിത്രത്തിന് ശേഷമുള്ള ഇതിഹാസ ജോഡികളുടെ രണ്ടാമത്തെ സിനിമ ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. മണിരത്നത്തിന്റെ മാസ്റ്റര്‍ കഥ പറച്ചില്‍, എ.ആര്‍. റഹ്മാന്റെ ആത്മാവിനെ ഉത്തേജിപ്പിക്കുന്ന സംഗീതം, കമല്‍ഹാസന്റെ സ്‌ക്രീന്‍ Read More…
Tag: Kamal Haasan
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടന്‍; പക്ഷേ വ്യക്തിജീവിതം വിവാദങ്ങള്‍ നിറഞ്ഞത്
ഇന്ത്യന്‍ സിനിമയുടെ ഉലകനായകനാണ് കമല്‍ഹാസന്‍. നിരവധി കഥാപാത്രങ്ങളിലൂടെ തന്റെ ആരാധകരെ അദ്ദേഹം വിസ്മയിപ്പിച്ചിട്ടുണ്ട്. നാലാമത്തെ വയസ്സില്‍ 1960-ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായി അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിച്ചു. തുടര്‍ന്ന് മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി എന്നിവയുള്‍പ്പെടെ തമിഴിലും മറ്റ് ഭാഷകളിലുമായി 230-ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. കമല്‍ഹാസന്‍ തന്റെ പ്രൊഫഷണല്‍ ജീവിതത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയപ്പോള്‍, അദ്ദേഹത്തിന്റെ വ്യക്തിജീവിതവും ചര്‍ച്ചാ വിഷയമായി. വ്യക്തി ജീവിതത്തില്‍ അദ്ദേഹം നിരവധി പ്രശ്നങ്ങളെ നേരിട്ടിരുന്നു. Read More…
ഹേ മിന്നലെ!! ശിവകാർത്തികേയൻ ചിത്രം അമരനിലെ ആദ്യ ഗാനം പുറത്ത്
ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന പുതിയ സിനിമയാണ് അമരൻ. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി എത്തുന്നത് സായി പല്ലവിയാണ്. ഉലകനായകൻ കമൽ ഹാസൻ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ മിന്നലേ എന്ന ഗാനം ഇന്നലെ പുറത്ത് വന്നിരുന്നു. കാർത്തിക്ക് നേഹയുടെ വരികൾക്ക് ജി വി പ്രകാശ് ആണ് സംഗീതം നൽകിയിരിക്കുന്നത്.ഹരിചരനും ശ്വേത മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഭീകരർക്കെതിരായി പോരാടി വീരമൃത്യു Read More…
മുഴുവന്‍ കുറ്റവും ഒരാളുടെ ചുമലില്‍ വയ്ക്കുന്നത് അന്യായമാണ് ; ‘ഇന്ത്യന്‍ 2’ ന്റെ പരാജയത്തെ കുറിച്ച് പ്രിയ ഭവാനി ശങ്കര്‍
കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ‘ഇന്ത്യന്‍ 2’ ന്റെ പരാജയത്തെ തുടര്‍ന്ന് തനിക്ക് ലഭിച്ച ട്രോളുകളെ കുറിച്ച് തുറന്നു പറഞ്ഞ് നടി പ്രിയ ഭവാനി ശങ്കര്‍. ആരതി തങ്കവേല്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പ്രിയ എത്തിയത്. സിനിമയുടെ പരാജയത്തില്‍ ചിലര്‍ തന്നെ കുറ്റപ്പെടുത്തിയെന്നും പ്രിയ ഗലാറ്റ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. കടുത്ത വിമര്‍ശനങ്ങളും ഓണ്‍ലൈന്‍ ഭീഷണികളും നിരന്തരം ഉണ്ടായിരുന്നുവെന്നും ഇത് തന്നെ ബാധിച്ചുവെന്നും പ്രിയ വ്യക്തമാക്കി. ഒരു സിനിമയുടെ വിജയമോ പരാജയമോ പ്രവചിക്കുന്നത് Read More…
നിങ്ങൾക്കറിയാമോ? കമൽഹാസൻ സിൽവസ്റ്റർ സ്റ്റാലോണിന്റെ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു!
ഹോളിവുഡ് ടെക്‌നിക്കുകള്‍ ഇന്ത്യയില്‍ പരിചയപ്പെടുത്തിയ കാര്യത്തില്‍ കമല്‍ഹാസനോളം പോന്ന ഒരു നടന്‍ ഇന്ത്യയിലില്ല. അനേകം ബ്‌ളോക്ബസ്റ്ററുകള്‍ നല്‍കിയിട്ടുള്ള ഇതിഹാസനടന്‍ ചലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലൂടെ സഞ്ചരിച്ചിട്ടുള്ളയാളാണ്. താരം മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സില്‍വസ്റ്റര്‍ സ്റ്റാലന്റെ റാംബോ 3 യ്ക്ക് പിന്നിലുണ്ടായിരുന്നെന്ന് എത്രപേര്‍ക്കറിയാം. ബോളിവുഡ് റാങ്കര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഹോളിവുഡിലെ കൃത്രിമമേക്കപ്പിന്റെ നൂതന സാങ്കേതികവശങ്ങളെക്കുറിച്ച് പഠിക്കാനായി പോയിട്ടുള്ളയാളാണ് കമല്‍. അക്കാദമി അവാര്‍ഡ് ജേതാവായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മൈക്കല്‍ വെസ്‌മോറിനൊപ്പം Read More…
നാല് സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച ഈ സിനിമ ലോകമെമ്പാടുമായി നേടിയത് 414 കോടി; പക്ഷേ ഹിന്ദി പതിപ്പില്‍ പരാജയപ്പെട്ടു
ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത നിരവധി തെന്നിന്ത്യന്‍ സിനിമകള്‍ ഉണ്ട്. അവയുടെ ഹിന്ദി-ഡബ്ബ് പതിപ്പുകളും ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തിട്ടുണ്ട്. അവരുടെ ഹിന്ദി പതിപ്പുകളില്‍ നിന്ന് മാത്രം കോടികള്‍ നേടിയിട്ടുണ്ട്. എസ്എസ് രാജമൗലി സംവിധാനം ചെയ്ത് പ്രഭാസ് നായകനായ ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍, പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യാഷ് നായകനായ കെജിഎഫ് ചാപ്റ്റര്‍ 2 എന്നിവ യഥാക്രമം 511 കോടി രൂപയും 435 കോടി രൂപയും നേടി. ലോകമെമ്പാടും കോടികള്‍ നേടിയ ചില തെന്നിന്ത്യന്‍ Read More…
‘കൺമണി അൻപോട്’ ഉപയോഗിച്ചത് അനുമതിയോടെ; റൈറ്റ്സ് വർഷങ്ങൾക്ക് മുൻപേ ഇളയരാജയുടെ ഭാര്യ വിറ്റു
പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ മലയാള സിനിമയുടെ ചരിത്രം മാറ്റികുറിച്ച് ലോകത്തിലെ ഏറ്റവും കളക്ഷൻ നേടിയ മലയാള ചിത്രമായ് മാറി. 2024 ഫെബ്രുവരി 22ന് തിയറ്റർ റിലീസ് ചെയ്ത ഈ ചിത്രം 240 കോടിയിലധികമാണ് തിയറ്ററുകളിൽ നിന്നും വാരികൂട്ടിയത്. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാവുന്നത് ചിത്രത്തിലെ ‘കൺമണി അൻപോട്’ ഗാനത്തിന്റെ മ്യൂസിക് റൈറ്റ്സുമായ് ബന്ധപ്പെട്ട വാർത്തകളാണ്. പ്രശസ്ത സംഗീത സംവിധായകനായ ഇളയരാജ നൽകിയ കേസിന്റെ വസ്തുത Read More…
കമല്‍ഹാസനും രജനീകാന്തും എന്തുകൊണ്ടാണ് ഒരുമിച്ച് അഭിനയിക്കാത്തത്?
തമിഴ്‌സിനിമയിലെ സൂപ്പര്‍താരങ്ങളും വ്യക്തിബന്ധം പരസ്പരം കാത്തുസൂക്ഷിക്കുന്ന നല്ല സുഹൃത്തുക്കളുമാണ് ഉലകനായകന്‍ കമലഹാസനും സ്‌റ്റൈല്‍മന്നന്‍ രജനീകാന്തും. എന്നിരുന്നാലും സാധാരണഗതിയില്‍ സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നത് വിരളമായി മാത്രം നടക്കുന്ന തമിഴില്‍ ഇരുവരും ഒന്നിച്ചുള്ള സിനിമകള്‍ വളരെ കുറവാണ്. രജനീകാന്തിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് കമല്‍ഹാസന്‍ നല്‍കിയ ഒരു പഴയ അഭിമുഖത്തിലെ മറുപടി ഇപ്പോള്‍ വൈറലായി മാറിയിട്ടുണ്ട്. എപ്പോഴെങ്കിലും രജനികാന്തുമായി ഒരു സിനിമ ആഗ്രഹമുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിന് മുന്‍ നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എംജി ആറുമായുള്ള ഒരു സംഭവം വിവരിച്ചുകൊണ്ട് Read More…
ഉലകനായകന്‍ പ്രഭാസിന്റെ വില്ലനാകുന്നു ; പിന്നാലെ വരാനിരിക്കുന്നത് വമ്പന്‍ ചിത്രങ്ങള്‍
ഇന്ത്യന്‍ സിനിമയില്‍ ദീര്‍ഘകാല പ്രവര്‍ത്തി പരിചയത്തിനിടയില്‍ അപൂര്‍വ്വമായി മാത്രം വില്ലന്‍ വേഷം ചെയ്തിട്ടുള്ള കമല്‍ഹാസന്‍ ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം വില്ലനായി എത്തുന്നു. നാഗ് അശ്വിന്റെ പുതിയ സിനിമ ‘കല്‍ക്കി 2898എഡി’ എന്ന സിനിമയിലാണ് കമല്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. സയന്‍സ് ഫിക്ഷന്‍ ഡ്രാമയായ സിനിമ പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. തെലുങ്ക് നടന്‍ പ്രഭാസ് നായകനാകുമെന്നാണ് വിവരം. സിനിമയില്‍ അമിതാഭ് ബച്ചന്‍, ദീപികാ പദുക്കോണ്‍, ദിഷാ പഠാണി എന്നിവരാണ് മറ്റു പ്രധാന വേഷത്തില്‍ എത്തുന്നത്. സിനിമയില്‍ കമല്‍ഹാസന്റെ Read More…