പാന്‍ഇന്ത്യന്‍ സിനിമകളുടെ കാലമാണ്. ഏതുഭാഷയ്ക്കും ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ കയറാമെന്നും ബോളിവുഡില്‍ ആര്‍ക്കും അഭിനയിക്കാന്‍ അവസരം കിട്ടുന്നതൊന്നും പുതിയ കാലമല്ല. ബോളിവുഡില്‍ ഏറ്റവും പുതിയതായി അവസരം തേടുന്നത് സിനിമാ ദമ്പതിമാരായ സൂര്യയും ജ്യോതികയുമാണ്. ബോളിവുഡില്‍ നടി കാലുറപ്പിക്കുന്നതിന്റെ ഭാഗമായി ഇവര്‍ മുംബൈയില്‍ പുതിയ വീട് വാങ്ങിയതാണ് പുതിയ വിവരം. സൂര്യ മുംബൈയില്‍ 70 കോടി രൂപ വിലമതിക്കുന്ന ഒരു ആഢംബര അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയെന്നും ഭാര്യ ജ്യോതികയ്ക്കും അവരുടെ കുട്ടികള്‍ക്കുമൊപ്പം അവിടെ താമസം മാറിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചെന്നൈയിലെയും Read More…
Tag: jyothika
ബോളിവുഡില്‍ അവസരം കിട്ടണമെങ്കില്‍ ആദ്യം ഹിറ്റുകളുടെ ഭാഗമാകണം ; ദക്ഷിണേന്ത്യയില്‍ കഴിവുണ്ടെങ്കിലേ രക്ഷപെടൂ…!
ബോളിവുഡില്‍ നിങ്ങളുടെ ആദ്യ ചിത്രം ഹിറ്റാണോ എന്ന് നോക്കിയാണ് അവസരം കിട്ടുന്നതെന്നും ദക്ഷിണേന്ത്യയില്‍ കഴിവുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും അവസരം കിട്ടാമെന്നും നടി ജ്യോതിക. 1998ല്‍ ഡോളി സാജാ കെ രഖ്‌ന എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജ്യോതിക ഈ വര്‍ഷം ഷൈത്താന്‍, ശ്രീകാന്ത് എന്നീ ചിത്രങ്ങളിലൂടെ ഹിന്ദി സിനിമകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന സമയത്ത് കരീന (കപൂര്‍ ഖാന്‍), റാണി (മുഖര്‍ജി), പ്രീതി (സിന്റ) എന്നിവരുള്‍പ്പെടെ നിരവധി പെണ്‍കുട്ടികള്‍ മേഖലയില്‍ വന്നിരുന്നു. അവരെയെല്ലാം വലിയ ബാനറുകളിലൂടെയാണ് Read More…
കാർത്തിയുടെ പുതിയ സിനിമ മെയ്യഴകൻ, പോസ്റ്റർ പുറത്തു വിട്ടു
നടൻ കാർത്തിയുടെ 27- മത്തെ സിനിമയുടെ പേര് ‘ മെയ്യഴകൻ ‘ .കാർത്തിക്കൊപ്പം അരവിന്ദ സാമി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രിദിവ്യയാണ് നായിക. ’96 ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ പ്രേംകുമാറാണ് പുതിയ കാർത്തി ചിത്രത്തിന്റെ സംവിധായകൻ. ഇതിന്റെ ഫസ്റ്റ് ലുക്ക് , സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ കാർത്തിയുടെ ജന്മ ദിനം പ്രമാണിച്ചു അണിയറക്കാർ പുറത്തിറക്കി. മെയ് 25- നാണ് താരത്തിന്റെ ജന്മ ദിനം. കാർത്തിയുടേയും അരവിന്ദ സാമിയുടടെയും, കാർത്തിയുടെ ഒറ്റക്കുമുള്ള പോസ്റ്ററുകളുമാണ് യാഥാക്രമം Read More…
മുംബൈക്കാരിയായിട്ടും 27 വര്‍ഷം ആരും ഹിന്ദിയില്‍ അവസരം തന്നില്ല ; കാരണം വെളിപ്പെടുത്തി നടി ജ്യോതിക
ഇന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായ ജ്യോതിക ഉത്തരേന്ത്യക്കാരിയാണ്. 90 കളുടെ അവസാനത്തില്‍ സിനിമയില്‍ എത്തിയയാളാണ്. ഇതിനകം 50 സിനിമകളില്‍ നായികയായികുകയും തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളില്‍ നായികയാകുകയും ചെയ്തു. എന്നാല്‍ 1998 ല്‍ ഹിന്ദി സിനിമയിലൂടെ അരങ്ങേറിയ നടി മറ്റൊരു ബോളിവുഡ്‌സിനിമ ചെയ്യുന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ വളരെ തിരക്കേറിയ മുന്‍നിര നായികയായിട്ടും നടിയെ ബോളിവുഡ് 27 വര്‍ഷം തഴഞ്ഞുകളഞ്ഞു. ഹിന്ദിസിനിമകളില്‍ രണ്ടര ദശകത്തോളം സമയം തനിക്ക് ഒരു സിനിമ ചെയ്യാതെ പോയതിന് കാരണം Read More…
നടി ജ്യോതികയും രാഷ്ട്രീയത്തിലേക്കോ? താരത്തിന്റെ മറുപടി
സാമൂഹിക വിഷയങ്ങളില്‍ ശക്തമായി സംസാരിക്കുന്ന വ്യക്തിയാണ് നടി ജ്യോതിക. സൂര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം മുംബൈയിലേക്ക് മാറിയ ജ്യോതിക ബോളിവുഡ് സിനിമയിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീകാന്ത് സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. തമിഴ്‌സിനിമയിലെ തിരക്ക് കുറയുന്ന നടീനടന്മാര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക രാഷ്ട്രീയ സാംസ്‌ക്കാരിക വിഷയങ്ങളില്‍ താരം നല്‍കിയ മറുപടികള്‍ ശ്രദ്ധേയമാകുകയാണ്. തന്റെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിലായിരുന്ന നടി തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയത്. സാമൂഹിക പ്രതിബദ്ധതയുള്ളവരായിരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിന് പേരുകേട്ട വ്യക്തിയായിട്ടും 2024 ലെ ലോക്സഭാ Read More…
18 വര്‍ഷമായി ഉലയാതെ സൂര്യയും ജ്യോതികയും ; കുടുംബജീവിതത്തിന്റെ രഹസ്യം പങ്കുവെച്ച് നടി
സൂര്യയും ജ്യോതികയും തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച താരദമ്പതികളാണ്. 18 വര്‍ഷം കഴിഞ്ഞിട്ടും അവരുടെ ബന്ധം ഉലയാതെ തന്നെ നില്‍ക്കുന്നു. ഇരുവര്‍ക്കും രണ്ടു കുട്ടികളുമുണ്ട്്. തങ്ങളുടെ ജീവിതവിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് നടി ജ്യോതിക. ആദ്യ കണ്ടുമുട്ടല്‍ മുതല്‍ ഇതുവരെ ഇരുവരും സുഹൃത്തുക്കളായി നിലനില്‍ക്കുന്നതാണ് വിജയരഹസ്യമെന്ന് നടി പറയുന്നു. ”എന്റെ ഭര്‍ത്താവ് എന്റെ ഏറ്റവും നല്ല സുഹൃത്താണ്. ഇന്‍ഡസ്ട്രിയില്‍ ഞാന്‍ ആദ്യമായി കണ്ടുമുട്ടിയ വ്യക്തി അദ്ദേഹമാണ്, ഞാന്‍ എന്റെ ആദ്യ സിനിമ ചെയ്തത് അദ്ദേഹത്തോടൊപ്പമാണ്. ഞങ്ങള്‍ വളരെക്കാലം സുഹൃത്തുക്കളായി Read More…
സൂര്യയില്‍ ഇഷ്ടമില്ലാത്തത് ഈ ശീലം ; മമ്മൂട്ടിയിലും രജനീകാന്തിലും ഇഷ്ടപ്പെടുന്ന കാര്യത്തെക്കുറിച്ചും ജ്യോതിക
തമിഴ്, തെലുങ്ക്, മലയാളം സിനിമാ വ്യവസായത്തിലെ എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് ജ്യോതിക. നീണ്ട ഇടവേളയ്ക്ക് ശേഷം 2015ല്‍ വന്‍ തിരിച്ചുവരവ് നടത്തിയ ജ്യോതിക തന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ തനിച്ച് മുന്നേറുകയാണ്. തനിക്ക് തനിച്ച് സിനിമ വിജയിപ്പിക്കാന്‍ കഴിയുമെന്നും ഒരു ഹീറോയുടേയും ആവശ്യമില്ലെന്നും താരം പറഞ്ഞു. 36 വയതിനിലെ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷം ജ്യോതിക കൂടുതലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് ചെയ്യുന്നത്. മഗളിര്‍ മട്ടും, നാച്ചിയാര്‍, കാട്രിന്‍ Read More…
‘ഫിറ്റ്‌നസ് എന്നത് നിങ്ങള്‍ നേടുന്ന ജീവിതം കൂടിയാണ് ’ ; വര്‍ക്കൗട്ട് വിഡിയോ പങ്കിട്ട് ഞെട്ടിച്ച് ജ്യോതിക
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ജ്യോതികയ്ക്ക് ലഭിച്ചതൊക്കെയും മികച്ച അവസരങ്ങളായിരുന്നു. മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രമായ കാതല്‍ ദി കോറില്‍ ജ്യോതിക പ്രധാന കഥാപാത്രമാണ് ചെയ്തത്. ജ്യോതികയുടെ ശക്തമായ ഒരു കഥാപാത്രമായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. ജ്യോതിക തന്റെ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്‌നെസില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്ന ഒരു താരം കൂടിയാണ് ജ്യോതിക. കഠിനകരമായ ഫിറ്റ്‌നെസ് വീഡിയോകളൊക്കെ താരം പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ നീണ്ട ഒരു ഫിറ്റ്‌നെസ് വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് Read More…
അഭ്യൂഹങ്ങള്‍ക്ക് അവസാനം; സൂര്യയ്‌ക്കൊപ്പമുള്ള മനോഹരമായ അവധിക്കാല വീഡിയോയുമായി ജ്യോതിക
തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സപ്പര്‍താരം സൂര്യയും ജ്യോതികയും. 2006-ല്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. 2007-ല്‍ മകള്‍ ദിയയും, 2010-ല്‍ മകന്‍ ദേവും ജനിച്ചു. ഇരുവരുടേയും മക്കളുടേയും വിശേഷങ്ങളൊക്കെ ആരാധകര്‍ക്ക് അറിയാന്‍ വളരെ താല്പര്യവുമാണ്. വിശേഷങ്ങളൊക്കെ ജ്യോതിക പങ്കുവെയ്ക്കാറുണ്ട്. സൂര്യയോടൊപ്പം ഫിന്‍ലാന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുന്ന വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. മഞ്ഞുപെയ്യുന്ന ഫിന്‍ലാന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുന്ന ഇരുവരെയും വീഡിയോയില്‍ കാണാം. ”ജീവിതം ഒരു മഴവില്ല് പോലെയാണ്. നമുക്ക് അതിന്റെ നിറങ്ങള്‍ കണ്ടുപിടിക്കാന്‍ തുടങ്ങാം’ – ജ്യോതിക വീഡിയോയില്‍ കുറിച്ചു. Read More…








