ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്ന സെലിബ്രിട്ടി ദമ്പതികളിലാണ് ജസ്റ്റിന്‍ ബീബറും ഭാര്യ ഹെയ്‌ലി ബീബറും. തങ്ങളുടെ ബന്ധത്തിന്റെ പേരില്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയ ഇരുവരും വേര്‍പിരിയലിന് അരികിലാണെന്ന് റിപ്പോര്‍ട്ട്. ഗായകന്‍ തന്റെ ഭാര്യയെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തതായുള്ള കണ്ടെത്തലാണ് ഊഹാപോഹത്തിന് വഴിവെച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരം ഊഹാപോഹങ്ങളെയെല്ലാം അടുത്തിടെ ന്യൂയോര്‍ക്കില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് ഇരുവരും തള്ളിക്കളഞ്ഞിരുന്നു. അടുത്തിടെ ഏറ്റവും പുതിയ ന്യൂയോര്‍ക്ക് യാത്രയ്ക്കിടെ തങ്ങളുടെ പ്രണയം കാണിച്ചുകൊണ്ട് വിവാഹമോചനത്തെപ്പറ്റിയുള്ള എല്ലാ കിംവദന്തികളും ഇവര്‍ അവസാനിപ്പിച്ചിരുന്നു. Read More…