Movie News

ജോജു ജോര്‍ജ്ജിന് വന്‍ഭാഗ്യം ; ബോളിവുഡിലേക്ക് അരങ്ങേറുന്നു ; അനുരാഗ് കശ്യപിന്റെ സിനിമയിലൂടെ

നടനാകാന്‍ വേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ച് നടന്‍ ജോജുജോര്‍ജ്ജ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഒരു സിനിമയില്‍ മുഖം കാണിക്കാന്‍ കഷ്ടപ്പെട്ട ജോജുവിന് ഇപ്പോള്‍ മലയാളത്തിന് പുറമേ അന്യഭാഷകളില്‍ നിന്നുവരെ അവസരങ്ങളാണ്. സൂര്യയുടെ പുതിയ തമിഴ്‌സിനിമയില്‍ പ്രധാനവേഷം ചെയ്യാന്‍ കരാര്‍ ഒപ്പുവെച്ച താരത്തെ തേടി ബോളിവുഡില്‍ നിന്നും അവസരം വന്നിരിക്കുന്നതാണ് ഏറ്റവും പുതിയ വിവരം. നിര്‍മ്മാതാവും നടനും സംവിധായകനുമൊക്കെയായി ബോളിവുഡിലെ എണ്ണപ്പെട്ട സിനിമാക്കാരില്‍ പേരുള്ള അനുരാഗ് കശ്യപാണ് ജോജുവിന് അവസരും സൃഷ്ടിക്കുന്നത്. ബോളിവുഡ് നടന്‍ ബോബി ഡിയോള്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന Read More…

Featured Movie News

ജോജു ജോർജ് വീണ്ടും പൊലീസ് വേഷത്തില്‍; ‘ആരോ’ മെയ് 9ന് 

ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്  ‘ആരോ’. മെയ് 9ന് റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. Read More…

Movie News

‘പ്രസ്തുത രംഗം ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്താൻ ചെയ്തതല്ല’: വ്യക്തമാക്കി ‘ആന്റണി’ ടീം

ജോജു ജോര്‍ജ് പ്രധാനവേഷത്തിലഭിനയിക്കുന്ന ‘ആന്റണി’ എന്ന ചിത്രത്തിലെ ഒരു രംഗത്തിനെതിരേ മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് ടീം ആന്റണി. ഐൻസ്റ്റീൻ മീഡിയ നിർമ്മിച്ച് ഇപ്പോൾ പ്രദർശനം തുടരുന്ന “ആന്റണി’ സിനിമയിൽ ഒരു രംഗം ചില പ്രത്യേക മതവിഭാഗത്തിൽ പെട്ടവർക്ക് ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട് എന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കലാപരമായ ആവിഷ്കാരത്തിലൂടെ ഹൃദയബന്ധങ്ങളുടെ ശക്തമായ ഒരു കഥ പറയാൻ ശ്രമിക്കുന്ന ഒരു സാങ്കൽപ്പിക സൃഷ്ടിയാണ് ‘ആന്റണി’. പ്രസ്തുതരംഗം ഒരിക്കലും ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്താനോ/ Read More…

Movie News

ജോജു ജോര്‍ജ്ജ് സംവിധായകനാകുന്നു ; ‘പണി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി

ഏറെ കഷ്ടപ്പെട്ട് സിനിമയില്‍ എത്തുകയും കഠിനാദ്ധ്വാനം കൊണ്ടു നായകസ്ഥാനത്ത് എത്തുകയും ചെയ്തായാളാണ് നടന്‍ ജോജു ജോര്‍ജ്ജ്. ഒട്ടേറെ സിനിമകളില്‍ നായകനും ഉപനായകനുമൊക്കെയായി വേഷം ചെയ്ത ജോജു സംവിധായകന്റെ കുപ്പായമണിയുന്നു. ‘പണി’ എന്ന സിനിമയിലൂടെയാണ് ജോജു സംവിധായകന്റെ തൊപ്പി അണിയുന്നത്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ ജോജുജോര്‍ജ്ജ് തന്നെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രഖ്യാപനം ഇതിനോടകം തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. തൃശ്ശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ Read More…

Featured Movie News

ജോഷിയുടെ ജോജു ജോർജ് ചിത്രം ‘ആന്റണി’യുടെ ടീസർ റിലീസ് ഒക്ടോബർ 19ന്

“പാപ്പൻ” എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന “ആന്റണി”യുടെ ടീസർ ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യ്ക്കൊപ്പം ഒക്ടോബർ 19ന് പുറത്തിറങ്ങും. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളും നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നീ ബാനറുകൾക്ക് വേണ്ടി സുശീൽ കുമാർ അഗ്രവാളും നിതിൻ കുമാറും രജത് അഗ്രവാളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രക്തബന്ധങ്ങൾക്കപ്പുറം മനുഷ്യർക്കിടയിലെ അസാധാരണ ആത്മബന്ധങ്ങൾ പ്രമേയമാകുന്ന ചിത്രം, വൈകാരികമായ അനുഭവമാണ് പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിന്റെ Read More…