കലിഫോർണിയ: ചൈനീസ് ചാരവനിതയെന്നു സംശയിക്കുന്ന ബിസിനസ് എക്സിക്യൂട്ടിവുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്ന് എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ തുറന്നു സമ്മതിച്ചു. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ കമ്പനികളിൽ ഒന്നായ എൻവിഡിയയുടെ സിഇഒയുടെ ഈ കുറ്റസമ്മതത്തെ തുടർന്ന്, ബോർഡ് അദ്ദേഹത്തിനെതിരെ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സിംഗപ്പൂർ ആസ്ഥാനമായുള്ള മെഗാസ്പീഡ് എന്ന ഡേറ്റാ സെന്റർ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥയും ചൈനീസ് പൗരയുമായ ആലിസ് ഹുവാങ്ങുമായിട്ടായിരുന്നു ജെൻസന്റെ അടുത്ത ബന്ധം. ഇവർ ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയുടെ ഭാഗമാണെന്നും ജെൻസനിലൂടെ Read More…

