ഹോളിവുഡില്‍ ബന്ധങ്ങള്‍ക്ക് ആയുസ് വളരെ കുറവാണെന്ന് പറയാറുണ്ട്. എന്തായാലും സൂപ്പര്‍താരം ബെന്‍ അഫ്‌ളക്കിന്റെ കാര്യത്തില്‍ ഇതൊക്കെ സര്‍വസാധാരണമാണ്. ഭാര്യ ജന്നിഫര്‍ ഗാര്‍ണറെയും കുട്ടികളെയും ഉപേക്ഷിച്ച് പാട്ടുകാരിയും ഹോളിവുഡ് നടിയുമായിരുന്ന കാമുകി ജെന്നിഫര്‍ ലോപ്പസിന് പിന്നാലെ പോയ അഫ്‌ളക്ക് വീണ്ടും ഭാര്യ ജെന്നി ഗാര്‍ണറുടെ അരികില്‍ തിരിച്ചെത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. ഇരുവരും തമ്മിലുള്ള അടുപ്പം മുമ്പത്തേക്കാള്‍ കുടുതല്‍ സ്‌ട്രോംഗായി എന്നാണ് വിലയിരുത്തല്‍. പ്രതിജ്ഞാബദ്ധരായ സഹ-മാതാപിതാക്കളായ ഇരുവരും അഫ്‌ളക്ക് ജെന്നിഫര്‍ ലോപ്പസില്‍ നിന്ന് വിവാഹമോചനം നേടിയതിനുശേഷം കൂടുതല്‍ തവണ ഒരുമിച്ച് സമയം Read More…
Tag: Jennifer Lopez
55-ാം ജന്മദിനം ബെന്‍ അഫ്‌ളക്കില്ലാതെ ആഘോഷിച്ച് ജെന്നിഫര്‍ലോപ്പസ്; വേര്‍പിരിഞ്ഞെന്ന് ഉറപ്പായി
ഭര്‍ത്താവ് ബെന്‍ അഫ്‌ളക്കുമായി വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ സംബന്ധിച്ച് ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ലെങ്കിലും തന്റെ 55 ാം ജന്മദിനം പാട്ടുകാരിയും നടിയും സൂപ്പര്‍താരവുമായ ജെന്നിഫര്‍ലോപ്പസ് ആഘോഷിച്ചു. ന്യൂയോര്‍ക്കിലെ ഹാംപ്ടണ്‍സില്‍ ബ്രിഡ്ജര്‍ടണ്‍ തീം പാര്‍ട്ടിയില്‍ ആയിരുന്നു ജന്മദിനാഘോഷം. ജൂലായ് 24 ആണ് താരത്തിന്റെ ജന്മദിനമെങ്കിലും ആഘോഷം ജൂലൈ 20 നായിരുന്നു നടന്നത്. പരിപാടിയില്‍ റീജന്‍സി കാലഘട്ടത്തിലെ വസ്ത്രധാരണത്തിലായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിയത്. നെറ്റ്ഫ്‌ളിക്‌സില്‍ വന്‍ ഹിറ്റായി മാറിയ റൈംസിന്റെ ഹിറ്റ് സീരീസ് ‘ബ്രിഡ്ജര്‍ട്ടണ്‍’ ആയിരുന്നു ബര്‍ത്ത്‌ഡേയുടെ തീം. സീരീസിലെ കഥാപാത്രങ്ങള്‍ Read More…
ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളക്കും പിരിയാന്‍ കാരണം സാമ്പത്തിക തര്‍ക്കം
ജെന്നിഫര്‍ ലോപ്പസിന്റെയും ബെന്‍ അഫ്‌ലെക്കിന്റെയും വിവാഹമോചന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ ഹോളിവുഡ് മാധ്യമങ്ങളുടെ ഇഷ്ടവിഷയം. കൊട്ടിഘോഷിക്കപ്പെട്ട പ്രണയത്തിന് ശേഷം ഇരുവരും ഇപ്പോള്‍ വേര്‍പിരിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ അവരുടെ വേര്‍പിരിയലിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും ജീവിതത്തിലെ തിരക്കുകളോടുള്ള വ്യത്യസ്ത സമീപനങ്ങള്‍ എന്നിവ കാരണം ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചതായി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎസ് റിപ്പോര്‍ട്ട് ചെയ്തതുപോലെ, ഹോളിവുഡ് ജോഡികള്‍ തമ്മിലുള്ള പിരിമുറുക്കം ആരംഭിച്ചത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അവര്‍ ”സാമ്പത്തിക” വിഷയത്തില്‍ തര്‍ക്കം തുടങ്ങിയതോടെയാണ്. ജെ ലോ അവരുടെ Read More…
ജെന്നിഫര്‍ ലോപ്പസിന്റെ സയന്‍സ് ഫിക്ഷന്‍ ഇതിഹാസം ; അറ്റ്‌ലസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
ജെന്നിഫര്‍ ലോപ്പസിന്റെ സയന്‍സ് ഫിക്ഷന്‍ ഇതിഹാസത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ‘അറ്റ്ലസ്’ ലോപ്പസ് അറ്റ്ലസ് ഷെപ്പേര്‍ഡ് ആയി അഭിനയിക്കുന്ന സിനിമയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ വിശ്വസിക്കാത്ത ഒരു ഡാറ്റ അനലിസ്റ്റായിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഒരു പുതിയ ട്രെയിലര്‍ പുറത്തിറങ്ങി, ചിത്രത്തിന്റെ കഥയെ കുറച്ച് ചെറിയ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിശയകരമായ ഒരു ഭാവി ലോകത്തെയും സിനിമ കാണിക്കുന്നുണ്ട്. നടന്‍ സിമു ലിയുവിന്റെ രൂപപ്പെടുത്തുന്ന എഐ ഭീഷണിക്കെതിരെ അറ്റ്‌ലസും എഐ റോബോട്ടും സഹകരിക്കുന്നതായി ട്രെയിലര്‍ കാണിക്കുന്നു. ലോപ്പസും റോബോട്ടും വര്‍ദ്ധിച്ചുവരുന്ന ഭീഷണികളുമായി Read More…
കൗമാരതാരങ്ങളെ വെല്ലുന്ന അടിവസ്ത്ര പരസ്യവുമായി ജെന്നിഫര്‍ ലോപ്പസ് ; നിര്‍ത്താറായില്ലേ മുത്തശ്ശീയെന്ന് ആരാധകര്‍
സാധാരണ നമ്മള്‍ വൃദ്ധ എന്ന് പറയുന്ന പ്രായത്തില്‍പോലും നടി ജെന്നിഫര്‍ലോപ്പസ് കൗമാര താരങ്ങളെ വെല്ലുന്ന നിലയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പാട്ടും സിനിമയുമായി ലോകത്തുടനീളം അനേകം ആരാധകരെ നേടിയിട്ടുള്ള 54 കാരി അടിവസ്ത്ര ബ്രാന്‍ഡായ ഇന്റ്റിമിസിമിയുമായി ചേര്‍ന്നുള്ള ഒരു കൂട്ടം ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ വന്‍ ചര്‍ച്ചയാകുന്നത്. മുന്‍വശത്ത് വില്ലുകൊണ്ട് അലങ്കരിച്ച തവിട്ടുനിറത്തിലുള്ള സോഫിയ ബാല്‍ക്കനെറ്റ് ബ്രായാണ് ഫോട്ടോകളില്‍ ഉണ്ടായിരുന്നത്. ഒരു ജോടി ഗോള്‍ഡന്‍ ഹൂപ്പ് കമ്മലും ന്യൂട്രല്‍ മേക്കപ്പും മാത്രമുള്ള ലുക്ക് മിനിമലിസ്റ്റിക് ആയിരുന്നു. Read More…
നെറ്റ്ഫ്‌ളിക്‌സ് സിനിമ ‘അറ്റ്‌ലസ്’; ജെന്നിഫര്‍ ലോപ്പസ് ബഹിരാകാശ സഞ്ചാരി- ട്രെയ്‌ലര്‍
സംഗീതപരിപാടികളും മ്യൂസിക് ആല്‍ബങ്ങളുമായി കുതിക്കുന്ന നടിയും ഗായികയുമായ ജെന്നിഫര്‍ ലോപ്പസ് സിനിമകളിലൂടെയും ആരാധകര്‍ക്ക് മുന്നില്‍ നിറഞ്ഞ സാന്നിദ്ധ്യമാകുന്നു. ഈ വര്‍ഷം ‘അറ്റ്‌ലസ്’ എന്ന നെറ്റ്ഫ്‌ളിക്‌സ് സിനിമയുമായി എത്തുകയാണ് ജെന്നി. സിനിമയുടെ ട്രെയ്‌ലര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ബഹിരാകാശ ദൗത്യത്തിലെ ഡാറ്റാ അനലിസ്റ്റായ അറ്റ്‌ലസ് ഷെപ്പേര്‍ഡ് എന്ന കഥാപാത്രമായാണ് ലോപ്പസ് ചിത്രത്തില്‍ അഭിനയിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സില്‍, ലോപ്പസ് ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി’നോട് അഗാധമായ അവിശ്വാസമുള്ള ഒരു മിടുക്കനും എന്നാല്‍ ആരോടും പ്രത്യേക താല്‍പ്പര്യം എടുക്കാത്തയാളുമായ ഡാറ്റാ അനലിസ്റ്റായിട്ടാണ് അഭിനയിക്കുന്നത്. ഒരു വിമത റോബോട്ടിനെ Read More…
‘സ്വകാര്യജീവിതത്തിലേക്ക് പരസ്പരം ഒളിഞ്ഞുനോക്കി’ ; ബെന്‍ അഫ്‌ളക്കുമായി പിരിയാനുള്ള കാരണം പറഞ്ഞ് ജെ ലോ
നീണ്ട ഇടവേളയ്ക്ക് ശേഷം ബെന്‍ അഫ്ളെക്കും ജെന്നിഫര്‍ ലോപ്പസും വീണ്ടും ഒന്നിച്ചെങ്കിലൂം ഇരുവരുടേയും ആദ്യകാല പ്രണയവും വേര്‍പിരിയലുമെല്ലാം ഹോളിവുഡിനെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു. 2022 ല്‍ ഇരുവരും വീണ്ടും വിവാഹിതരാകുകയും ഏറെ സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുകയാണ്. ഇരുവരുടേയും ഏറ്റവും പുതിയ ഡോക്യുമെന്റിറിയില്‍ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി. ”ഞാനും ബെന്നും വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് ഞങ്ങള്‍ പിരിഞ്ഞു,” ലോപ്പസ് ഡോക്യുമെന്ററിയില്‍ പറഞ്ഞു. ‘ഞങ്ങള്‍ ഒരു വലിയ കല്യാണം ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ മൂന്ന് ദിവസം മുമ്പ്, ഞങ്ങള്‍ Read More…
ഭര്‍ത്താവിനോട് മറ്റുള്ളവര്‍ ശൃംഗരിക്കുന്നത് അസൂയയുണ്ടാക്കും ; തുറന്നു സമ്മതിച്ച് ജെന്നിഫര്‍ ലോപ്പസ്
ഭര്‍ത്താവ് ബെന്‍ അഫ്‌ലെക്കുമായി മറ്റുള്ളവര്‍ ശൃംഗരിക്കുന്നത് തനിക്ക് അസൂയയുണ്ടാക്കുന്ന കാര്യമാണെന്ന് സമ്മതിച്ച് ഹോളിവുഡ് നടിയും പാട്ടുകാരിയുമായ ജെന്നിഫര്‍ ലോപ്പസ്. തന്റെ പുതിയ ആല്‍ബമായ ദിസ് ഈസ് മി… യുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. തന്റെ ഭര്‍ത്താവിന്റെ കാര്യം പറയുമ്പോള്‍ തനിക്ക് ഇപ്പോഴും അസൂയ തോന്നുന്നുവെന്ന് ഗായിക സമ്മതിച്ചു. മെറ്റ് ഗാല കോ-ചെയര്‍ ആയി പ്രഖ്യാപിക്കപ്പെട്ട ലോപ്പസിന് ബെന്നിന്റെ കാര്യത്തില്‍ ഒരു അപവാദങ്ങളും നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ തന്റെ മുന്‍ ഭാര്യ ജെന്നിഫര്‍ ഗാര്‍ണറോട് ജെ ലോയ്ക്ക്് ‘അസൂയ’ Read More…
ജെന്നിഫര്‍ ലോപ്പസിന്റെ സിനിമയ്ക്ക് നോ പറഞ്ഞ് ടെലിവിഷന്‍ റിയാലിറ്റി താരം കോള്‍ കര്‍ദാഷിയന്‍
ഹോളിവുഡ് സൂപ്പര്‍താരവും പാട്ടുകാരിയുമായ ജെന്നിഫര്‍ ലോപ്പസിന്റെ പുതിയ സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണത്തിന് നോ പറഞ്ഞ് ടെലിവിഷന്‍ താരവും ഫാഷന്‍ ഐക്കണുമായ കോള്‍ കര്‍ദാഷിയാന്‍. ജെന്നിഫര്‍ ലോപ്പസ് തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ദിസ് ഈസ് മി … നൗ’ എന്ന ചിത്രത്തിലേക്കായിരുന്നു ക്ഷണം. എന്നാല്‍ ആരും കൊതിക്കുന്ന ക്ഷണം പക്ഷേ താരം നിരസിച്ചു. ഭര്‍ത്താവ് ബെന്‍ അഫ്‌ലെക്കും അവളുടെ ദീര്‍ഘകാല സുഹൃത്ത് ജെയ്ന്‍ ഫോണ്ടയുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊളംബിയന്‍ ഐക്കണ്‍ സോഫിയ വെര്‍ഗാര, ‘നോപ്പ്’ താരം Read More…