അവതാരകരായ ജീവ ജോസഫും അപർണ തോമസും വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്ക് ഒടുവിൽ അപർണയുടെ പ്രതികരണത്തിലൂടെ സ്ഥിരീകരണം. ഇരുവരും അകൽച്ചയിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും രണ്ടുപേരും ഇക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു. എന്നാൽ, തന്റെ മുപ്പത്തിരണ്ടാം ജന്മദിനത്തിൽ അപർണ പങ്കുവെച്ച കുറിപ്പും അതിനു താഴെ വന്ന കമന്റുകൾക്ക് നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചകൾക്ക് വഴിതുറന്നത്. ‘ഹലോ 32.. പാഠങ്ങളുടെയും വളർച്ചയുടെയും കരുത്തിന്റെയും ഒരു വർഷം. എന്നെത്തന്നെ വിശ്വസിക്കാനും, എന്റെ ഊർജം കാത്തുസൂപക്ഷിക്കാനും, തുടർന്നും മുന്നോട്ട് പോകാനും ഞാൻ പഠിച്ചു. Read More…

