ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ ജോസഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം ആണ് നായകനായി അഭിനയിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ്, ജീത്തു ജോസഫ് നേതൃത്വം നൽകുന്ന ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകൾ ഒരുമിച്ചു നിർമ്മിക്കുന്ന Read More…
Tag: jeethu joseph
കൂമന് ശേഷം ആസിഫ് അലി – ജിത്തു ജോസഫ് ടീം!! ‘മിറാഷ്’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്നു. ‘മിറാഷ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ഈ മാസം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നത് ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരാണ്. സെവൻ വൺ സെവൻ പ്രൊഡക്ഷൻസിന്റെയും ബെഡ് ടൈം സ്റ്റോറിസിന്റെയും സഹകരണത്തോടെ E4 എക്സ്പീരിമെൻ്റ്‌സും നാദ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്താ, ജതിൻ എം സേതി, സി വി Read More…
മോഹൻലാലിന്റെ ജീത്തു ജോസഫ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു
മലയാളത്തില്‍ വമ്പന്‍ പ്രദര്‍ശന വിജയ നേടിയ മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. കമൽഹാസൻ, വെങ്കിടേഷ്, അജയ് ദേവ്ഗൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തമിഴിലും കന്നഡയിലും ഹിന്ദിയിലും റീമേക്ക് ചെയ്ത ശേഷം ദൃശ്യം ഇനി ഇംഗ്ലീഷിലും റീമേക്ക് ചെയ്യുന്നു. നേരത്തെ ചിത്രത്തിന്റെ ചൈനീസ് അഡാപ്റ്റേഷനും നടന്നിരുന്നു. മോഹൻലാൽ , മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ മലയാളം ചിത്രം 2013ലാണ് റിലീസായത്. മോഹൻലാലിന്റെ കഥാപാത്രമായ ജോർജ്ജ്കുട്ടിയും Read More…
ഗംഭീര മേക്കോവറിൽ ആസിഫ് അലി; ജിത്തു ജോസഫ് ചിത്രം “ലെവൽ ക്രോസ് മോഷൻ പോസ്റ്റർ
സൂപ്പർ ഹിറ്റ് ചിത്രം “കൂമൻ”നു ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം ” ലെവൽ ക്രോസ് ” ന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹൻലാൽ നായകനായെത്തുന്ന “റാം” ന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് Read More…
സൂപ്പർഹിറ്റ് ‘നേരി’നുശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രം
“നേര് ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് പോസ്റ്റർ ജനുവരി 2ന്. പുറത്തിറങ്ങും. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹൻലാൽ നായകനായി എത്തുന്ന റാം എന്ന ചിത്രത്തിന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രം ആയിരിക്കും ഇത്. ചിത്രത്തിന്റെ സംവിധായകൻ ജിത്തു ജോസഫിന്റെ തന്നെ പ്രധാന സംവിധാന സഹായിയായിരുന്ന ശിഷ്യൻ കൂടിയായ അർഫാസ് അയ്യൂബാണ്. Read More…
‘നേരിന് വേണ്ടി ജീത്തുസര്‍ ചെയ്യിപ്പിച്ച സ്‌കെച്ച്’ ; മോഹന്‍ലാലിന്റെ ക്യാരക്ടര്‍ ലുക്ക് പങ്കുവെച്ച് സേതു
മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് നേര്. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുക്കെട്ട് വീണ്ടുമൊന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത്. ആദ്യ ഷോ കഴിയുമ്പോള്‍ എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. വലിയ ഒരിടവേളയ്ക്ക് ശേഷം പഴയ മോഹന്‍ലാലിനെ തിരിച്ചുകിട്ടി എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമയായ ചിത്രത്തില്‍ വിജയമോഹന്‍ എന്ന വക്കീല്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ജീത്തു ജോസഫിന്റെ മനസ്സില്‍ ഉണ്ടായിരുന്ന വിജയമോഹന്റെ രൂപം കണ്‍സെപ്റ്റ് Read More…
‘നേരി’ ന്റെ പ്രൊമോഷനിടെ മാധ്യമപടയ്‌ക്കൊപ്പം സെല്‍ഫി വീഡിയോയുമായി മോഹന്‍ലാല്‍
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍, വില്ലനായെത്തി മലയാളത്തിന്റെ സ്വന്തം നായകനായി മാറിയ അദ്ദേഹത്തെ ലോകത്തിലെ ചരിഞ്ഞ അദ്ഭുതമെന്നാണ് ആരാധകര്‍ വിളിയ്ക്കുന്നത്. ഇന്ന് കോടികളുടെ താരമൂല്യമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനുള്ളത്. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ നേരിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയ്ക്കിടയില്‍ മോഹന്‍ലാല്‍ പകര്‍ത്തിയ സെല്‍ഫി വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. കൊച്ചിയിലാണ് മോഹന്‍ലാലിന്റെ നേരിന്റെ പ്രമോഷനായുള്ള വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചത്. എന്റെ ഓണ്‍ലൈന്‍ മീഡിയ സുഹൃത്തുക്കള്‍ക്കൊപ്പം എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മോഹന്‍ലാല്‍ Read More…
ജീത്തു ജോസഫ് -മോഹൻലാൽ ചിത്രം നേര് പോസ്റ്റർ പുറത്ത്, ഡിസംബർ21ന് പ്രദർശനത്തിന്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് – എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. വക്കീൽ വേഷത്തിലുള്ള മോഹൻലാലിന്റെ ഒരു ലുക്ക് അതാണ് പോസ്റ്ററിൽ ചേർത്തിരിക്കുന്നത്.കോടതി മുറിക്കുള്ളിലാണ് ഈ ചിത്രത്തിന്റെ ഏറെയും ഭാഗങ്ങൾ. നടക്കുന്നത്. ഒരു കേസിന്റെ നീതിക്കായി രണ്ടു വക്കീലന്മാരും സഹായികളും നീതി നിർവഹണം നടത്തുന്ന നിയമപാലകരും ഒത്തുകൂടിയിരിക്കുന്നു. കോടതി മുറി പിന്നെ നിയമയുദ്ധത്തിന്റെ അങ്കക്കളരിയായി മാറുകയാണ്നീതിക്കായി രണ്ടു വക്കീലന്മാർ അങ്ങേയറ്റം വാദിച്ചു കൊണ്ട് കോടതി Read More…
‘നുണക്കുഴി’യുമായി ബേസിൽ- ജീത്തു ജോസഫ് കൂട്ട്കെട്ട്, ഷൂട്ടിംഗ് ആരംഭിച്ചു
ജീത്തു ജോസഫും ബേസിൽ ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രം ‘നുണക്കുഴി ‘ ഷൂട്ടിംഗ് ആരംഭിച്ചു. വെണ്ണല ലിസ്സി ഫാർമസി കോളേജിൽ നടന്ന പൂജക്ക് ശേഷമാണു ഷൂട്ടിംഗ് തുടങ്ങിയത്. കുറച്ചു നാളുകൾക്കു മുൻപ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട ‘ നുണക്കുഴിയുടെ ‘ ടൈറ്റിൽ ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.കെ ആർ കൃഷ്ണകുമാറാണ് ‘നുണക്കുഴി’ യുടെ തിരക്കഥ ഒരുക്കുന്നത്. ‘കൂമൻ ‘ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ ആർ കൃഷ്ണകുമാറും ഒന്നിക്കുന്നു എന്ന Read More…