Featured Movie News

വിജയ് സേതുപതിയുടെ അമ്പതാം ചിത്രം, ആരാധകരെ ത്രില്ലടിപ്പിക്കുന്ന പോസ്റ്ററുകള്‍ പുറത്തുവിട്ട് മക്കള്‍സെല്‍വന്‍

ലോകം മുഴുവന്‍ പണംവാരി മുന്നേറുന്ന ജവാന്റെ വിജയത്തിന്റെ തിളക്കത്തിലാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. നടന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷം കിട്ടുന്ന വാര്‍ത്തകളാണ് തമിഴ്‌സിനിമാ വേദിയില്‍ നിന്നും കേള്‍ക്കുന്നത്. നായകനൊപ്പം തത്തുല്യ പ്രാധാന്യമുള്ള തുടര്‍ച്ചയായ വില്ലന്‍ വേഷങ്ങള്‍ക്ക് ശേഷം വിജയ് സേതുപതി നായകനാകുന്ന പുതിയ സിനിമ വരുന്നു. ഇത് താരത്തിന്റെ അമ്പതാം ചിത്രം കൂടിയാണ്. തന്റെ അമ്പതാം ചിത്രമായ ‘മഹാരാജ’യിലൂടെ ആരാധകരുടെ ഇഷ്ടപ്പെട്ട വേഷത്തിലൂടെ മടങ്ങിവരവ് ആഘോഷിക്കാനാണ് തീരുമാനം. സെപ്തംബര്‍ 10 ന് പുറത്തുവന്ന Read More…

Movie News

ഇതാണ് ജവാനിലെ രണ്ടാമത്തെ ഷാരുഖ് ഖാന്‍

ജവാന്‍ ചിത്രത്തില്‍ ഷാരുഖ് ഖാന്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത്. ഡബിള്‍ റോള്‍ ചെയ്യുക എന്നാല്‍ അത് അത്ര എളുപ്പമുള്ള കാര്യമല്ല. ജവാനില്‍ ഷാരുഖിന്റെ അപരനായി എത്തിയത് പ്രശാന്ത് വാല്‍ഡെയാണ്. പ്രശാന്ത് 17 വര്‍ഷമായി ഷാരുഖിന്റെ ബോഡി ഡബിളായി പ്രവര്‍ത്തിക്കുന്നു. വളരെ പ്രായമുള്ളതും വളരെ ചെറുപ്പക്കാരനുമായ രണ്ട് കഥാപാത്രങ്ങളെയാണ് ഷാരുഖ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതു കൊണ്ട് തന്നെ ഒരു ദിവസം രണ്ട് ലുക്കുകള്‍ മാത്രമാണ് ചിത്രീകരിച്ചത് എന്ന് പ്രശാന്ത് പറയുന്നു. ഷാരുഖാന്റെ അപരനാകുന്ന ഒരു വീഡിയോയും പ്രശാന്ത് പങ്കുവിട്ടച്ചട്ടുണ്ട്.

Movie News

ജവാന്‍, ഹോളിവുഡിലെ ഏറ്റവും വലിയ ഓപ്പണര്‍: ആദ്യദിനം 129 കോടി, രണ്ടാം ദിനം 200 കോടി

ഷാരുഖ് ചിത്രം ജവാനായുള്ള കാത്തിരിപ്പ് വെറുതെ ആയില്ല. ആദ്യ ദിനം തന്നെ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ലോകമെമ്പാടുമായി 10000 തിയേറ്ററുകളില്‍ റിലിസ് ചെയ്ത ചിത്രം ആദ്യ ദിവസം 129 കോടി കളക്ട് ചെയ്തു എന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് ബോളിവുഡിലെ എക്കാലത്തേയും വലിയ ഓപ്പണറാണ്. രണ്ടാം ദിനം സിനിമയുടെ കളക്ഷന്‍ 200 കോടി കടന്നു. ഇന്ത്യയില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയത് 75 കോടി രൂപയാണ്. ജവാന്‍ ഓസ്‌ട്രേലിയയില്‍ 40,000 AUD നേടിയതോടെ ഓസ്‌ട്രേലിയന്‍ ബോക്‌സ് Read More…

Movie News

ജവാനില്‍ അഭിനയിക്കാന്‍ നയന്‍താരയ്ക്കും വിജയ് സേതുപതിക്കും എത്ര രൂപ കിട്ടി ?

ഇന്ത്യ സിനിമകളില്‍ അടുത്ത കാലത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം നല്‍കിയ ചിത്രങ്ങളില്‍ ഒന്നാണ് ജവാന്‍. റിലീസ് ചെയ്ത് ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഷാരുഖ് ഖാനാണ് ജവാനില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഷാരൂഖിെനാപ്പം നിരവധി താരങ്ങളും ജവാനില്‍ അണിനിരന്നു. നയന്‍താര, വിജയ് സേതുപതി, പ്രിയമണി, യോഗി ബാബു, ജാഫര്‍ സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ ഉണ്ടായിരുന്നു. ജവാനില്‍ താരങ്ങള്‍ ലഭിച്ച പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഹിന്ദിയില്‍ നയന്‍തരയുടെ ആദ്യ ചിത്രമാണ് ഇത് എങ്കിലും ഇതിനോടകം തമിഴില്‍ Read More…

Movie News

ജവാന്റെ വിജയത്തിന് പിന്നാലെ നയന്‍താരയുടെ കൈപിടിച്ച് വിഘ്‌നേഷ് ശിവന്‍

നയന്‍താരയുടെ ആദ്യ ഹിന്ദി ചിത്രമായ ജവാന്‍ റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് താരം. ഷാരുഖ് ഖാന്‍ നായകനായി എത്തുന്ന ജവാനില്‍ നയന്‍താര വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 7 ന് മുംബെയില്‍ വച്ച് നടന്ന ജവാന്റെ പ്രത്യേക സ്‌ക്രിനിങില്‍ നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും പങ്കെടുത്തു. പിന്നാലെ ഇരുവരും മുംബൈ വിമാനത്താവളത്തില്‍ കൈകോര്‍ത്ത് നടക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.ലോകമെമ്പാടുമായി 10000 സ്‌ക്രീനുകളിലാണ് ജവാന്‍ ആദ്യ ദിനം റിലീസ് ചെയ്തിരിക്കുന്നത്. മുംബൈയില്‍ നടന്ന Read More…

Featured Movie News

റിലീസ് ചെയ്തത് 10000 സ്‌ക്രീനുകളില്‍: ജവാന്‍ ഷാരുഖാന്റെ ഏറ്റവും വലിയ റിലീസ്

ആരാധകര്‍ കാത്തിരുന്ന ഷാരുഖ് ഖാന്‍ ചിത്രം ജവാന്‍ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. അറ്റ്‌ലി സംവിധാനം ചെയ്ത ജവാനിലൂടെ ഷാരുഖ് ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് തിരികെയെത്തുമ്പോള്‍ രാജ്യത്തുടനീളം സജീവമായി ചിത്രത്തിന്റെ പ്രീ ബുക്കിങ് നടന്നിരുന്നു. ചിത്രം നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജവാന്റെ വാരാന്ത്യ അഡ്വാന്‍സ് ഏകദേശം 50 കോടി രൂപയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്താന്റെ മൊത്തത്തിലുള്ള അഡ്വാന്‍സ് 54 കോടി രൂപയായിരുന്നു. രാവിലെ 5 മണിക്കും 6 മണിക്കും രാജ്യത്തുടനീളം ഷോകളുണ്ടായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി Read More…

Featured Movie News

ഞെട്ടിച്ച് ഷാരൂഖിന്റെ ജവാനും; ഓപ്പണിംഗ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു; മുന്‍കൂര്‍ ബുക്കിംഗില്‍ 8.98 കോടി

പത്താന് പിന്നാലെ ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാനും വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ സിനിമയുടെ മുന്‍കൂര്‍ ബുക്കിംഗിന് വന്‍ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. പുറത്തു വരുന്ന കണക്കുകള്‍ ‘പഠാന്റെ’ ഓപ്പണിംഗ് റെക്കോര്‍ഡുകള്‍ക്ക് സമാനമാണ്. 2ഡി, ഐമാക്‌സ് ഫോര്‍മാറ്റുകളിലായി ഹിന്ദി ഷോയ്ക്കായി 2.6 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചു, തമിഴിലും തെലുങ്കിലും ഏകദേശം 4700 ടിക്കറ്റുകള്‍ വിറ്റഴിച്ചതായി സാക്‌നില്‍ക് പറയുന്നു. ‘ജവാന്‍’ ഇതുവരെ 271176 ടിക്കറ്റുകള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞുവെന്നും മുന്‍കൂര്‍ ബുക്കിംഗില്‍ 8.98 കോടി രൂപ സിനിമ നേടിയെന്നും Read More…

Featured Movie News

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ജവാന്റെ ട്രെയിലര്‍

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഷാരുഖ് നായകനാകുന്ന ജവാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന്‍ രംഗങ്ങള്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം നയന്‍താരയും പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നു. നയന്‍താരയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ് ജവാന്‍. കൂടാതെ ദീപിക പദുക്കോണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാരുഖിനെ കൂടാതെ വിജയ് സേതുപതിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പത്താന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന അടുത്ത ഷാരുഖ് ചിത്രമാണ് ജവാന്‍. ആക്ഷനും വൈകാരികതയും നിറഞ്ഞു നില്‍ക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സെപ്റ്റംബർ Read More…