Sports

ഈ ബുംറെയുടെ ഒരു കാര്യം…ജന്മദിനത്തില്‍ ഡെക്കായി… പക്ഷേ ഈ കലണ്ടര്‍ വര്‍ഷം 50 വിക്കറ്റ് നേടി

ഓവലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ ഒരു റെക്കോഡല്ല. രണ്ടു റെക്കോഡാണ് ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറെ നേടിയത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കായുള്ള രണ്ടാം ടെസ്റ്റ് അരങ്ങേറിയത് ബുംറെയുടെ 31-ാം ജന്മദിനത്തില്‍ ആയിരുന്നു. ബര്‍ത്തേഡേ ഗിഫ്റ്റായി താരത്തിന് ആദ്യം കിട്ടിയത് ഡക്കിന് പുറത്താകുക എന്ന ദുര്‍വ്വിധിയായിരുന്നു. പിങ്കുബോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായ ബുംറെ തന്റെ ജന്മദിനത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഡക്കിന് പുറത്താകുന്ന നാലാമത്തെ ഇന്ത്യാക്കാരനായിട്ടാണ് മാറിയത്. മുന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററായ സയ്യിദ് കിര്‍മാണിയാണ് ജന്മദിനത്തില്‍ ഡക്ക് റെക്കോര്‍ഡ് Read More…

Featured Sports

കോഹ്ലിയ്ക്ക് ഭയമുള്ള ബൗളര്‍ ; 15പന്തുകള്‍ നേരിട്ടപ്പോള്‍ 4 തവണയും കുറ്റിതെറിച്ചു…!

ഇന്ത്യന്‍ ക്രിക്കറ്റിലെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട്‌കോഹ്ലിയെ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിട്ടാണ് കണക്കാക്കുന്നത്. ടെക്‌നിക്കും സ്‌കില്ലും കായികക്ഷമതയും ഒരുപോലെ മെയ്‌ന്റെയ്ന്‍ ചെയ്ത് കൊണ്ടുപോകുന്ന കോഹ്ലി ക്രിക്കറ്റ്് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പല റെക്കോഡും കോഹ്ലി തകര്‍ക്കുമെന്നും കരുതുന്നു. എന്നാല്‍ കോഹ്ലിയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു ബൗളറുണ്ട്. അത് മറ്റാരുമല്ല നമ്മൂടെ സ്വന്തം ബൂംറെ. ജസ്പ്രീത് ബുംറെയുടെ 15 പന്തുകള്‍ നേരിട്ടപ്പോള്‍ കോഹ്ലി വീണുപോയത് നാലു തവണയാണ്. ഒരു പന്താകട്ടെ അദ്ദേഹത്തിന്റെ പാഡില്‍ തട്ടുകയും ചെയ്തു. Read More…

Sports

ബംഗ്‌ളാദേശിനെ വിറപ്പിച്ച് ആദ്യ ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് ; ബുംറെ 400 വിക്കറ്റ് ക്ലബ്ബില്‍

ലോകത്തെ ഒന്നാംനിര ബൗളര്‍മാരുടെ പട്ടികയിലാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറെയെന്ന് ലോകത്തുടനീളമുള്ള ക്രിക്കറ്റ് വിദഗ്ദ്ധര്‍ വിലയിരുത്തിയിട്ടുണ്ട്. ബംഗ്‌ളാദേശിനെതിരേ ചെന്നൈയില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബുംറെ തന്റെ കരിയറിലെ ഒരു നാഴികക്കല്ല്് പിന്നിട്ടിരിക്കുകയാണ്. ബംഗ്‌ളാദേശിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറെ ക്രിക്കറ്റില്‍ 400 വിക്കറ്റുകളെന്ന നേട്ടമുണ്ടാക്കി. ആദ്യദിവസം ഇന്ത്യന്‍ ഇന്നിംഗ്‌സിനെ പന്തുകൊണ്ട് വിറപ്പിച്ച ബംഗ്‌ളാദേശ് ബൗളര്‍ ഹസന്‍ മഹ്മുദാണ് ബുംറെയുടെ നാനൂറാം വിക്കറ്റിലെ ഇര. ഉജ്വല ഫോമില്‍ പന്തെറിഞ്ഞ ബുംറെ ആദ്യ ഓവറില്‍ ബംഗ്‌ളാദേശ് ഓപ്പണര്‍ ശദ്മാന്‍ Read More…

Sports

‘എന്റെ സ്മാഷ് താങ്ങാന്‍ ബുമ്രയ്ക്കാവില്ല’; പരിഹസിച്ച താരത്തിന്റെ വായടപ്പിച്ച് സൈന

ബാഡ്മിന്റനാണോ ക്രിക്കറ്റാ​ണോ മികച്ച കളി എന്നതിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിലുയര്‍ന്ന ചര്‍ച്ചയില്‍ തന്നെ ചൊടിപ്പിച്ച കമന്റിന് തക്ക മറുപടികൊടുത്ത് ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍. കല്‍ക്കത്തയുടെ ബാറ്റര്‍ അങ്ക്രിഷ് രഘുവംശിയുടെ കമന്റാണ് സൈനയെ ചൊടിപ്പിച്ചത്. ‘മണിക്കൂറില്‍ കിലോമീറ്റര്‍ വേഗതയില്‍ ബുമ്ര ബൗണ്‍സര്‍ എറിഞ്ഞാല്‍ അവരെന്ത് ചെയ്യും? ‘ ഇതായിരുന്നു അങ്ക്രിഷിന്റെ പോസ്റ്റ്. എന്നാല്‍ ട്വീറ്റില്‍ വിവാദം കത്തിപ്പടര്‍ന്നു. തുടര്‍ന്ന് അങ്ക്രിഷ് പോസ്റ്റ് വിവദ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് തടിതപ്പി. തന്റേത് പക്വതയില്ലാത്ത തമാശയായിപ്പോയെന്നും ഖേദിക്കുന്നുവെന്നുമായിരുന്നു അങ്ക്രിഷിന്റെ Read More…

Sports

ധോണിയോ കോഹ്ലിയോ രോഹിത്തോ ഏറ്റവും മികച്ച നായകന്‍ ; ജസ്പ്രീത് ബുംറെയുടെ മറുപടി ഞെട്ടിച്ചു…!

ഇന്ത്യന്‍ ടീം ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ എന്നാണ് ജസ്പ്രീത് ബുംറെയെക്കുറിച്ചുള്ള വിശേഷണം. കുറച്ച് നാളുകൊണ്ട് ടീംഇന്ത്യയില്‍ വിലപ്പെട്ട കളിക്കാരനായി മാറിയ ബുംറെ ഇന്ത്യന്‍ ടീമിന്റെ നായകനായും മാറിയിട്ടുണ്ട്. എംഎസ് ധോണിക്ക് കീഴില്‍ രാജ്യത്തിനായി അരങ്ങേറിയ ബുംറെ കോഹ്ലിക്കും രോഹിതിനും കീഴിലാണ് മികച്ച താരമായി ഉയര്‍ന്നുവന്നത്. അടുത്തിടെ ഇന്ത്യയെ ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ ഇന്ത്യയുടെ ഏറ്റവും മികച്ച നായകനെ തെരഞ്ഞെടുക്കാനുള്ള ചോദ്യത്തോട് ബുംറെയുടെ പ്രതികരണം രസകരമായിരുന്നു. എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്റെ Read More…