കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ അവരുടെ ഗ്രാമത്തില്‍ നിന്ന് 17 പേര്‍ ‘അജ്ഞാതമായ കാരണങ്ങളാല്‍’ മരിച്ചതോടെ രജൗരി പട്ടണത്തില്‍ 370 ഗ്രാമവാസികളെയാണ് ക്വാറന്റൈനിലേക്ക് മാറ്റിയത്. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ഗ്രാമം കഴിഞ്ഞ ഡിസംബറിന് ശേഷമാണ് കൂട്ടമരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. കൂട്ടമരണം കണ്ടതോടെ ഗ്രാമം സന്ദര്‍ശിച്ച് സാമ്പിളുകള്‍ ശേഖരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രധാന ലാബുകളില്‍ പരിശോധന നടത്തിയപ്പോള്‍ കിട്ടിയഫലം വിദഗ്ദ്ധരേയൂം സ്തംഭിപ്പിച്ചിരുന്നു. കീടനാശിനികളിലും ഉപയോഗിക്കുന്ന ഓര്‍ഗാനോഫോസ്‌ഫേറ്റ് രാസവസ്തുക്കള്‍ മൂലമുണ്ടാകുന്ന വിഷാംശമാണ് രോഗത്തിന് കാരണമെന്ന് കണ്ടെത്തിയിരിക്കുകയാണ്. മരണത്തിന് സമാനമായ Read More…