Featured Hollywood

ജെയിംസ്ബോണ്ടിന്റെ ‘സൃഷ്ടി’യില്‍ തര്‍ക്കം; ആമസോണും ബ്രോക്കോളിയും തമ്മില്‍ കിടമത്സരം

ലോകത്തെ ഏറ്റവും ആകര്‍ഷണീയനും സുന്ദരനും അതേസമയം അപകടകാരിയുമായ ചാരന്‍ ജെയിംസ്ബോണ്ട് 007 നെ സ്വന്തമാക്കാന്‍ അണിയറയില്‍ വന്‍ മത്സരം. ലോകത്തുടനീളമുള്ള ആരാധകര്‍ അടുത്ത ബോണ്ട് ചിത്രത്തിനായി കാത്തിരിക്കുമ്പോള്‍ സിനിമാ പരമ്പരകളുടെയും പുസ്തകങ്ങളുടെയും അവകാശം സ്വന്തമാക്കിയ ആമസോണും കഥാപാത്രത്തിന്റെയും കഥയുടെയും സൃഷ്ടിപരമായ നിയന്ത്രണം കൈവശമുള്ള ബ്രൊക്കോളി കുടുംബവും തമ്മിലാണ് പോര് നടക്കുന്നത്. വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ബാര്‍ബറ ബ്രോക്കോളിയും ആമസോണും തമ്മില്‍ കടുത്ത കിടമത്സരത്തിലാണ്. ബ്രോക്കോളി ബോണ്ടിന്റെ പ്രധാന നിര്‍മ്മാതാവും കഥാപാത്രത്തിന്റെ ചരിത്രത്തിലെ ഒരു Read More…

Hollywood

ഗ്‌ളാമര്‍ താരങ്ങള്‍ ; നിങ്ങള്‍ക്കിഷ്ടപ്പെട്ട ബോണ്ട്‌സുന്ദരി ആരാണ്?

ജെയിംസ്‌ബോണ്ട് 007 എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആരാധകരുടെ മനസ്സുകളില്‍ ഓടിയെത്തുന്നത് പിയേഴ്‌സ് ബ്രോസ്‌നന്റെ രൂപമാണ്. 90 കളില്‍ 007 സിനിമകളില്‍ വന്‍ വിജയമായ ജെയിംസ്‌ബോണ്ട് ചിത്രങ്ങളില്‍ ഭൂരിഭാഗവും പിയേഴ്‌സ് ബ്രോസ്‌നന്‍ നായകനായുള്ളതാണ്. പിയേഴ്‌സ് ബ്രോസ്‌നന്റെ ജെയിംസ്‌ബോണ്ട് ചിത്രങ്ങളില്‍ നായികമാരാകാന്‍ എത്തിയത് മിക്കവരും ഹോളിവുഡിലെ ഒന്നാം നമ്പര്‍ സുന്ദരിമാരായിരുന്നു. ഗോള്‍ഡന്‍ ഐ 1995 ല്‍ ഗോള്‍ഡന്‍ ഐയില്‍ അഭിനയിച്ച ഫാംകേ ജെന്‍സണായിരുന്നു ഇതില്‍ ഒരാള്‍. ഫൈറ്റര്‍ പൈലറ്റായ സീനിയാ ഓനാട്ടോപ്പ് എന്ന റഷ്യന്‍ വില്ലത്തിയാതതാണ് ഫാംകേ സിനിമയില്‍ Read More…

Hollywood

സാഹസികത, കാമുകിമാര്‍, ചാരപ്പണി; സിനിമയിലെ ജയിംസ് ബോണ്ടിന് മാതൃകയായ ‘യഥാര്‍ത്ഥ 007’ ആരാണ് ?

ചാരവൃത്തിയുടെയും ഗൂഢാലോചനയുടെയും ലോകത്ത് ജെയിംസ് ബോണ്ടിനെപ്പോലെ ശ്രദ്ധയും പ്രശംസയും നേടുന്ന സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍ കുറവാണ്. ഇയാന്‍ ഫ്‌ലെമിംഗ് സൃഷ്ടിച്ച ബോണ്ട്, അപകടത്തിന്റെയും സാഹസികതയുടേയും പ്രണയത്തിന്റെയും പ്രതീകമായ ചാരന്‍. എന്നാല്‍ ഈ ഐതിഹാസിക കഥാപാത്രത്തിന് പിന്നിലെ പ്രചോദനം ഒരു ഡൊമിനിക്കന്‍ നയതന്ത്രജ്ഞനും പ്ലേബോയ്, റേസ്‌കാര്‍ ഡ്രൈവറുമാണെന്ന് എത്രപേര്‍ക്കറിയാം? ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ സാന്‍ ഫ്രാന്‍സിസ്‌കോ ഡി മക്കോറിസില്‍ 1909 ജനുവരി 22-ന് ജനിച്ച പോര്‍ഫിരിയോ റൂബിറോസ എന്നയാളാണ് ലോകസിനിമയിലെ ഏറ്റവും പ്രശസ്തനായ സ്‌പൈയുടെ നിഴല്‍രൂപം. കാറ്റലോണിയയിലേക്കും ഇറ്റലിയിലേക്കും വേരുകളുള്ള ഒരു Read More…

Hollywood

ബോണ്ടാകാനുള്ള മത്സരത്തില്‍ ബ്രിട്ടീഷ് നടന്‍ ആരോണ്‍ ബ്രണ്ടനും; ഓഫറുമായി താരത്തിന് പിന്നാലെ നിര്‍മ്മാതാക്കള്‍

ഒന്നര പതിറ്റാണ്ടിന് ശേഷം ലോകസിനിമയിലെ ഏറ്റവും പ്രശസ്തനായ സീക്രട്ട് ഏജന്റ് ജെയിംസ്‌ബോണ്ട് 007 വേഷത്തില്‍ നിന്നും ദാനിയേല്‍ ക്രെയ്ഗ് പടിയിറങ്ങുമ്പോള്‍ പുതിയബോണ്ട് ആരാകുമെന്നാണ് ആരാധകരുടെ ആകാംഷ. ബ്രിട്ടീഷ് നടന്‍ ആരോണ്‍ ബ്രെണ്ടന്‍ ടെയ്‌ലര്‍ പുതിയ ബോണ്ടായേക്കുമെന്ന് കരുതുന്നു. സ്‌പൈ ത്രില്ലര്‍ സിനിമകള്‍ നിര്‍മ്മിക്കുന്ന ഇയോണ്‍ പ്രൊഡക്ഷന്‍സ് ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ യുവതാരം ആരോണ്‍ വരുമെന്നും അദ്ദേഹം ബോണ്ടാകാന്‍ ഓഫര്‍ സ്വീകരിച്ചാല്‍ ചിത്രീകരണം ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ ഹോളിവുഡ് സ്‌ട്രൈക്കുകള്‍ കാരണം അടുത്ത ബോണ്ട് ചിത്രം Read More…

Hollywood

ജേക്കബ് എലോര്‍ഡി പുതിയ ബോണ്ടാകാനെത്തുമോ? താന്‍ റെഡിയാണെന്ന് താരത്തിന്റെ പ്രതികരണം

വിജയം ആസ്വദിക്കുന്ന തിരക്കിലാണ് ഓസ്‌ട്രേലിയന്‍ നടന്‍ ജേക്കബ് എലോര്‍ഡി. ‘പ്രിസില്ല’യില്‍ എല്‍വിസ് പ്രെസ്ലിയായി അഭിനയിച്ച താരത്തിന്റെ ‘സാള്‍ട്ട്‌ബേണിന്റെ’ തിയേറ്റര്‍ റിലീസ് അടുത്തിടെയായിരുന്നു. രണ്ടു സിനിമകളും വിജയമായതോടെ ഹോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്ന താരത്തിന്റെ പുതിയ പ്രൊജക്ടുകളെ കുറിച്ച് വലിയ ഊഹാപോഹങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.താരത്തിന്റെ അടുത്ത വര്‍ഷത്തേക്കുള്ള പ്ലാനില്‍ ലോകപ്രശസ്ത ചാരന്‍ ജെയിംസ് ബോണ്ട് 007 നും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ ഒരു പ്രഖ്യാപനവും വന്നിട്ടില്ല. ഓഡിഷനുകള്‍ വരുമ്പോള്‍ പ്രൊജക്ടുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ Read More…

Hollywood

ഫാംകി ജെന്‍സണ് ഒടിടിയില്‍ വന്‍ നേട്ടം; ആരുമറിയാതെ റിലീസ് ചെയ്ത ലോക്ക്ഡ് ഇന്‍ നെറ്റ്ഫ്‌ളിക്‌സില്‍ ടോപ് വണ്‍

1995 ലെ ജെയിംസ്‌ബോണ്ട് ചിത്രം ഗോള്‍ഡന്‍ ഐയും 2008 ല്‍ പുറത്തുവന്ന ലിയാം നീല്‍സന്റെ ടേക്കണിലുമെല്ലാം നായികയായി രംഗത്ത് വന്ന ഫാംകി ജെന്‍സണ് ഒടിടിയില്‍ വന്‍ നേട്ടം. നെറ്റ് ഫ്‌ളിക്‌സില്‍ അധികം പരസ്യമൊന്നുമില്ലാതെ നവംബര്‍ 1 ന് റിലീസ് ചെയ്ത ‘ലോക്ക്ഡ് ഇന്‍’ നെറ്റ്ഫ്‌ളിക്‌സിലെ ചാര്‍ട്ടില്‍ നമ്പര്‍ വണ്ണായി. സിനിമ വന്ന് വെറും അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണ് ടോപ്‌ടെന്നില്‍ ഒന്നാമത് എത്തിയത്. ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ 5 വരെ 28.8 ദശലക്ഷം കാഴ്ചക്കാര്‍ കണ്ട സിനിമ ഇപ്പോള്‍ Read More…

Featured Hollywood

ജെയിംസ് ബോണ്ടിനെ കണ്ടെത്തുന്നതിനേക്കാള്‍ വെല്ലുവിളി സിനിമയിലെ വില്ലനെ കണ്ടെത്തല്‍

ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ ഹോളിവുഡ് ആരാധകര്‍ക്ക് എക്കാലവും കാഴ്ചാ വസന്തമാണ്. കുറ്റാന്വേഷണത്തിനൊപ്പം ഞെട്ടിപ്പിക്കുന്ന സാഹസികരംഗങ്ങളും സ്റ്റണ്ടും വിസ്മയിപ്പിക്കുന്ന ലൊക്കേഷനുമെല്ലാം സിനിമയ്ക്ക് മറ്റൊരു തലം നല്‍കുന്നു. എന്നാല്‍ സിനിമയില്‍ നായകന്‍ ബോണ്ടുമായി ബന്ധപ്പെട്ട കഥയുണ്ടാക്കുന്നതിനേക്കാളും വെല്ലുവിളി സിനിമയ്ക്ക് വില്ലന്‍മാരെ ഉണ്ടാക്കുന്നതാണെന്ന് അണിയറപ്രവര്‍ത്തകര്‍. ആരാണ് ബോണ്ടിന്റെ വേഷം ചെയ്യുന്നതെന്ന് പരിഗണിക്കുന്നതിന് മുമ്പ് അടുത്ത വില്ലന്‍ ആരാണെന്ന് കണ്ടെത്തുന്നതിലാണ് തങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളിയെന്ന് സിനിമയുടെ ഫ്രാഞ്ചൈസി പ്രൊഡ്യൂസര്‍ ബാര്‍ബറ ബ്രോക്കോളി കഴിഞ്ഞ വര്‍ഷം ദി ഹോളിവുഡ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 2006-ല്‍ ജെയിംസ് Read More…